കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം, 40ലേറെ മരണം, ഐസിസ് തളര്‍ന്നില്ല, തകര്‍ന്നില്ല, റഷ്യ എന്ത് ചെയ്യും?

Google Oneindia Malayalam News

ബെയ്‌റൂട്ട്: ലെബനനിലെ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം. സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണമാണ് നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. രക്ഷപ്പട്ട ചാവേര്‍ താന്‍ ഐസിസുകാരനാണെന്ന് പൊലീസിനോട് വെളിപ്പെടുത്തി. ലെബനീസ് പൗരന്‍ തന്നെയാണ് ചാവേര്‍ സ്‌ഫോടനം നടത്തിയത്. ഇയാള്‍ക്ക് ട്രിപ്പോളിയില്‍ നിന്നാണ് പരിശീലനം ലഭിച്ചത്.

സിറിയയില്‍ റഷ്യ ഐസിസിനെതിരെ ആക്രമണം ശക്തമാക്കിയതോടെ സിറിയയില്‍ നിന്നുള്ള ഭീകരരുടെ പലായനം പോലും തടസപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ലെബനനിലേയ്ക്ക് എത്തിയ ഭീകരരെല്ലാം തന്നെ സിറിയയില്‍ നിന്നുള്ളവരും പരിശീലനം ലഭിച്ചവരുമായിരുന്നു.

ഷിയ ശക്തികേന്ദ്രത്തിലാണ് ഐസിസ് സ്‌ഫോടനം നടത്തിയത്. വ്യാഴാഴ്ച പ്രദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു സ്‌ഫോടനം. ഷിയ തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ ശക്തി കേന്ദ്രത്തിലായിരുന്നു സ്‌ഫോടനങ്ങള്‍.

കൂടുതല്‍...

കൂടുതല്‍...

സിറിയയിലെ നില പരുങ്ങലിലായതോടെ ഐസിസുകാര്‍ മറ്റ് താവളങ്ങള്‍ തേടുന്നതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ലെബനനില്‍ ആദ്യമായിട്ടല്ല സ്‌ഫോടനം നടക്കുന്നത്.

ഉത്തരവാദിത്തം

ഉത്തരവാദിത്തം

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തി

ഇരട്ട സ്‌ഫോടനം

ഇരട്ട സ്‌ഫോടനം

ബൗര്‍ദ് അല്‍ ബരാജ്‌നേഹ് ലെ രണ്ടിടങ്ങളില്‍ അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തിലാണ ്‌സ്‌ഫോടനം നടന്നത്

പ്രതികാരം

പ്രതികാരം

ബാഷര്‍ അല്‍ അസദിന് പിന്തുണയുമായി സൈനികരെ അയക്കാനുള്ള ലൈബനന്റെ തീരുമാനമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന

2013 ന് ശേഷം

2013 ന് ശേഷം

2013 ന് ശേഷം ലെബനനില്‍ നടക്കുന്ന ഏറ്റവും ശക്തമായ ബോംബ് സ്‌ഫോടനങ്ങളില്‍ ഒന്നാണിത്

English summary
Beirut suicide bombings kill 43; suspect claims ISIS sent attackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X