കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാൻ വേഴ്സസ്‍ വൈൽ‌ഡ്' അവതാരകൻ ബെയർ ഗ്രിൽസിന് അപകടം, ജീവൻ തിരിച്ച് കിട്ടിയത് തലനാരിഴക്ക്!

Google Oneindia Malayalam News

Recommended Video

cmsvideo
Bear Grylls Reportedly Had To Be Saved By Medical Staff After Bee Sting Injury

മോദി പങ്കെടുത്ത 'മാൻ വേഴ്സസ് വൈൽഡ്' എന്ന സാഹസിക പരിപാടിയിലൂടെയാണ് ബെയർ ഗ്രിൽസ് എന്ന സാഹസികനെ ഇന്ത്യക്കാർ കൂടുതൽ അറിയുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട പരിപാടിയിയാരുന്നു അത്. എന്നാൽ അദ്ദേഹത്തിന്റെ പുതിയ അതിജീവനപരമ്പരയായ ട്രെഷർ ഐലന്റ് ചിത്രീകരിക്കുന്നതിനിടെ ജീവൻ വരെ നഷ്ടപ്പെട്ടേക്കാവുന്ന രീതിയിലുള്ള അപടത്തിൽപെട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പസഫിക് സമുദ്രത്തിലെ ഒരു ദ്വീപിൽ ചിത്രീകരണം നടക്കുന്നതിനിടെ നല്ല വിഷമുള്ള ഇനം തേനീച്ചകൾ കുത്തുകായിരുന്നു. കുത്തേറ്റെങ്കിലും ബെയർ ഗ്രിൽസ് ചിത്രീകരണം തുടരാൻ സമ്മതിച്ചു. എന്നാൽ സമയം കഴിയുന്തോറും രംഘം വഷളായി വരുകയായിരുന്നു. ജീവൻ വരെ നഷ്ടമായേക്കാമെന്ന് മനസിലാക്കിയതോടെ ഡോക്ടർമാർ എപിപെൻ (EpiPen) എന്ന് മെഡിസിൻ കുത്തിവെച്ച് വിഷത്തെ ശരീരത്തിൽ നിന്ന് ഇല്ലാതാക്കുകയായിരുന്നു.

Bear Grylls

ബെയർ ഗ്രിൽ‌സിന് തേനീച്ചയുടെ കുത്തേറ്റതും അലർജിക്ക് സാധ്യതയുള്ളതിനാൽ പ്രതിരോധിക്കാൻ മെഡിസിൻ കുത്തിവെക്കേണ്ടി വന്നതുമായ നിമിഷങ്ങൾ ഞെട്ടലോടെയാണ് കണ്ട് നിന്നതെന്ന് പരിപാടിയിലെ മത്സരാർത്ഥിയായ മനോ ഷൺമുഖാനന്തൻ പറഞ്ഞു. ഇതാദ്യമല്ല ബെയർ ഗ്രിൽസിന് ഇത്തരത്തിൽ ഒരു അപകടം സംഭവിക്കുന്നത്. 2016ലെ ഒരു ടിവി ഷോ പരിപാടിക്കിടയിൽ കാലിഫോർണിയയിൽവെച്ച് തേനാച്ചക്കൂട് വലിച്ചെടുക്കുമ്പോഴും ഇത്തരത്തിൽ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്.

English summary
Bear Grylls went into a life-threatening anaphylactic shock while filming his new survival series
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X