ബെയ്റൂട്ടിലെ ഇരട്ട സ്ഫോടനത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് ഇന്ത്യക്കാരും; സാഹചര്യം വിലയിരുത്തുന്നു
ബെയ്റൂട്ട്: ലെബനനിലെ ബെയ്റൂട്ടില്‍ ഉണ്ടായ ഇരട്ട സ്ഫോടനത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും പരിക്ക്. വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ ഇന്ത്യ ലെബനന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് നല്കുന്ന സഹായത്തിന്റെ സ്വഭാവം തീരുമാനിക്കുമെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്ത പറഞ്ഞു.
'എംബസിയില്‍ നിന്നും ഒരു ട്വീറ്റ് ഉണ്ടായിരുന്നു. സ്ഫോടനത്തില്‍ ഇന്ത്യക്കാര്‍ക്ക് ആര്‍ക്കും ജീവന് നഷ്ടപ്പെട്ടിട്ടില്ല. അഞ്ച് പേര്‍ക്ക് പരിക്ക് പറ്റിട്ടു്ണ്ട്.' ശ്രീവാസ്ത പറഞ്ഞു. കമ്മ്യൂണിറ്റി അസോസിയേഷനുമായി എംബസി ബന്ധപ്പെട്ടിരുന്നുവെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച്ചയുണ്ടായ അപകടത്തില്‍ 130 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേര്‍ക്ക് വലിയ പരിക്കുകള്‍ പറ്റുകയും പതിനായിരക്കണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടം നഷ്ടപ്പെടുകയുമുണ്ടായി.
ബെയ്റൂട്ട് തുറമുഖത്തിലായിരുന്നു അപകടം. അമോണിയം നൈട്രേറ്റ് പൊ്ട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണണെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് വര്‍ഷങ്ങളായി തുറമുഖത്ത് കിടന്നിരുന്ന വളം നിറച്ച കപ്പലുകളാണ് അപകടത്തിന് കാരണമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജോര്‍ജിയയിലെ ബൌത്തുമിയില് നിന്ന് 2013 ല്‍ ബെയ്റൂട്ടിലെത്തിയ എംവി റോസസ് എന്ന റഷ്യന്‍ കപ്പലാണ് സ്ഫോടനചത്തിനിടയാക്കിയത്. 2750 മെട്രിക് ടണ്‍ അമോണിയം നൈട്രേറ്റാണ് കപ്പലിലുണ്ടായിരുന്നത്. മൊസാംബിക്കിലേക്ക് പുറപ്പെട്ട റഷ്യന്‍ കപ്പല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ബെയ്റൂട്ട് തുറമുഖത്ത് നങ്കൂരമിടുകയായിരുന്നു.
ചട്ടങ്ങള്‍ ലംഘിച്ച് കപ്പല്‍ ഓടിച്ചതിനെ തുടര്‍ന്ന് ഒരിക്കല്‍ കപ്പല്‍ ബെയ്റൂട്ട് തുറമുഖത്ത് പിടിച്ചിട്ടിരുന്നു. പിന്നീട് കപ്പല്‍ യാത്ര തുടര്‍ന്നിരുന്നില്ല.
11 മാസത്തോളം ഉതിലെ ജീവനക്കാര്‍ കപ്പലില്‍ തന്നെ തങ്ങുകയായിരുന്നു. പിന്നീട് കപ്പലുടമ ചെലവ് വഹിക്കാതെയും ശമ്പളം നല്കാതെയുമായപ്പോള് അവര്‍ സ്വദേശത്തേക്ക് മടങ്ങി. കപ്പലിലുണ്ടായിരുന്ന അമോണിയം നൈട്രേറ്റ് മറ്റൊരു കപ്പലില്‍ കയറ്റാനും തുറമുഖ അതോറിറ്റി അനുവദിച്ചില്ല.ഇതാണ് ബെയ്റൂട്ടിനെ നടുക്കിയ ഇരട്ട സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശക്തമായ മഴ തുടരും;80 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത; മലപ്പുറത്ത് റെഡ് അലേര്‍ട്ട്
മോദിയേയും ബിജെപിയേയും 'പൊരിക്കാൻ' ദിവ്യ എത്തും? സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി!കോൺഗ്രസിനൊപ്പമെന്ന്
ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ചത് സ്ഫോടക വസ്തു നിറച്ച റഷ്യൻ കപ്പൽ? പലതവണ മുന്നറിയിപ്പ് അവഗണിച്ചു!!