കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

10 കോടി രൂപ ബാങ്ക് ബാലന്‍സ്, തൊഴില്‍ ഭിക്ഷാടനം, ധനികനായ ഭിക്ഷാടകന്‍ അറസ്റ്റില്‍

Google Oneindia Malayalam News

കുവൈത്ത് സിറ്റി: 500,000 കുവൈത്തി ദിനാര്‍ (ഏകദേശം പത്ത് കോടി ഇന്ത്യന്‍ രൂപ) ബാങ്ക് ബാലന്‍സുള്ള ഭിക്ഷക്കാരന്‍ കുവൈത്ത് സിറ്റിയില്‍ അറസ്റ്റിലായി. വിദേശിയായ ഇയാള്‍ തലസ്ഥാനനഗരിയിലെ ഒരു പള്ളിയ്ക്ക് മുന്നില്‍ ഭിക്ഷയെടുക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായി. ഭിക്ഷക്കാരനെപ്പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ബാങ്ക് ബാലന്‍സ് സംബന്ധിച്ച ഞെട്ടിയ്ക്കുന്ന വിവരം പൊലീസ് മനസിലാക്കിയത്.

തനിയ്ക്ക് വീടില്ലെന്നും സഹായിക്കണമെന്നും ഭക്ഷണം പോലും കഴിയ്ക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞായിരുന്നു ഭിക്ഷയെടുത്തത് . പള്ളിയ്ക്ക് മുന്നില്‍ വച്ച് പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് യാചകനെ കണ്ടെത്തിയത് . റംസാനില്‍ ഉള്‍പ്പടെ യാചകര്‍ക്ക് കര്‍ശന വിലക്കുള്ളതിനാല്‍ ഇയാളെ കൈയ്യോടെ പിടികൂടുകയായിരുന്നു .

Beggar

അല്‍ അഹമ്മദി പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുവൈത്തിലെ തന്നെ ഒരു ബാങ്കില്‍ ഇയാള്‍ക്ക് കോടികളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെന്ന് മനസിലായത് . ജിസിസി രാഷ്ട്രങ്ങളില്‍ യാചകര്‍ക്ക് കര്‍ശന നിരോധനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത് . ഇത്തരത്തിലുള്ള ഒട്ടേറെ ഭിക്ഷക്കാര്‍ ജിസിസി രാഷ്ട്രങ്ങളില്‍ അറസ്റ്റിലായിട്ടുണ്ട് . കുവൈത്തില്‍ മാത്രം 22 യാചകര്‍ അറസ്റ്റിലായി .

English summary
Beggar with Rs 10 crore in bank account held for begging in Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X