കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തെ ആയിരക്കണക്കിന് കിടപ്പറകള്‍ ഇന്റര്‍നെറ്റില്‍

  • By Gokul
Google Oneindia Malayalam News

ലോകത്തിന്റെ നാനാ ഭാഗങ്ങളിലൂള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ റഷ്യന്‍ വെബ്‌സൈറ്റ് പിടിച്ചെടുത്തു. ഇന്‍ര്‍നെറ്റുമായി കണക്ട് ചെയ്ത ക്യാമറ ഫൂട്ടേജുകളാണ് സുരക്ഷിതമാക്കാത്തിനാല്‍ വെബ്‌സൈറ്റുവഴി ചോര്‍ത്താന്‍ സാധിക്കുമെന്ന് കണ്ടെത്തിയത്. ഏകദേശം 73,000ത്തോളം ക്യാമറ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചതായി 'ഇന്‍സെകാം' (insecam.com) എന്ന റഷ്യന്‍ വെബ്‌സൈറ്റ് പറയുന്നു.

ബെഡ്‌റൂമുകളില്‍, ഫാക്ടറികളില്‍, ഓഫീസ് മുറികളില്‍, ഹോട്ടലുകളില്‍, ബിസിനസ് സ്ഥലങ്ങളില്‍ തുടങ്ങി പലയിടങ്ങളിലായി നിരീക്ഷണത്തിനുവേണ്ടി സ്ഥാപിച്ച ക്യാമറകളുടെ ദൃശ്യങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് വെബ്‌സൈറ്റ് കണ്ടെത്തി. ഏതു രാജ്യത്തിനിന്നുള്ള ദൃശ്യങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത് എന്ന് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എളുപ്പം കണ്ടുപിടിക്കാനും സാധിക്കുന്നുണ്ട്.

cctv--camera

അമേരിക്കയില്‍ നിന്നും 11,000, യുകെയില്‍ നിന്ന് 2,422, ദക്ഷിണ കൊറിയയില്‍ നിന്നും 6,536, ചൈനയില്‍ നിന്നും 4,770, ഇന്ത്യയില്‍ നിന്നും 1,970 എന്നിങ്ങനെ പല രാജ്യങ്ങളില്‍ നിന്നുമായി 73,000 ക്യാമറകളുടെ ദൃശ്യങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചെന്ന് വെബ്‌സൈറ്റ് അവകാശപ്പെടുന്നു. സുരക്ഷിതമല്ലാത്ത പാസ് വേര്‍ഡുകള്‍ തകര്‍ത്താണ് ദൃശ്യങ്ങള്‍ ലഭ്യമായത്.

മിക്ക ക്യാമറകളിലും ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഉപയോഗിക്കുന്ന admin:admin, admin:12345 എന്നിങ്ങനെയുള്ള പാസ് വേര്‍ഡുകള്‍ പിന്നീട് മാറ്റാറില്ല. അതുകൊണ്ടുതന്നെ പാസ് വേര്‍ഡുകള്‍ ഭേദിക്കുക മറ്റുള്ളവര്‍ക്ക് എളുപ്പവുമാണ്. സുരക്ഷിതമായ പാസ് വേര്‍ഡുകള്‍ ഉപയോഗിച്ച് ഓരോരുത്തരും തങ്ങളുടെ ക്യാമറകള്‍ ഭദ്രമാക്കുവാന്‍ വേണ്ടിയാണ് ഇത്തരം ഒരു വിവരം പുറത്തുവിട്ടതെന്ന് വെബ്‌സൈറ്റ് അധികൃതര്‍ പറഞ്ഞു.

English summary
Bedrooms around the world viewable to anyone as owners haven't set a password
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X