കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെയ്റൂത്ത് സ്ഫോടനം; മേഖലയില്‍ റേഡിയേഷന്‍ വര്‍ധനവ് ഇല്ലെന്ന് കണ്ടെത്തി ഐ‌എ‌ഇ‌എ മിഷൻ

Google Oneindia Malayalam News

ബെയ്റൂത്ത്: ലോകത്തെ നടക്കിയ ബെയ്റൂത്ത് തീരത്തെ സ്ഫോടനത്തിന് ശേഷം മേഖലയില്‍ റേഡിയേഷൻ വർദ്ധനവ് ഇല്ലെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസി കണ്ടെത്തി. സെപ്റ്റംബര്‍ പകുതിയോടെയായിരുന്നു ഐഎഎംഇഎ സംഘം മേഖലയില്‍ പരിശോധന നടത്തിയത്. ഓഗസ്റ്റ് 4 ന് ബെയ്റൂത്ത് തുറമുഖത്ത് ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് അടിയന്തര പ്രതിരോധ നടപടികളെ പിന്തുണയ്ക്കാൻ ഐ‌എ‌ഇ‌എ ദൗത്യ സംഘത്തോട് ലെബനീസ് അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഘം മേഖലയിലെ റേഡിയഷന്‍ അളവ് പരിശോധിച്ചത്.

അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശിഅടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി

സെപ്റ്റംബർ 14 മുതൽ 18 വരെ നടത്തിയ പരിശോധനയിൽ ഡെൻമാർക്ക്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദഗ്ധരും നാല് ഐ‌എ‌ഇ‌എ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ആണവ സുരക്ഷ, മറ്റ് സുരക്ഷാ കാര്യങ്ങള്‍ എന്നിവയ്ക്കുള്ള പ്രത്യേക നിര്‍ദേശവം സംഘം കൈമാറി. റേഡിയേഷൻ സർവേകളിൽ അസാധാരണമായ റേഡിയേഷൻ നിലകളൊന്നും കണ്ടെത്തിയില്ലെന്നും സ്വാഭാവിക പശ്ചാത്തല വികിരണം മാത്രമാണ് ഉള്ളതെന്നുമാണ് ലെബനൻ ആറ്റോമിക് എനർജി കമ്മീഷന് (LAEC)സമർപ്പിച്ച റിപ്പോർട്ടിൽ ഐഎഎംഇഎ വ്യക്തമാക്കുന്നത്.

 explosion

'സ്ഫോടനത്തെത്തുടർന്ന് ഉയർന്ന തോതിലുള്ള വികിരണങ്ങളില്ലെന്ന് സ്ഥിരീകരിക്കുന്നതിനായി അംഗരാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഐ‌എ‌ഇ‌എ സഹായ ദൗത്യം പ്രത്യേക സൈറ്റുകളിൽ റേഡിയേഷൻ സർവേകളും വിശകലനങ്ങളും നടത്തുകയായിരുന്നു. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന ലെബനന് എല്ലാ വിധ പിന്തുണയും നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്'- ഐ‌എ‌ഇ‌എ ഡയറക്ടർ ജനറൽ റാഫേൽ മരിയാനോ ഗ്രോസി പറഞ്ഞു.

റേഡിയോ ആക്ടീവ് വസ്തുക്കളിലും ഉറവിടങ്ങളിലും സ്ഫോടനത്തിന്റെ ആഘാതം ഐ‌എ‌ഇ‌എ സംഘം വിലയിരുത്തി. രണ്ട് ആശുപത്രികളിലെ റേഡിയോ ആക്ടീവ് സ്രോതസ്സുകൾ സുരക്ഷിതമാണെന്ന് സംഘം സ്ഥിരീകരിച്ചു. ന്യൂക്ലിയർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്ക്രാപ്പിയാർഡുകൾ, ആശുപത്രികൾ, തുറമുഖം എന്നിവിടങ്ങളിൽ ചില നടപടികൾ കൈക്കൊള്ളാൻ ടീം ശുപാർശ ചെയ്തു, സ്ക്രാപ്പിയാർഡ് തൊഴിലാളികൾക്കുള്ള പരിശീലനം, റേഡിയോ ആക്ടീവ് വസ്തുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണങ്ങള്‍, അത്തരം വസ്തുക്കളുടെ സംഭരണത്തിനുള്ള സുരക്ഷ എന്നിവയെ കുറിച്ച് ലബനന് നിര്‍ദേശങ്ങള്‍ നല്‍കിയതായും സംഘം പറഞ്ഞു.

പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്പിടി തോമസിന്റെ ഓട്ടം: ലൈവില്‍ കുടുക്കി റഹീം... ഉത്തരം മുട്ടി തോമസ്; ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ചത്

English summary
Beirut blast; The IAEA mission found no increase in radiation in the region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X