കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെല്‍ജിയം ആ തീരുമാനം നടപ്പാക്കി; കുട്ടിയെ ദയാവധത്തിന് വിധേയമാക്കി

  • By അക്ഷയ്‌
Google Oneindia Malayalam News

ബ്രസല്‍സ്: ബെല്‍ജിയത്തില്‍ ആദ്യമായി കുട്ടിയെ ദയാവധത്തിന് വിധേയമാക്കി. മരണം വരിച്ച കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. 2014ല്‍ നിയമഭേദഗതി കൊണ്ടു വ്‌നതിനു ശഏഷം ആദ്യമായാണ് ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കുന്നത്.

ഗുരുതരമായ അസുഖം ബാധിച്ച ഒരു കുട്ടിയെയാണ് ദയാവധത്തിന് വിധേയമാക്കിയതെന്ന് മാത്രമാണ് പാശ്ചാത്യമാധ്യമങ്ങള്‍ പുറത്ത് വിടുന്നത്. എല്ലാ പ്രായത്തിലുള്ള കുട്ടികളെയും ഡോക്ടര്‍മാരുടെ സഹായത്തോടെ ദയാവധത്തിന് വിധേയമാക്കാന്‍ 2014 ലാണ് ബെല്‍ജിയം നിയമഭേദഗതി കൊണ്ടു വന്നത്. ലോകത്ത് കുട്ടികളില്‍ ദയാവധം അനുവദിച്ചിട്ടുള്ള ഏക രാജ്യമാണ് ബെല്‍ജിയം.

Death

ബെല്‍ജിയത്തിലെ ദേശീയ ദയാവധ നിയന്ത്രണ കമ്മറ്റി നല്‍കുന്ന കണക്കുകള്‍ പ്രകാരം 2003നും 2013നും ഇടയ്ക്ക് ഇവിടുത്തെ യൂത്തനേഷ്യ ക്ലിനിക്കുകളില്‍ 8762 പേര്‍ ദയാവധത്തിന് വിധേയരായിട്ടുണ്ട്. സമീപ രാജ്യമായ നെതര്‍ലാന്‍ഡില്‍ കുട്ടികളില്‍ ദയാവധം അനുവദനീയമാണെങ്കിലും കുറഞ്ഞത് പന്ത്രണ്ട് വയസ്സ് പൂര്‍ത്തിയാകണം.

English summary
A 17-year-old has been euthanized in Belgium in what is the first application of rules adopted by the country in 2014 allowing doctor-assisted death for minors of all ages, the head of the national committee for euthanasia said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X