ഇസ്രായേല്‍ വീണ്ടും നെതന്യാഹുവിന് കീഴില്‍; ആശങ്കയില്‍ പലസ്തീനികള്‍
ടെല്‍ അവീവ്: ഇസ്രായേല്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരമേറ്റു. ബെഞ്ചമിന്‍ നെതന്യാഹു ഇത് ഒമ്പതാം തവണയാണ് ഇസ്രായേല്‍ പ്രധാമന്ത്രി പദത്തില്‍ എത്തുന്നത്. രാജ്യത്ത് എറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച വ്യക്തി എന്ന റെക്കോര്‍ഡും നെതന്യാഹുവിന്റെ പേരിലാണ്. 120 അംഗങ്ങളുളള ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റിലെ 63 അംഗങ്ങള്‍ നെതന്യാഹുവിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അഞ്ച് തെരഞ്ഞെടുപ്പുകള്‍ക്കാണ് ഇസ്രായേല്‍ സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്ക് വോട്ട് ചെയ്തവരേയും അല്ലാത്തവരേയും തന്റെ സര്‍ക്കാര്‍ സേവിക്കും എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയും, സഖ്യകക്ഷികളായ അള്‍ട്രാ ഓര്‍ത്തഡോക്സ്, അള്‍ട്രാനാഷണലിസ്റ്റ് എന്നിവരുമാണ് ഒന്നാമതെത്തിയത്.

തുടര്‍ച്ചയായ 12 വര്‍ഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വര്‍ഷം നെതന്യാഹു പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായിരുന്നു. എന്നാല്‍ നവംബര്‍ ഒന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ 120 സീറ്റുകളുള്ള പാര്‍ലമെന്റില്‍ നെതന്യാഹു നയിക്കുന്ന തീവ്ര വലത് സഖ്യത്തിന് വീണ്ടും ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. 120 അംഗ സെനറ്റില്‍ 54 എം എല്‍ എമാരാണ് നെതന്യാഹുവിനെതിരെ വോട്ട് ചെയ്തത്.
അതേസമയം നെതന്യാഹുവിന്റെ തിരിച്ച് വരവ് ഫലസ്തീനികള്‍ക്കിടയിലും ഇടതുപക്ഷ ഇസ്രയേലികളിലും ആശങ്ക ജനിപ്പിക്കുന്നുണ്ട്. 1996 നും 1999 നും ഇടയിലും 2009 നും 2021 നും ഇടയിലും നെതന്യാഹും ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്നു. 'അറബ്-ഇസ്രായേല്‍ സംഘര്‍ഷം' അവസാനിപ്പിക്കുക എന്നതാണ് തന്റെ മുന്‍ഗണന എന്നും അതോടൊപ്പം ഇറാന്റെ ആണവ പദ്ധതി നിര്‍ത്തുകയും ഇസ്രായേലിന്റെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീന്കാരുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കാന്‍ പുതിയ ഗവണ്മെന്റിന്റെ രൂപീകരണം സാധ്യത കല്പിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഫലസ്തീനികള്‍ 2006 മുതല്‍ ഇസ്രാലേയില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിടുന്നുണ്ട്. നിയന്ത്രണ രേഖകള്‍ ലംഘിക്കരുത് എന്ന് കഴിഞ്ഞ ദിവസം ജോര്‍ദാന്‍ രാജാവ് അബ്ദുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങളുമായി ഒരു സംഘട്ടനത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തങ്ങള്‍ അതിന് തയ്യറാണ് എന്നായിരുന്നു അബ്ദുള്ള രാജാവ് സി എന്‍ എന്നിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications