Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യയെ സഹായിക്കാൻ ബെലാറസ്; ആണവ മുക്ത പദവി റദ്ദാക്കി

മിൻസ്ക്: റഷ്യക്ക് ആനുകൂലമായ നീക്കവുമായി യുക്രൈന്റെ അതിർത്തി രാജ്യമായ ബെലാറസ്. ബെലാറസിൽ ഉണ്ടായിരുന്ന ആണവ മുക്ത പദ്ധതി റദ്ദാക്കിയേക്കും. റഷ്യയുടെ ആണവായുധങ്ങൾ രാജ്യത്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. ഇതിവനായി ഭരണഘടനാപരമായ റഫറണ്ടം പാസാക്കിക്കഴിഞ്ഞു. രാജ്യത്തെ 65.16 ശതമാനം പൗരന്മാരും ഈ ഭരണഘടനാ ഭേദഗതികളെ പിന്തുണച്ചു. ഇതോടെ റഷ്യയുടെ അണവായുധങ്ങൾ ബെലാറസിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വിന്യസിക്കാം.

ബെലാറസ് നേതാവ് അലക്സാണ്ടർ ലുകാഷെങ്കോ തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങളും നീട്ടിയിട്ടുണ്ട്. കൂടാതെ യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിൽ ബെലാറസ് ഉടൻ ചേരുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. യുക്രൈനെതിരെ ബെലാറഷ്യൻ പാരാട്രൂപ്പർമാരെയും വഹിച്ചുകൊണ്ട് ആദ്യത്തെ ഇല്യൂഷിൻ Il-76 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് ഉടൻ പുറപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. യുക്രൈൻ തലസ്ഥാനമായ കീവ് അടക്കമുള്ള നഗരങ്ങൾ ബെലാറസിൽ നിന്നുള്ള മിസൈൽ പരിധിയിൽ വരുന്നതാണ്. കീവ് പിടിച്ചടക്കാനുള്ള റഷ്യയുടെ ശ്രമം ഇന്നും തുടരുകയാണ്. വൻതോതിൽ കീവിലേയ്ക്ക് റഷ്യ സൈനികനീക്കം നീക്കുന്നതിൻ്റെ ദൃശ്യങ്ങളും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.

 ukraine

റഷ്യയുടെ ആണവ പ്രതിരോധ വിഭാഗത്തോടു തയ്യാറായിരിക്കാൻ ഇന്നലെ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ആവശ്യപ്പെട്ടിരുന്നു. റഷ്യയുടെ പുതിയ നടപടികളെ നാറ്റോ രാജ്യങ്ങൾ അപലപിച്ചു. റഷ്യയുടേത് സമ്മർദ്ദ തന്ത്രമാകാമെന്ന വിലയിരുത്തലുകൾക്കിടയിലാണ് ഒരു പടി കൂടി കടന്നുള്ള റഷ്യയുടെ നീക്കം. അതേസമയം, റഷ്യൻ അനുകൂല നിലപാടിൻ്റെ സാഹചര്യത്തിൽ ബെലാറസിന് മേൽ യൂറോപ്യൻ യൂണിയൻ ഉപരോധം കടുപ്പിച്ചു.

ചർച്ചകളുടെ ഭാ ഗമായി ഞായാറാഴ്ച റഷ്യയുടെ പ്രതിനിധികൾ ബെലാറസിലെ മിൻസ്‌കിൽ എത്തിയിരുന്നു. എന്നാൽ "തന്റെ രാജ്യത്തിന് നേരെ മിസൈലുകൾ വിക്ഷേപിക്കുന്ന ഒരു രാജ്യത്ത് സമാധാന ചർച്ചകളിൽ ഏർപ്പെടാൻ താൽപര്യം ഇല്ലാ" എന്നായിരുന്നു യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ മറുപടി. എന്നാൽ പിന്നീട് ബെലാറസ് അതിർത്തിയിൽ റഷ്യയുമായി സമാധാന ചർച്ചകൾ നടത്താം എന്ന് യുക്രൈൻ സമ്മതിച്ചു.

അതേസമയം, യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തിനെതിരെ പ്രതിഷേധിച്ചതിന് ബെലാറസിൽ 500-ലധികം പേരെ കസ്റ്റഡിയിലെടുത്തതായി രാജ്യത്തെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ സംഘടനയായ വിയാസ്‌ന മനുഷ്യാവകാശ കേന്ദ്രം അറിയിച്ചു. യുദ്ധത്തിനെതിരെ ബെലാറസിൽ പന്ത്രണ്ടോളം ന ഗരത്തിൽ പ്രകടനങ്ങൾ നടന്നിരുന്നു. തലസ്ഥാനമായ മിൻസ്‌കിൽ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രകടനക്കാർ ഉക്രേനിയൻ പതാകകളുമായി മാർച്ച് നടത്തി.

Recommended Video

cmsvideo
    ബങ്കറിനുള്ളില്‍ നിന്ന് രക്ഷപ്പെടാനാകാതെ മലയാളി വിദ്യാര്‍ത്ഥിനികള്‍, ദൃശ്യങ്ങള്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+