കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുന്ദരികള്‍ ബിക്കിനിയിട്ടാല്‍ സുരക്ഷിതരല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി

Google Oneindia Malayalam News

ബാങ്കോക്ക്: സുന്ദരികളായ സഞ്ചാരികള്‍ ബിക്കിനിയിട്ട് വരുന്നതൊക്കെ കൊള്ളാം, പക്ഷേ സുരക്ഷിതത്വത്തിന്റെ കാര്യം ഉറപ്പുതരാന്‍ പറ്റില്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച. തായ്‌ലന്‍ഡില്‍ വെച്ച് രണ്ട് ബ്രിട്ടീഷ് വനിതകള്‍ കൊല്ലപ്പെട്ട സംഭവത്തെ പരാമര്‍ശിക്കവേയാണ് ഓച്ച ഇക്കാര്യം പറഞ്ഞത്. എന്നാല്‍ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ഓച്ച ബിക്കിനി പ്രയോഗത്തിലൂടെ പുലിവാല് പിടിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പ്രധാനമന്ത്രിയുടെ ബിക്കിനി പ്രയോഗം ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. സുന്ദരികള്‍ ബിക്കിനിയിട്ടാല്‍ മാത്രമേ പ്രശ്‌നമുള്ളോ എന്നാണ് പ്രധാനമന്ത്രിയോട് ചോദ്യം ഉയരുന്നത്. സുന്ദരികളല്ലാത്ത സ്ത്രീകള്‍ ബിക്കിനിയിട്ടാല്‍ പ്രശ്‌നമില്ലല്ലോ എന്നുമുണ്ട് ചോദ്യം. സംഭവം കൈവിട്ടു പോയതോടെ തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു.

prayuth-chan-ocha

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രണ്ട് ബ്രിട്ടീഷ് വനിതകള്‍ തായ്‌ലന്‍ഡില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇരുപതുകാരികളായ ഡേവിഡ് മില്ലര്‍, ഹന്ന വിതറിജ് എന്നിവരാണ് കോ താവോയില്‍ ബീച്ച് പാര്‍ട്ടിക്കിടെ കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് യുവതികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്യാന്‍ തായ് പോലീസിന് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചാനലില്‍ ലൈവ് പരിപാടിയില്‍ സംസാരിക്കവേയാണ് പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച വിവാദ പരാമര്‍ശം നടത്തിയത്.

സഞ്ചാരികളുടെ സുരക്ഷിതത്വം സംബന്ധിച്ച് എപ്പോഴും പ്രശ്‌നങ്ങളാണ്. സഞ്ചാരികളുടെ വിചാരം നമ്മുടെ രാജ്യം സുന്ദരവും സുരക്ഷിതവുമാണ് എന്നാണ്. തങ്ങള്‍ക്ക് വേണ്ടതൊക്കെ ഇവിടെ ചെയ്യാം എന്ന തോന്നലാണ്. ബിക്കിനിയിട്ട് നടക്കാം, തോന്നിയത് പോലെ നടക്കാം എന്നൊക്കെയാണ് സഞ്ചാരികള്‍ കരുതുന്നത്. വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് എംബസി തായ് പ്രധാനമന്ത്രിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
Beautiful female visitors in bikinis not safe in Thailand, says country's PM. The prime minister made the remark in connection to the death of two Britons in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X