ആരാധകരെ ഞെട്ടിച്ച് മുന്‍ ലോക സുന്ദരി ഇസ്ലാംമതം സ്വീകരിച്ചു
ദുബായ്: മുന്‍ മിസ് യൂനിവേഴ്സ് ചെക്കോസ്ലോവാക്യ സ്വദേശിനിയായ മര്‍ക്കേറ്റ കോറിന്‍കോവ ഇസ്ലാംമതം സ്വീകരിച്ചു. ദുബായില്‍ ഒരു പ്രമുഖ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി മൂന്നുവര്‍ഷമായി ഇസ്ലാംമതത്തില്‍ വിശ്വസിച്ചുവരികയായിരുന്നു. കഴിഞ്ഞദിവസം ദുബായില്‍വെച്ചാണ് തന്റെ ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
മതംമാറിയ തന്റെ പേര് ഇനിമുതല്‍ മറിയം എന്നായിരിക്കുമെന്ന് അവര്‍ അറിയിച്ചു. ഇസ്ലാം വിശ്വാസപ്രമാണങ്ങള്‍ തന്നെ ആകര്‍ഷിച്ചുവെന്നും തന്റെ കാഴ്ചപ്പാടുമായി ഏറെ ചേര്‍ന്നുപോകുന്നതാണ് അതെന്നും ക്രിസ്തുമത വിശ്വാസിയായിരുന്ന കോറിന്‍കോവ പറഞ്ഞു. മുന്നുവര്‍ഷമായി താന്‍ ഇതില്‍ വിശ്വസിക്കുന്നു. ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ഇറ്റലിയില്‍ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിലെ വിജയി ആയിരുന്നു കോറിന്‍കോവ. ഇതിനുശേഷം സൂപ്പര്‍മോഡലായി മാറിയ കോറിന്‍കോവ ഒട്ടേറെ പ്രൊഡക്ടുകള്ക്കുവേണ്ടി മോഡലിങ് ചെയ്തു. പ്രാഗില്‍ സ്വന്തമായി അഡ്വര്‍ട്ടൈസിങ് ഏജന്സിയുമുണ്ട് ഇവര്‍ക്ക്. ഇതിനിടയില്‍ ദുബായ് ആസ്ഥാനമായ അലി ആന്‍ഡ് സണ്‍സ് കമ്പനിയില്‍ സെയില്‍സ് മാനേജറായതോടെയാണ് അവര്‍ ദുബായിലേക്ക് താമസം മാറുന്നത്.
പ്രാഗിലെ ചാള്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ കോറിന്‍കോവ പ്രൊഡക്ഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുക്കപ്പെട്ടശേഷം ഹോളിവുഡ് ചിത്രത്തിലും സുന്ദരി അഭിനയിച്ചു. ഇസ്ലാംമതം സ്വീകരിച്ചതോടെ ദുബായില്‍ സ്ഥിരതാമസമാക്കാനാണ് ഇവരുടെ പരിപാടി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications