നഗരം സാവധാനം ഭൂമിക്കടിയിലേക്ക് താഴുന്നു; സംഭവം ചൈനയില്‍
ബെയ്ജിങ്: ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് സാവധാനം ഭൂമിക്കടിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രതിവര്‍ഷം നാലിഞ്ച് എന്ന ക്രമത്തിലാണ് ഈ പട്ടണം ഭൂമിക്കടിയിലേക്ക് താഴുന്നത്. റിമോര്‍ട്ട് സെന്‍സിങ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ വിവരങ്ങളുള്ളത്.
ദൂര വ്യാപക പ്രത്യാഘാത മുണ്ടാക്കുന്ന ഭൗമ പ്രകൃതിയാണ് ഇതെന്ന് പടനം പറയുന്നു. റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പട്ടണത്തില്‍ അനുസ്യൂതം ഉയരുന്ന കെട്ടിടങ്ങളും മറ്റും ഭൗമോപരിതലത്തില്‍ ഏല്‍പ്പിക്കുന്ന സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നഗരത്തിലെ പതിനായിരത്തോളം കിണറുകള്‍ ഭൂഗര്‍ഭ ജലം ഊറ്റിയെടുക്കുകയാണ്. ഇതോടെ ഭൂമിക്കടിയില്‍ ജലസമ്മര്‍ദ്ദം കുറയുകയും ശൂന്യമാകുകയും ചെയ്തതാണ് ഭൂമി താഴാന്‍ കാരണം. നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മനുഷ്യ ജീവനും ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പടനത്തിലെ കണ്ടെത്തലുകള്‍ അത്ഭുതപ്പെടുത്തുന്നതല്ലെന്ന് പ്രൊഫസര്‍ ഷെന്‍ഹോങ് ലി പറഞ്ഞു. ചൈനയിലെ മറ്റ് നിരവധി പട്ടണങ്ങളും ഇത്തരം പ്രതിസന്ധി നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ബെയ്ജിങിലെ ചവോയാങ് ജില്ലയിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ കാണുന്നത്. 1990ന് ശേഷം അനിയന്ത്രിതമായി വികസിച്ച സുപ്രധാന വ്യാപാര കേന്ദ്രമാണിത്.












Click it and Unblock the Notifications