ഐസിസ് കുട്ടികളെ ജീവനോടെ കുഴിച്ചിടും, കുരിശില്‍ തറക്കും...
ബാഗ്ദാദ്: ജോര്‍ദാന്‍ പൈലറ്റിനെ ഐസിസുകാര്‍ ജീവനോടെ കത്തിച്ചതിന്റെ ഭീകര ദൃശ്യങ്ങള്‍ ലോകം ഒരിക്കലും മറക്കില്ല. വലിയവരോട് മാത്രമല്ല, കുഞ്ഞ് കുട്ടികളോടും ഈ ഭീകരവാദികള്‍ ഇതിലും വലിയ ക്രൂരതയാണ് കാണിക്കുന്നത്.
ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോരുന്ന കുട്ടികളെ ഐസിസ് തീവ്രവാദികള്‍ ജീവനോടെ കുഴിച്ചിടുന്നതായാണ് ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സമിതിയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

ചില കുട്ടികള്‍ക്ക് ഈ ക്രൂരന്‍മാര്‍ വിധിക്കുന്നത് കുരിശ് മരണമാണത്രെ. ചില കുട്ടികളെ ഇവര്‍ ലൈംഗിക അടിമകളാക്കി ചന്തകളില്‍ വില്‍ക്കും.
ഇറാഖിലെ കുര്‍ദ് യസീദി വിഭാഗങ്ങളിലെ കുട്ടികളെയാണ് ഐസിസ് ലക്ഷ്യമിടുന്നത്. കൂടാതെ ക്രിസ്ത്യന്‍ കുട്ടികളേയും പിടിച്ച് കൊണ്ട് പോകുന്നുണ്ട്. ഷിയ വിഭാഗത്തിലേയും ഐസിസിനെ അംഗീകരിക്കാത്ത സുന്നി വിഭാഗത്തിലെ കുട്ടികളേയും ഐസിസ് ഇത്തരത്തില്‍ കൊന്ന് തള്ളുന്നുണ്ടത്രെ.
തട്ടിക്കൊണ്ടുവരുന്നവരില്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളെ ബോംബ് സ്‌ഫോടനങ്ങള്‍ക്കുള്ള ചാവേറുകളായി ഉപയോഗിക്കുന്നുണ്ടത്രെ. ചിലരെ ബോംബ് നിര്‍മാണത്തിനും ചാരപ്രവര്‍ത്തനത്തിനും തിലപ്പോള്‍ മനുഷ്യകവചമായും ഉപയോഗിക്കുന്നുണ്ടത്രെ.
കുട്ടികളെ കഴുത്തറുത്ത് കൊല്ലാനും ഇവര്‍ക്ക് മടിയിലല. ചന്തകളില്‍ കഴുത്തില്‍ വിലതൂക്കിയാണ് കുട്ടികളെ ലൈംഗിക അടിമകളാക്കി വില്‍ക്കുന്നതെന്നും ഐക്യരാഷ്ട്രസഭ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications