കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെയ്‌റൂത്തിലെ ദുരന്ത ഭൂമിക്കടിയില്‍ നിന്ന് ഹൃദയമിടിപ്പ്; അമ്പരപ്പില്‍ രക്ഷാപ്രവര്‍ത്തകര്‍, പക്ഷേ...

Google Oneindia Malayalam News

ബെയ്‌റൂത്ത്: രക്ഷാപ്രവര്‍ത്തകരില്‍ അമ്പരപ്പ് ഉളവാക്കി ദുരന്തഭൂമിയിലെ ഹൃദയമിടിപ്പ്. കഴിഞ്ഞ മാസം നാലിന് വന്‍ സ്‌ഫോടനം നടന്ന ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ ചാരക്കൂമ്പാരങ്ങള്‍ക്കടിയില്‍ നിന്നാണ് നാലാഴ്ച്ചയ്ക്ക് ശേഷം ഹൃദയമിടിപ്പുണ്ടായിരിക്കുന്നത്. പ്രത്യേക സെന്‍സര്‍ വച്ച് പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് വ്യക്തമായി. തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ശക്തമാക്കാനാണ് തീരുമാനം. ഒരു മാസത്തിന് ശേഷം ഹൃദയമിടിപ്പ് ശ്രദ്ധയില്‍പ്പെട്ടത് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇനി ഏഴ് പേര്‍

ഇനി ഏഴ് പേര്‍

ആഗസ്റ്റ് നാലിന് രാത്രിയാണ് ബെയ്‌റൂത്ത് തുറമുഖത്ത് ശേഖരിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. ലോകം നടുങ്ങിയ സ്‌ഫോടനമായിരുന്നു അത്. 191 പേര്‍ മരിച്ച സംഭവത്തില്‍ ഇനിയും ഏഴ് പേരെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

നായ മണം പിടിച്ചു

നായ മണം പിടിച്ചു

ചിലിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ബെയ്‌റൂത്തില്‍ തിരച്ചില്‍ നടത്തുന്നത്. ബുധനാഴ്ച രാത്രി രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നായ മണം പിടിക്കുകയായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തി. ഹൈടെക് സെന്‍സറില്‍ ഹൃദയമിടിപ്പ് കൂടുതല്‍ വ്യക്തമായി.

Recommended Video

cmsvideo
What is the real reason behind Beirut explosion | Oneindia Malayalam
പുരോഗതിയില്ല

പുരോഗതിയില്ല

പിന്നീട് വീണ്ടും തിരച്ചില്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. പക്ഷേ, ശനിയാഴ്ചയായിട്ടും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഒട്ടേറെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു. ഇപ്പോള്‍ സെന്‍സറില്‍ ഹൃദയമിടിപ്പ് സെന്‍സര്‍ ചെയ്യുന്നില്ല. പ്രതീക്ഷ മങ്ങി എന്നാണ് സിവില്‍ ഡിഫന്‍സ് ഏജന്‍സി ഡയറക്ടര്‍ ജോര്‍ജ് അബു മൂസ പറഞ്ഞു.

യന്ത്രങ്ങള്‍ ഒഴിവാക്കി

യന്ത്രങ്ങള്‍ ഒഴിവാക്കി

യന്ത്രങ്ങള്‍ ഒഴിവാക്കിയാണ് ഇപ്പോള്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത്. എല്ലാ കെട്ടിടാവശിഷ്ടങ്ങളും നീക്കാനാണ് തീരുമാനം. അതേസമയം, തിരച്ചില്‍ നടക്കുന്നതിന് തൊട്ടടുത്ത് പുതിയ കെട്ടിടം വീഴാറായി നില്‍ക്കുന്നുണ്ട്. എങ്കിലും തിരച്ചില്‍ മുടക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസര്‍ ഖാസിം ഖാദര്‍ പറഞ്ഞു.

രണ്ടു ശതമാനം മാത്രം

രണ്ടു ശതമാനം മാത്രം

രണ്ടു ശതമാനം മാത്രമാണ് പ്രതീക്ഷയുള്ളതെന്ന് ചിലിയന്‍ സ്‌പെഷ്യലിസ്റ്റ് വാള്‍ട്ടര്‍ മുനോസ് പറഞ്ഞു. ഇനിയാരും അവിശിഷ്ടങ്ങള്‍ക്കടിയിലുണ്ടാകില്ലെന്ന് ലബനീസ് സര്‍ക്കാരും സംശയം പ്രകടിപ്പിച്ചു. ലബ്‌നാനില്‍ രക്ഷാപ്രവര്‍ത്തന സജീകരണങ്ങള്‍ കുറവാണ്. തുടര്‍ന്നാണ് ചിലിയില്‍ നിന്ന് വിദഗ്ധരെ എത്തിച്ചത്.

റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!റമീസിനെ വിളിച്ചിരുന്നത് മോളി എന്ന്... സ്വപ്‌നയും അനിഖയും ധരിച്ചത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രം!!

English summary
Beirut blast: No chance survivor under beneath the rubble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X