Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന്‍ മകളെ അവഗണിച്ചു, 3 ആണ്‍മക്കളെ അമ്മ കൊലപ്പെടുത്തി

ഒഹായോ: ഭര്‍ത്താവ് ആണ്‍മക്കളെ അമിതമായി സ്‌നേഹിക്കുകയും മകളെ അവഗണിക്കുകയും ചെയ്യുന്നതില്‍ മനംനൊന്ത് അമ്മ തന്റെ മൂന്ന് ആണ്‍മക്കളെ കൊലപ്പെടുത്തി. ബെല്ലിഫോണ്ടെയിന്‍ സ്വദേശിനിയായ ബ്രിട്ടനി പില്‍കിങ്ടണ്‍(23) എന്ന യുവതിയാണ് തന്റെ മൂന്ന് ആണ്‍മക്കളെ കൊലപ്പെടുത്തിയത്.

3 മാസം പ്രായമുള്ള നോഹ എന്ന മകനെ താന്‍ ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് യുവതി പറഞ്ഞുയുവതി 911ല്‍ വിളിച്ചിരുന്നു.
കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.തുടര്‍ന്ന് പൊലീസെത്തി വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് ഇവര്‍ ഇതിന് മുമ്പും തന്റെ രണ്ട് മക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പില്‍കിങ്ടണ്‍പറഞ്ഞത്.

bri

2014 ജൂലായ് 22ന് താന്‍ മൂന്ന് മാസം പ്രായമുള്ള നിയാല്‍ പില്‍കിങ്ടണിനേയും 2015 ഏപ്രില്‍ ആറിന് ഗവിന്‍ പില്‍കിങ്ടണ്‍ എന്ന നാല് വയസുകാരനെയും തലയിലൂടെ ബ്ലാങ്കറ്റിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് അവര്‍ പൊലീസിനോട് തുറന്നു പറഞ്ഞു.

ജോലിയും മറ്റു തിരക്കുമായി നടക്കുന്ന ഭര്‍ത്താവ് തന്റെ മകളെ പൂര്‍ണ്ണമായും അവഗണിച്ചതിന്റെ വിഷമമാണ് തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.യുവതിക്കെതികെ കൊലപാതക കേസ് ചുമത്തി ഇപ്പോള്‍ ലോഗാന്‍ കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+