കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പിനോ വീട്ടുജോലിക്കാരുടെ അവകാശങ്ങളെ വിമര്‍ശിച്ചു; കുവൈത്ത് ബ്യൂട്ടി ബ്ലോഗര്‍ സുന്തുസിന് പണി കിട്ടി

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ഫിലിപ്പിനോ വീട്ടുജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്ന പുതിയ നിയമത്തിനെതിരേ സംസാരിച്ച കുവൈത്തി ബ്യൂട്ടി ബ്ലോഗര്‍ സുന്തുസ് അല്‍ ഖത്താനെതിരേ പ്രതിഷേധം. ഇതേത്തുടര്‍ന്ന് മൂന്ന് അന്താരാഷ്ട്ര സൗന്ദര്യ വര്‍ധക ബ്രാന്‍ഡുകള്‍ സുന്തുസുമായുള്ള കരാറില്‍ നിന്ന് പിന്‍വാങ്ങി. ഫിലിപ്പിനോ വേലക്കാരികള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ അവര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കിക്കൊണ്ട് കുവൈത്ത് പാര്‍ലമെന്റ് കൊണ്ടുവന്ന പുതിയ നിയമത്തിനെതിരേയായിരുന്നു അറിയപ്പെടുന്ന ബ്യൂട്ടി ബ്ലോഗറായ സുന്തുസ് രംഗത്തുവന്നത്.

വീട്ടുവേലക്കാരികളുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ സ്‌പോണ്‍സര്‍ക്ക് അവകാശമില്ലെന്നും ആഴ്ചയിലൊരു ദിവസം അവധി അനുവദിക്കണമെന്നും അനുശാസിക്കുന്നതാണ് പുതിയ നിയമം. എന്നാല്‍ ഇതിനെ വിമര്‍ശിച്ച് 2.3 ദശലക്ഷം ഫോളോവേഴ്‌സുള്ള തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സുന്തുസ് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. സ്വന്തമായി പാസ്‌പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒരു വേലക്കാരിയെ എങ്ങനെ വീട്ടില്‍ നിര്‍ത്തുമെന്നും അവര്‍ക്ക് ആഴ്ചയില്‍ ഒരു അവധി നല്‍കുന്നത് അതിനേക്കാള്‍ കഷ്ടമാണെന്നുമായിരുന്നു സുന്തുസിന്റെ കമന്റ്.

philipinowoman-

ഇതിനെതിരേ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. പുറത്തുനിന്ന് കാണാന്‍ ഭംഗിയുണ്ടെങ്കിലും അകത്ത് വൃത്തികേടാണെന്ന് ചിലര്‍ കമന്റ് ചെയ്തു. അടിമയുടെ ഉടമയുടെ മനസ്ഥിതിയാണ് അവര്‍ക്കെന്നും ചിലര്‍ കുറ്റപ്പെടുത്തി. ഇതോടെ വിശദീകരണവുമായി അവര്‍ രംഗത്തെത്തി. ജീവിതത്തില്‍ എപ്പോഴെങ്കിലും വേലക്കാരികളോട് മോശമായി പെരുമാറിയിട്ടില്ലെന്നും എന്നാല്‍ വീട്ടുവേലക്കാര്‍ക്കായി 1500 ദിനാര്‍ (4957 ഡോളര്‍) കെട്ടിവയ്ക്കുന്ന ഗൃഹനാഥന് അവരുടെ പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനുള്ള അധികാരമുണ്ടെന്ന് പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും അവര്‍ വിശദീകരിച്ചു. തന്റെ പരാമര്‍ശത്തിനെതിരായ വിമര്‍ശനം നീതീകരിക്കരിക്കാനാവില്ലെന്നും താന്‍ മാപ്പുപറയേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
sundus-

എന്നാല്‍ വേലക്കാരികള്‍ക്കെതിരായ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സുന്തുസുമായുള്ള കരാറുകള്‍ അവസാനിപ്പിക്കുന്നതായി മാക്‌സ് ഫാക്ടര്‍ അറേബ്യ, ഫ്രഞ്ച് പെര്‍ഫ്യൂം ബ്രാന്റായ എം മിക്കാലെഫ്, ലണ്ടന്‍ കേന്ദ്രമായ ചെല്‍സി ബ്യൂട്ടിക്ക് തുടങ്ങിയ ബ്രാന്റുകള്‍ അറിയിച്ചു.

English summary
beauty blogger has doubled down on her comments about philipino home made
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X