ബ്രേക്ക്ഫാസ്റ്റിന് ബിയര്‍ കഴിച്ചാല്‍ ആയുസ്സു കൂട്ടാം
ലണ്ടന്‍: എല്ലാദിവസവും ബ്രേക്ക് ഫാസ്റ്റിനൊപ്പം ബിയര്‍ കഴിച്ചാല്‍ ആയസ്സു കൂട്ടാന്‍ സാധിക്കുമോ? സാധിക്കുമെന്നാണ് ബ്രിട്ടനിലെ 100 വയസുകാരിയായ അമ്മൂമ്മ സ്വന്തം ജീവിത അനുഭവം വെച്ച് സാക്ഷ്യപ്പെടുത്തുന്നത്. കഴിഞ്ഞ 70 വര്‍ഷമായി എല്ലാദിവസവും രാവിലെ താന്‍ ബിയര്‍ കഴിക്കാറുണ്ടെന്നും അതാണ് ആരോഗ്യ രഹസ്യമെന്നും അവര്‍ വെളിപ്പെടുത്തി.
ശനിയാഴ്ച തന്റെ നൂറാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഗ്ലാഡിസ് ഫില്‍ഡന്‍ എന്ന അമ്മൂമ്മ തന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ദിവസവും രാവിലെ 10.30 ഒരു ഗ്ലാസ് ഗിന്നസ് ബിയര്‍ കഴിക്കുന്നത് തനിക്ക് ശീലമാണെന്ന് അവര്‍ പറഞ്ഞു. ഇത്രയും വര്‍ഷം ജീവിക്കാനുള്ള ആരോഗ്യം തന്നത് ഈ ശീലമാണെന്ന് ഉറച്ചുവിശ്വസിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഇപ്പോഴും ആരെയും ആശ്രയിക്കാതെയാണ് അമ്മൂമ്മയുടെ ജീവിതം. ഇവരുടെ പല്ലുകള്‍ക്കും കേടൊന്നും സംഭവിച്ചിട്ടില്ല. ഇനിയും ഒട്ടേറെ വര്‍ഷങ്ങള്‍ അമ്മൂമ്മ ജീവിനോടെ ഇരിക്കുമെന്ന് ഇവരുടെ 57കാരിയായ കൊച്ചുമകള്‍ പറയുന്നു. എല്ലാവരിലും പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ അമ്മൂമ്മയ്ക്ക് സാധിക്കും. അവരെക്കുറിച്ച് അഭിമാനിക്കുന്നതായും ചെറുമകള്‍ പറഞ്ഞു.
നൂറാം പിറന്നാള്‍ ആഘോഷത്തിന് ബ്രിട്ടീഷ് രാജ്ഞി അമ്മൂമ്മയ്ക്ക് കത്തയച്ചിരുന്നു. അച്ചടക്കത്തോടെയുള്ള ദിനചര്യ ശീലമാക്കിയാല്‍ ആര്‍ക്കും ഇത്രയും വയസുവരെ ജീവിക്കാന്‍ സാധിക്കുമെന്ന് അമ്മൂമ്മ പറയുന്നു. പലരും തന്നെ കാണാനും ആശംസ അറിയിക്കാനും വരുന്നുണ്ട്. സന്തോഷകരമായ അനുഭവം ആണതെന്നും ഗ്ലാഡിസ് അമ്മൂമ്മ പറഞ്ഞു.












Click it and Unblock the Notifications