ഒബാമയെയും ഭാര്യയെയും കുരങ്ങുകളാക്കി
ബ്രസല്‍സ്: സംസ്‌കാരപരമായി അമേരിക്ക ഒരുപാട് വികസിച്ചെന്ന് പറയുമ്പോഴും എവിടെയോ ഒരു കല്ലുകടി. വര്‍വിവേചനത്തിന്റെ നിഴല്‍ അമേരിക്കയിലിപ്പോഴുമുണ്ടെന്നതാണ് ചിലരുടെ ആരോപണം. കറുത്തവര്‍ഗത്തിന്റെ പ്രതിനിധിയായ ബാരക് ഒബാമ അധികാരത്തിലെത്തിയെങ്കിലും വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. അമേരിക്കയില്‍ തന്നെയല്ലെങ്കിലും പുറത്തുനിന്നും പരിഹാസങ്ങള്‍ ഉയരുന്നുണ്ട്.
കറുത്ത വര്‍ഗത്തെ പരിഹസിച്ച് ഒബാമയെയും ഭാര്യയെയും ഒരു ബെല്‍ജിയം മാധ്യമം ഇത്തരത്തില്‍ പരിഹസിച്ചിരിക്കുകയാണ് ഇപ്പോള്‍. ഒബാമയുടെയും ഭാര്യ മിഷേലിന്റെയും മുഖത്തെ കുരങ്ങുകളുമായി സദൃശ്യപ്പെടുത്തിയിരിക്കുകയാണ് പത്രത്തില്‍.

ഒന്നാം ലോക മഹായുദ്ധം തുടങ്ങിയതിന്റെ നൂറാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ എത്തുന്നതിന് മുമ്പാണ് ബെല്‍ജിയം പത്രമായ ഡി മോര്‍ഗനില്‍ ചിത്രം പ്രസിദ്ധീകരിച്ചത്. റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്റെ നിര്‍ദ്ദേശപ്പകാരം തയ്യാറാക്കിയതെന്ന പരിഹാസവും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.
ഇതോടെ സംഭവം വിവാദമായി. വംശീയ വിദ്വേഷമാണ് ചിത്രത്തിന് പിന്നിലെന്ന ആരോപണത്തെ തുടര്‍ന്ന് പത്രം ഒബാമയോടും കുടുംത്തോടും മാപ്പ് പറഞ്ഞു.
ഇതാദ്യമായല്ല ഒബാമയെ ഇത്തരത്തില്‍ പരിഹസിക്കുന്നത്. 2009ല്‍ ഒരു ന്യൂയോര്‍ക്ക് പത്രത്തില്‍ ഒബാമയെ കുരങ്ങിനോട് സാദൃശ്യപ്പെടുത്തി സമാനാശയമുള്ള ഒരു കാര്‍ട്ടൂണ്‍ വന്നിരുന്നു. പക്ഷെ അന്നതൊരു കാര്‍ട്ടൂണായതുകൊണ്ട് കാര്യമായ വിവാദമൊന്നും ഉണ്ടായില്ല.












Click it and Unblock the Notifications