ബെയ്റൂത്ത് സ്ഫോടനം; മേഖലയില്‍ റേഡിയേഷന്‍ വര്‍ധനവ് ഇല്ലെന്ന് കണ്ടെത്തി ഐഎഇഎ മിഷൻ
ബെയ്റൂത്ത്: ലോകത്തെ നടക്കിയ ബെയ്റൂത്ത് തീരത്തെ സ്ഫോടനത്തിന് ശേഷം മേഖലയില്‍ റേഡിയേഷൻ വർദ്ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി കണ്ടെത്തി. സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ഐഎഎംഇഎ സംഘം മേഖലയില്‍ പരിശോധന നടത്തിയത്. ഓഗസ്റ്റ് 4 ന് ബെയ്റൂത്ത് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് അടിയന്തര പ്രതിരോധ നടപടികളെ പിന്തുണയ്ക്കാൻ ഐഎഇഎ ദൗത്യ സംഘത്തോട് ലെബനീസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം മേഖലയിലെ റേഡിയഷന്‍ അളവ് പരിശോധിച്ചത്.
സെപ്റ്റംബർ 14 മുതൽ 18 വരെ നടത്തിയ പരിശോധനയിൽ ഡെൻമാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദഗ്ധരും നാല് ഐഎഇഎ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ആണവ സുരക്ഷ, മറ്റ് സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക നിര്‍ദേശവം സംഘം കൈമാറി. റേഡിയേഷൻ സർവേകളിൽ അസാധാരണമായ റേഡിയേഷൻ നിലകളൊന്നും കണ്ടെത്തിയില്ലെന്നും സ്വാഭാവിക പശ്ചാത്തല വികിരണം മാത്രമാണ് ഉള്ളതെന്നുമാണ് ലെബനൻ ആറ്റോമിക് എനർജി കമ്മീഷന് (LAEC)സമർപ്പിച്ച റിപ്പോർട്ടിൽ ഐഎഎംഇഎ വ്യക്തമാക്കുന്നത്.

'സ്ഫോടനത്തെത്തുടർന്ന് ഉയർന്ന തോതിലുള്ള വികിരണങ്ങളില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി അംഗരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഐഎഇഎ സഹായ ദൗത്യം പ്രത്യേക സൈറ്റുകളിൽ റേഡിയേഷൻ സർവേകളും വിശകലനങ്ങളും നടത്തുകയായിരുന്നു. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ലെബനന് എല്ലാ വിധ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്'- ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.
റേഡിയോ ആക്ടീവ് വസ്തുക്കളിലും ഉറവിടങ്ങളിലും സ്ഫോടനത്തിന്റെ ആഘാതം ഐഎഇഎ സംഘം വിലയിരുത്തി. രണ്ട് ആശുപത്രികളിലെ റേഡിയോ ആക്ടീവ് സ്രോതസ്സുകൾ സുരക്ഷിതമാണെന്ന് സംഘം സ്ഥിരീകരിച്ചു. ന്യൂക്ലിയർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്ക്രാപ്പിയാർഡുകൾ, ആശുപത്രികൾ, തുറമുഖം എന്നിവിടങ്ങളിൽ ചില നടപടികൾ കൈക്കൊള്ളാൻ ടീം ശുപാർശ ചെയ്തു, സ്ക്രാപ്പിയാർഡ് തൊഴിലാളികൾക്കുള്ള പരിശീലനം, റേഡിയോ ആക്ടീവ് വസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണങ്ങള്‍, അത്തരം വസ്തുക്കളുടെ സംഭരണത്തിനുള്ള സുരക്ഷ എന്നിവയെ കുറിച്ച് ലബനന് നിര്‍ദേശങ്ങള്‍ നല്‍കിയതായും സംഘം പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications