കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം സുന്ദരികള്‍ മിസ് മലേഷ്യ ആകണ്ട

  • By Soorya Chandran
Google Oneindia Malayalam News

ക്വാലാലംപൂര്‍: മതത്തിന്റെ പേരില്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനും വിലക്ക്. മലേഷ്യയിലാണ് മതമേധാവിത്വം ഇടപെട്ട് സൗന്ദര്യ മത്സരത്തില്‍ നിന്ന് മുസ്ലീം പെണ്‍കുട്ടികളെ വിലക്കിയത്.

ഇത്തവണത്തെ മിസ് മലേഷ്യ വേള്‍ഡ് സൗന്ദര്യ മത്സരമാണ് മതമേധാവിത്വത്തിന്റെ ഇടപെടല്‍ കാരണം നിറംമങ്ങിപ്പോയത്. അവസാന റൗണ്ട് വരെ എത്തിയ മുസ്ലീം പെണ്‍കുട്ടികളെയാണ് മതത്തിന്റ പേരില്‍ പരിപാടിയില്‍ നിന്ന് വിലക്കിയത്. പിന്നീട് ഇവര്‍ മാപ്പുപറയേണ്ടിയും വന്നു.

Miss Malaysia

ഈ സുന്ദരികള്‍ ഫെഡറല്‍ ടെറിട്ടറി ഇസ്ലാമിക് അഫയേഴ്‌സ് ഡിപ്പാര്‍ട്ടമെന്റിന്(ജാവി) ഔദ്യോഗികമായി മാപ്പപേക്ഷ നല്‍കേണ്ടി വന്നു എന്നാണ് മാധ്യമ വാര്‍ത്തകള്‍. ദേശീയ ഫത് വ കൗണ്‍സിലിന്റെ ശാസന തെറ്റിച്ച് മലായ് പെണ്‍കുട്ടികള്‍ സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നു എന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തയാണ് പ്രശ്‌നമായത്. ഇത് സംന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജാവി ഡയറക്ടര്‍ ദാതുക് ചെ മാത് ചെ അലി പറഞ്ഞു.

1996 ഫെബ്രുവരി 8 നാണ് ഫത് വ പുറത്തിറക്കിയത്. ഇത് പ്രകാരം സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതും അതില്‍ പങ്കെടുക്കുന്നതും ഹറാം ആണ്. അതുകൊണ്ട് തന്നെ മിസ് മലേഷ്യ വേള്‍ഡ് മത്സരത്തില്‍ മുസ്ലീം പെണ്‍കുട്ടികള്‍ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്നാണ് അധികൃതരുടെ വാദം.

ദാതുക് ജൊഹാന ദെ കാര്‍ട്ടെ ആണ് മിസ് മലേഷ്യ വേള്‍ഡ് 2013 ന്റെ സംഘാടക. അന്താരാഷ്ട്ര സൗന്ദര്യ മസ്തരത്തില്‍ ഒരു മലയ പെണ്‍കുട്ടിക്ക് രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായതില്‍ താന്‍ അതിയായി ദു:ഖിക്കുന്നു എന്നാണ് ഇവര്‍ പ്രതികരിച്ചത്.

വഫ ജൊഹാന ജെ കോര്‍ട്ടെ, സാറ അമേലിയ ബര്‍ണാര്‍ഡ്, മീര ഷെയ്ക്ക് , കാതറീന ബിന്‍ടി റിഡ്‌സ്വാന്‍ എന്നിവരാണ് ഫൈനല്‍ റൗണ്ടില്‍ വിലക്കപ്പെട്ടത്. മലയ സംസ്‌കാരത്തോട് തങ്ങള്‍ക്ക് ബഹുമാനമുണ്ടെന്നും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മത്സരത്തില്‍ പങ്കെടുത്തതെന്നും ഇവര്‍ മാപ്പപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്.

മുസ്ലീം സുന്ദരിമാരുടെ അസാന്നിധ്യത്തില്‍ മെലിന്ദര്‍ കൗര്‍ ഭുല്ലാര്‍ ആണ് മിസ് മലേഷ്യ വേള്‍ഡ് 2013 ആയി തിരഞ്ഞെടുക്കപ്പെട്ടത്.

English summary
Three of the four Muslim finalists of the Miss Malaysia World pageant who were barred from competing in the pageant and deemed to have insulted Islam have issued an apology.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X