ഗീതാഞ്ജലി സിനിമ പോലെ, ഇരട്ട സഹോദരിയെ മോഡല്‍ കൊല്ലാന്‍ ശ്രമിച്ചു
സാഗ്രേബ്: ചാരുലത, ഗീതാഞ്ജലി എന്നീ ചിത്രങ്ങള്‍ നമ്മളില്‍ പലരും കണ്ടിട്ടുള്ളതാണ്. ഒരേ പ്രമേയമാണ് രണ്ട് സിനിമകളും പറയുന്നത്. സമാനവമായ ഒരു സംഭവം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചാലോ? സംഭവിച്ചു എന്ന് തന്നെ പറയാം. ക്രൊയേഷ്യയിലാണ് സംഭവം. ഇരട്ടകളും മോഡലുകളുമായ സഹോദരിമാരാണ് സംഭവത്തിലെ നായികമാര്‍.
സാറ കോവിക് (22) ഡാജന (22) എന്നിവര്‍ ഇരട്ട സഹോദരിമാരാണ് . ഇരുവരും പ്രശസ്തരായ മോഡലുകളുമാണ്. അതിലും അപ്പുറം നല്ല സ്‌നേഹത്തിലുമായിരുന്നു. ഇതിനിടെ സാറ ഒരു യുവാവിനോട് പ്രണയം തോന്നി . എന്നാല്‍ യുവാവ് അടുപ്പത്തിലായത് സാറയുടെ ഇരട്ട സഹോദരി ഡാജനയുമായി.

ഇതോടെ സഹോദരിയോടുള്ള സാറയുടെ പക ഇരട്ടിച്ചു . ഡാജന സാറയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചു. കറിക്കത്തി ഉപയോഗിച്ച് ഡാജനയുടെ നെഞ്ചില്‍ ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. അതീവ ഗുരുതരാവസ്ഥയിലാണ് ഡാജന.

ഇരട്ടകള്‍ വളരെ മര്യാദക്കാരും സ്‌നഹേമുള്ളവരുമായിരുന്നെന്ന് അയല്‍ക്കാര്‍ ഓര്‍ത്തെടുക്കുന്നു. അമ്മയ്‌ക്കൊപ്പമായിരുന്നു യുവതികളുടെ താമസം.

ഡാജനയെ കൊല്ലാന്‍ ശ്രമിച്ചതിന് സാറയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ക്രൊയേഷ്യയിലെ റിജേക നഗരത്തിലാണ് ഇവരുടെ താമസം .












Click it and Unblock the Notifications