കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസല്‍സ് വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തിയത് ഇങ്ങനെ...

  • By Neethu
Google Oneindia Malayalam News

ബ്രസല്‍സ്: ബ്രസല്‍സ് വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തുന്നതിന് തീവ്രവാദികള്‍ ബോംബുകള്‍ സൂക്ഷിച്ചത് ലഗേജുകളില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ലോക്കല്‍ മേയറാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്.

വിമാനത്താവളത്തില്‍ ടാക്‌സിയിലാണ് ഭീകരര്‍ വന്നിറങ്ങിയത്. സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ച ബോംബുകള്‍ ട്രോളികളിലാക്കി അകത്തേക്ക് കയറുകയായിരുന്നു. മൂന്ന് ബാഗുകളിലായി സൂക്ഷിച്ച ബോംബുകളില്‍ ആദ്യം രണ്ടെണ്ണം പൊട്ടിത്തെറിച്ചു. മൂന്നാമത്തെ പൊട്ടിയില്ലെന്നും പറയുന്നു.

brusselsairport-22

ലഗേജുമായി എയര്‍പോര്‍ട്ടില്‍ എത്തിയ ഭീകരരുടെ ചിത്രങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. സ്‌ഫോടനം നടത്താന്‍ എത്തിയതില്‍ രണ്ട് പേര്‍ ചാവേറുകളാണ് എന്നാണ് പോലീസിന്റെ നിഗമനം.

മുപ്പത് പേരുടെ ജീവനെടുത്ത സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിട്ടുണ്ട്. സ്‌ഫോടനത്തില്‍ 200 ലധികം പേര്‍ക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഇനിയും മരണ സംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

English summary
The suicide attackers who struck Brussels airport, killing at least 14 people, had their bombs in their luggage, the local mayor said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X