മമ്മൂക്കയുടെ മൈ ട്രീ ചലഞ്ച് ഇംഗ്ലണ്ടിലും ഹിറ്റ്
ലണ്ടന്‍: സിനിമ താരങ്ങള്‍ വെറും അഭിനേതാക്കള്‍ മാത്രമല്ല. അവര്‍ക്ക് ജനങ്ങളില്‍ അത്രമേല്‍ സ്വാധീനം ചെലുത്താനാവും. നമ്മുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി തുടക്കമിട്ട മൈ ട്രീ ചലഞ്ച് കടല്‍ കടന്നും പ്രയാണം തുടരുകയാണ്.
ഓസ്‌ട്രേലിയയില്‍ തരംഗമായ ചലഞ്ച് ഇപ്പോഴിതാ ഇംഗ്ലണ്ടിലും ഹിറ്റ് ആവുകയാണ്. സത്യം പറഞ്ഞാല്‍ ഓസ്‌ട്രേലിയ വഴിയാണ് മൈ ട്രീ ചലഞ്ച് ഇംഗ്ലണ്ടിലെത്തിത്.

ഓസ്‌ട്രേലിയയില്‍ ചലഞ്ചിന് തുടക്കമിട്ട ഗ്ലെനോര്‍ക്കി മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിഡ് ആണ് ഇംഗ്ലണ്ടിലെ ബെല്‍ഫാസ്റ്റ് മേയറെ വെല്ലുവിളിച്ചത്. മേയര്‍ നിക്കോള മാലന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. നിക്കോള മാലന്‍ ചെടി നടുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
<blockquote class="twitter-tweet blockquote" lang="en"><p>Taking up the My Tree Challenge at Finaghy Community Centre by planting a Tree of Hope. LM of Dublin it's over to u! <a href="http://t.co/RmYRaAfCCS">pic.twitter.com/RmYRaAfCCS</a></p>— Nichola Mallon (@NicholaMallon) <a href="https://twitter.com/NicholaMallon/status/530327111123628032">November 6, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>ഇംഗ്ലണ്ടിലെ മലയാളി അസോസിയഷനും മേയറുടെ ഈ വെല്ലുവിളിയില്‍ പങ്കെടുത്തു. നിക്കോള മാലന്‍ ഇപ്പോള്‍ അയര്‍ലന്റ് മേയര്‍ ക്രിസ്റ്റി ബര്‍ക്കിനെയാണ് വെല്ലുവിളിച്ചിരിക്കുന്നത്.
ഇത്തരമൊരു മുന്നേറ്റത്തിന് തുടക്കം കുറിച്ച മമ്മൂട്ടിയെ മേയര്‍ നിക്കോള മാലന്‍ അഭിനന്ദിച്ചു. ആഗോള താപനം രൂക്ഷമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മൈ ട്രീ ചലഞ്ച് ഒരു പ്രതിരോധമാകുമെന്ന് നിക്കോള മാലന്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലെ ഗ്ലൈനോര്‍ക്കി നഗരത്തിന്റെ മേയര്‍ സ്റ്റുവര്‍ട്ട് സ്ലയിഡ് ഇന്റര്‍നെറ്റിലൂടെയായിരുന്നു മൈ ട്രീ ചലഞ്ചിനെ കുറിച്ച് അറിഞ്ഞത്. വിശദമായി അന്വേഷിച്ചപ്പോള്‍ സംഭവം ഒരു മലയാളി സിനിമ താരത്തിന്റെ വകയാണെന്ന് മനസ്സിലായി. പിന്നീടാണ് ചലഞ്ച് ഏറ്റെടുത്തത്. അതിപ്പോള്‍ ഇംഗ്ലണ്ടിലെത്തിയിരിക്കുന്നു.












Click it and Unblock the Notifications