കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ്റൻ കൂൺ പോലെ മുകളിലേക്കുയർന്ന് പുക: ശക്തിയേറിയ പ്രകമ്പനം, ബെയ്റൂട്ടിലേത് അണുബോംബ് സ്ഫോടനം പോലെ

Google Oneindia Malayalam News

ബെയ്റൂട്ട്: ഒരു പൊട്ടിത്തെറിയ്ക്ക് ശേഷം കൂണുകളുടെ ആകൃതിയിലുള്ള തീഗോളം വന്ന് വിഴുങ്ങുന്നതായിട്ടാണ് ബെയ്റൂട്ട് സ്ഫോടത്തിന്റെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. തലസ്ഥാന നഗരിയ്ക്ക് സമീപത്തുള്ള തുറമുഖത്തിന് സമീപത്തുള്ള കെട്ടിടത്തിൽ സൂക്ഷിച്ച തീവ്രതയേറിയ സ്ഫോടന വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് ബെയ്റൂട്ട് ഇന്റേണൽ സെക്യൂരിറ്റി ചീഫ് നൽകുന്ന വിവരം. അണുബോബം വിസ്ഫോടനത്തിന് സമാനമാണ് സ്ഫോടനമെന്നാണ് ഇതിനകം പുറത്തുവന്നിട്ടുള്ള ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.

ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം! കെട്ടിടങ്ങൾ തകർന്നു 25 മരണം, 2500ലധികം പേർക്ക് പരിക്ക്ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇരട്ട സ്‌ഫോടനം! കെട്ടിടങ്ങൾ തകർന്നു 25 മരണം, 2500ലധികം പേർക്ക് പരിക്ക്

എന്ത് തരം സ്ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നോ സ്ഫോടനത്തിന് കാരണമായത് എന്താണെന്നോ വ്യക്തമായിട്ടില്ല. ഭൂമി കുലുക്കം പോലെയാണ് അനുഭവപ്പെട്ടതെന്നാണ് പ്രദേശ വാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിലോമീറ്ററുകൾക്ക് അപ്പുറത്തേക്ക് ശബ്ദം കേട്ടതായും സ്ഫോടന ശബ്ദത്തിന് പിന്നാലെ മാനം മുട്ടെ ഉയകുന്ന കൂറ്റൻ കൂണൂപോലെ പുകയുയരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മിനിറ്റുകൾ നീണ്ടുനിൽക്കുന്നതാണ് സ്ഫോടന ശബ്ദം.

Recommended Video

cmsvideo
Beirut explosion: Thousands injured across Lebanese capital | Oneindia Malayalam
massive-explosion-in

സ്ഫോടനത്തിൽ നൂറ് കണക്കിന് പേർക്ക് പരിക്കേറ്റെന്നും ആശുപത്രികളിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്ഫോടനത്തിൽ നിരവധി കെട്ടിടങ്ങളും തകർന്നൂവീണിട്ടുണ്ട്. കെട്ടിത്തിന്റെ അവശിഷങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടേയും പരിക്കേറ്റവരുടേയും ദൃശ്യങ്ങളാണ് പ്രാദേശിക ചാനലുകൾ പുറത്തുവിടുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള ശ്രമങ്ങാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ഫോടനം നടന്ന കെട്ടിടത്തിൽ നിന്ന് ഏറെ അകലെയുള്ള കെട്ടിടങ്ങളുടെ ചില്ലുകൾ പോലും സ്ഫോടനത്തിന്റെ ആഘാതത്തിൽ തകർന്നിട്ടുണ്ട്. നൂറ് കണക്കിന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് ലെബനീസ് റെഡ് ക്രോസ് നൽകുന്ന വിവരം.

massive-explosion-in-beirut445

സ്ഫോടനത്തിൽ ബെയ്റൂട്ടിൽ കനത്ത നാശനഷ്ടം നേരിട്ടതായാണ് ആരോഗ്യ മന്ത്രി ഹമദ് ഹസൻ മാധ്യമങ്ങളോട് പറഞ്ഞത്. ലബനൻ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ ഇരട്ട സ്ഫോടനം ഉണ്ടാകുന്നത്. തുറമുഖത്തെ സ്ഫോടക വസ്തു ഡിപ്പോയിൽ തീപിടുത്തമുണ്ടായതായി ലെബനൻ വാർത്താ ഏജൻസി സ്ഫോടനത്തിന് തൊട്ടുമുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. സ്ഫോടനത്തിൽ സിറ്റി സെന്ററിനോട് ചേർന്ന് നിൽകുന്ന ഒരു കെട്ടിടം പൂർണ്ണമായി തകരുകയും ചെയ്തിട്ടുണ്ട്. കെട്ടിടങ്ങൾക്ക് പുറമേ കാറുകളും തകർന്നതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എന്നാൽ ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

English summary
Beirut Twin blast: Larger mushrom mushroom cloud shown in atmosphere
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X