പാകിസ്താനും ബംഗ്ലാദേശും ഇടയുന്നു!!! യുദ്ധക്കുറ്റവാളിയുടെ വധശിക്ഷയോടുള്ള പ്രതികരണം ഇങ്ങനെ..
ധാക്ക: യുദ്ധക്കുറ്റവാളിയെ തൂക്കിലേറ്റിയ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട പാക് സ്ഥാനപതിയെ ബംഗ്ലാദേശ് വിളിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് 1971ലെ യുദ്ധകാലത്ത് യുദ്ധക്കുറ്റവാളിയായി പിടിക്കപ്പെട്ട മിര്‍ ഖ്വാസെം അലിയെ ബംഗ്ലാദേശ് തൂക്കിലേറ്റിയത്.
മിര്‍ ഖ്വാസെമിനെ തൂക്കിലേറ്റിയത് അത്യന്തം വേദനിപ്പിച്ചുവെന്ന പാകിസ്താന്റെ പ്രതികരണമാണ് ബംഗ്ലാദേശിനെ ചൊടിപ്പിച്ചിട്ടുള്ളത്. ചാരപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാക് സ്ഥാനപതിയെ ബംഗ്ലാദേശ് ബഹിഷ്‌കരിച്ചതിന് പിന്നാലെ ബംഗ്ലാദേശ് സ്ഥാനപതിയെ പാകിസ്താനും കഴിഞ്ഞ ജനവരിയില്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതിനെല്ലാമൊടുവിലാണ് ബംഗ്ലാദേശ് വധശിക്ഷ നടപ്പിലാക്കിയതിനെതിരെ പ്രസ്താവനയുമായി പാകിസ്താന്‍ രംഗത്തെത്തുന്നത്.

ജമാഅത്തെ ഇസ്ലാമി
ജമാഅത്തെ ഇസ്ലാമിയുടെ മുഖ്യ പണശ്രോതസ്സായിരുന്ന മിര്‍ ഖ്വാസെമിനെ കാഷിംപൂര്‍ ജയിലില്‍ വച്ചായിരുന്നു തൂക്കിലേറ്റിയത്. യുദ്ധകാലത്ത് പാകിസ്താനൊപ്പം ചേര്‍ന്ന് ടോര്‍ച്ചര്‍ സെന്‍ര്‍ നടത്തിയിരുന്ന മിറിനെതിരെ കൊലപാതക കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകളായിരുന്നു ചുമത്തിയത്.

പാകിസ്താനില്‍
പാകിസ്താനില്‍ നിന്ന് സ്വതന്ത്രമാകുന്നതിനായി ബംഗ്ലാദേശ് നടത്തി പോരാട്ടങ്ങള്‍ക്കിടെ മുപ്പത് ലക്ഷത്തോളം പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്റെ അതിക്രമങ്ങള്‍ക്കൊപ്പം ആളുകളെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നതിനായി ടോര്‍ച്ചര്‍ സെന്ററുകള്‍ നടത്തിയിരുന്ന മിറിന്റെ വധശിക്ഷ കോടതി ശരിവെയ്ക്കുകയായിരുന്നു.

ബംഗ്ലാദേശ്
1971ലെ യുദ്ധകാലത്ത് യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടവരില്‍ അഞ്ച് പേരുടെ വധശിക്ഷ 2013 ഡിസംബറിന് ശേഷം ബംഗ്ലാദേശ് നടത്തിയിരുന്നു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക്
യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റുന്നത് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണെന്ന പാകിസ്താന്റെ ആരോപണങ്ങള്‍ ബംഗ്ലാദേശ് തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രതിപക്ഷമായ ജമാഅത്തെ ഇസ്ലാമിയെ ദുര്‍ബ്ബലപ്പെടുത്താനാണ് പ്രധാനമന്ത്രി ഷേക്ക് ഹസീന 2010ല്‍ വാര്‍ ക്രൈംസ് ട്രിബ്യൂണല്‍ സ്ഥാപിച്ചതെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ട്രിബ്യൂണലിന്റെ നയം
യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റുന്ന ട്രിബ്യൂണലിന്റെ നയം അന്താരാഷ്ട്ര നിലവാരത്തിന് നിരക്കാത്തതാണെന്ന് കാണിച്ച് ചില മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ശിക്ഷ നടപ്പിലാക്കുന്നതിന് ബംഗ്ലാദേശികളുടെ കടുത്ത പിന്തുണയുണ്ടെന്നാണ് ബംഗ്ലാദേശ് നിലപാട്.












Click it and Unblock the Notifications