കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് പിഞ്ചുകുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത്; മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന്... ഈ ചിത്രം പറയും ബാക്കി

Google Oneindia Malayalam News

ബെയ്‌റൂത്ത്: ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന സ്‌ഫോടനങ്ങളില്‍ 70 ലധികം പേരാണ് കൊല്ലപ്പെട്ടത്. 4000ത്തോളം പേര്‍ക്ക് പരിക്കേറ്റു. രണ്ട് സ്‌ഫോടന ശബ്ദങ്ങളാണ് ഉയര്‍ന്നു കേട്ടത്. ഇതിന്റെ പ്രകമ്പനം 200 കിലോമീറ്ററിലധികം ദൂരത്തില്‍ അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2700 കിലോ അമോണിയം നൈട്രൈറ്റ് സംഭരിച്ചുവച്ച കമ്പനിയിലാണ് പൊട്ടിത്തെറിയുണ്ടായത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഈ കമ്പനി കാരണം ബെയ്‌റൂത്തിന്റെ തുറമുഖ പ്രദേശം മൊത്തം തകര്‍ന്നിരിക്കുകയാണിപ്പോള്‍. എന്നാല്‍ ഈ ദുരന്തത്തിനിടെ ബെയ്‌റൂത്തിലെ ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്....

ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു

ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു

ബെയ്‌റൂത്തിലെ ആശുപത്രികള്‍ പരിക്കേറ്റവരാല്‍ നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. നേരത്തെ ഇവിടെയുള്ള ആശുപത്രികളില്‍ എല്ലാം രോഗികളുണ്ട്. ഇതിന് പുറമെയാണ് 4000ത്തിലധികം പേരെ നിമിഷങ്ങള്‍ക്കകം ആശുപത്രിയിലേക്ക് എത്തിച്ചത്.

ഇതിനിടെയാണ് ഒരു നഴ്‌സ്

ഇതിനിടെയാണ് ഒരു നഴ്‌സ്

എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു തലസ്ഥാനത്തെ ആശുപത്രികളിലുള്ള നഴ്‌സുമാര്‍. എല്ലാവര്‍ക്കും പ്രാഥമിക ചികില്‍സ അവര്‍ ഉറപ്പാക്കി. ഇതിനിടെയാണ് ഒരു നഴ്‌സ് മൂന്ന് നവജാത ശിശുക്കളുമായി നില്‍ക്കുന്ന ചിത്രം വൈറലായിരിക്കുന്നത്.

Recommended Video

cmsvideo
Lebanon Explosions 'Looks Like A Terrible Attack', Says Trump | Oneindia Malayalam
ചിത്രത്തിലുള്ളത്

ചിത്രത്തിലുള്ളത്

ബെയ്‌റൂത്തിലെ ആശുപത്രികളിലൊന്നില്‍ നിന്നാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. നഴ്‌സ് നില്‍ക്കുന്ന ഭാഗത്ത് ചില്ലുകള്‍ തകര്‍ന്നതും കടലാസുകള്‍ ചിതറിക്കിടക്കുന്നതും കാണാം. അതിനിടയിലാണ് നഴ്‌സ് മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെ ഒരുമിച്ച് എടുത്തിരിക്കുന്നത്.

അതിനിടെ ഫോണ്‍

അതിനിടെ ഫോണ്‍

കുഞ്ഞുങ്ങളെ എടുത്തുനില്‍ക്കുന്നതിനിടെയാണ് നഴ്‌സിന് ഫോണ്‍ വന്നത്. അവര്‍ ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നു. ഒരേ സമയം ഇക്കാര്യങ്ങള്‍ ചെയ്യുന്ന നഴ്‌സിനെ എത്ര അനുമോദിച്ചാലും മതിയാകില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ചിത്രം കണ്ടവര്‍ പ്രതികരിക്കുന്നു.

മാസങ്ങള്‍ വേണ്ടി വരും

മാസങ്ങള്‍ വേണ്ടി വരും

സ്വകാര്യ കമ്പനിയുടെ ഗോഡൗണില്‍ സംഭരിച്ചുവച്ചിരുന്ന 2750 അമോണിയം നൈട്രൈറ്റ് ആണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയെ തുടര്‍ന്ന് ലബ്‌നാനിലെ മിക്ക കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇവ പഴയത് പോലെയാകുന്നത് മാസങ്ങള്‍ വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകരാജ്യങ്ങള്‍ ലബ്‌നാന് സഹായം പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച രാത്രി സംഭവിച്ചത്

ചൊവ്വാഴ്ച രാത്രി സംഭവിച്ചത്

തീ ആളി കത്തുന്നതാണ് ആദ്യം കണ്ടത്. പിന്നാലെ ആകാശത്തേക്ക് പുക ഉയര്‍ന്നു. പിന്നീട് വന്‍ ശബ്ദത്തില്‍ പൊട്ടിത്തെറികള്‍ സംഭവിക്കുകയായിരുന്നു. വിദൂരത്തുള്ള വീടുകളുടെ ബാല്‍കെണികള്‍ പോലും തകര്‍ന്നു വീണു. ആണവ സ്‌ഫോടനമാണ് നടന്നതെന്ന ചിലര്‍ ആദ്യം സംശയം പ്രകടിപ്പിച്ചു. പരിക്കേറ്റ ജനങ്ങള്‍ നാലു പാടും ഓടുന്ന വീഡിയോകളും പുറത്തുവന്നു.

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

English summary
Beirut Nurse Holding 3 Babies Picture viral in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X