കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിഡണ്ട് സ്ഥാനമേറ്റതിന് പിറകെ ട്രംപിന് വെടിയേറ്റു..!! ബിബിസി വാർത്തയിൽ ഞെട്ടിത്തരിച്ച് ലോകം..!!

വ്യാജവാര്‍ത്തയില്‍ പുലിവാല്‍ പിടിച്ച് ബിബിസി. ആശങ്കപ്പെട്ട് അമേരിക്ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റയുടന്‍ ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റുവെന്ന് ബിബിസിയുടെ ട്വീറ്റ്. ബിബിസി നോര്‍ത്താംപ്ടണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ബ്രേക്കിംഗ് വ്യാജ ബ്രേക്കിംഗ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ പ്രസിഡണ്ടിന് സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വെടിവെപ്പില്‍ കൈക്ക് പരുക്കേറ്റു എന്നായിരുന്നു വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.

trump

എന്നാല്‍ വെടിവെപ്പിന്റെ വാര്‍ത്ത വ്യാജമാണെന്നും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് ബിബിസി നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ ബിബിസി നോര്‍ത്താംപ്ടണ്‍ മാപ്പ് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

bbc

വ്യാജവാര്‍ത്ത ഉടന്‍ തന്നെ ട്വിറ്റര്‍ പേജില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിബിസി പോലൊരു ആഗോള മാധ്യമത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ സംബന്ധിച്ച് വ്യാജവാര്‍ത്ത വന്നത് അന്വേഷിക്കുമെന്ന് ബിബിസി അധികൃതര്‍ വ്യക്തമാക്കി.

ബിബിസിയില്‍ വന്ന വാര്‍ത്ത അമേരിക്കക്കാരെ തെല്ലുനേരം പരിഭ്രാന്തരാക്കുകയും ചെയ്തു. പുതിയ പ്രസിഡണ്ടിന് നേരെ കടുത്ത പ്രതിഷേധങ്ങള്‍ അമേരിക്കയില്‍ നടന്നുവരുന്ന സാഹചര്യത്തില്‍ ട്രംപിനെതിരെ വെടിവെപ്പ് നടന്നവെന്ന വാര്‍ത്ത ആരും വിശ്വസിച്ചുപോകും. ഇതാദ്യമായല്ല ബിബിസിക്ക് ഇത്തരം അബദ്ധം സംഭവിക്കുന്നത്. നേരത്തെ ബ്രിട്ടീഷ് രാജ്ഞി മരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത നല്‍കിയും ബിബിസി പുലിവാല്‍ പിടിച്ചിരുന്നു.

English summary
BBC tweeted that President Trump had been shot after his inauguration. Later claimed its Twitter account had been hacked.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X