ഗാസയുടെ കുടിവെള്ളമടക്കം മുട്ടിച്ച് ഇസ്രായേല്‍: നടന്നത് ആസൂത്രിതമായ ആക്രമണമെന്ന് യുഎന്‍ റിപ്പോർട്ട്
ഇസ്രായേലും ഹമാസും തമ്മിലുള്ള ഗാസയിലെ വെടിനിർത്തല്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ചർച്ചകള്‍ തുടരുന്നു. ഖത്തർ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ചർച്ചയില്‍ പങ്കെടുക്കാനായി വൈറ്റ് ഹൗസിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടക്കമുള്ളവർ എത്തിയിട്ടുണ്ട്. ആദ്യഘട്ട വെടിനിർത്തലിന്റെ കാലാവധി ഈ മാസം ആദ്യം അവസാനിച്ചിരുന്നു. എന്നാല്‍ റമദാൻ, പെസഹ തുടങ്ങിയ വരാനിരിക്കുന്ന സാഹചര്യത്തില്‍ വെടിനിർത്തില്‍ നീട്ടുമെന്ന് ഇസ്രായേല്‍ അറിയിക്കുകയായിരുന്നു.
ആദ്യഘട്ട വെടിനിർത്തലിന്റെ ഭാഗമായി ഹമാസ് 25 ഇസ്രായേലി ബന്ദികളെ വിട്ടയച്ചു. എട്ട് പേരുടെ മൃതദേഹങ്ങളും അവർ കൈമാറി. മറുവശത്ത് ഏകദേശം 1800 പലസ്തീൻ തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു. രണ്ട് മാസമത്തേക്ക് കൂടി വെടിനിർത്തില്‍ കരാർ നീട്ടാനാണ് അമേരിക്കയും ഇസ്രായേലും താല്‍പര്യപ്പെടുന്നത്. ഇക്കാലയളവില്‍ ഹമാസിന്റെ കൈവശമുള്ള മുഴുവന്‍ ബന്ദികളേയും വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ.

ഒന്നാം ഘട്ടം നീട്ടിക്കൊണ്ടുപോകാതെ യുദ്ധം അവസാനിപ്പിക്കുന്നതും ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നത് അടക്കമുള്ള ധാരണങ്ങള്‍ അടങ്ങുന്ന അടുത്ത ഘട്ട വെടിനിർത്തൽ കരാറിനെക്കുറിച്ച് ഉടൻ ചർച്ച നടത്തണമെന്നാണ് ഹമാസിന്റെ ആവശ്യം. എങ്കിലും ദോഹയില്‍ നടക്കുന്ന ചർച്ചകളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നുവെന്നും അവർ വ്യക്തമാക്കുന്നു.
ദോഹയില്‍ ചർച്ച നടക്കുമ്പോഴും ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേൽ തടഞ്ഞിരിക്കുകയാണ്. ആദ്യഘട്ട കരാറിന്റെ കാലാവധി അവസാനിച്ച ശേഷമാണ് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതോടെ വലിയ ക്ഷാമമാണ് ഗാസയില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. ഗാസയിലേക്കുള്ള വൈദ്യുതിയും ഇസ്രായേല്‍ പൂർണ്ണമായി വിച്ഛേദിച്ചിട്ടുണ്ട്.
ഗാസയില്‍ ഇസ്രായേലിന്റെ സമ്പൂർണ്ണ ഉപരോധമാണ് നടക്കുന്നതെന്ന് യു എന്‍ വക്താവും വ്യക്തമാക്കുന്നു. ഇസ്രായേല്‍ സർക്കാർ ഗാസയിലേക്ക് ഒരു ട്രക്ക് പോലും കടത്തിവിട്ടില്ലെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞത്. ഗാസയെ വംശീയമായി 'ശുദ്ധീകരിക്കുന്നതിനും', പട്ടിണി കിടന്ന് മരിക്കുന്നത് ഒഴിവാക്കാൻ സ്വമേധയാ പലായനം ചെയ്യുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനും ഇതിലൂടെ പ്രദേശം വാസയോഗ്യമല്ലാതാക്കുന്നതിനും ഇസ്രായേൽ സർക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങൾ തുടക്കം മുതല്‍ തന്നെ ഇത്തരമൊരു സമ്പൂർണ്ണ ഉപരോധം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഫലത്തില്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി ഇസ്രായേല്‍ ഈ നയമാണ് ഗാസയ്ക്ക് മേല്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ഇസ്രായേൽ ഗാസയിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കുന്നതിലൂടെ കടല്‍ ജലത്തില്‍ നിന്നും ഉപ്പ് നീക്കം കുടിവെള്ളം ഉൽപ്പാദിപ്പിക്കുന്ന ഗാസയിലെ പ്ലാന്റുകളുടെ പ്രവർത്തനം നിലയ്ക്കും. ഇതോടെ ഗാസയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം പോലും കിട്ടാത്ത സാഹചര്യമുണ്ടാകും. അധിനിവേശ പലസ്തീൻ പ്രദേശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോർട്ടർ ഫ്രാൻസെസ്ക അൽബനീസ് ഇത് ഒരു 'വംശഹത്യ മുന്നറിയിപ്പ്' ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
അതേസമയം, ഗാസ യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യു എൻ മനുഷ്യാവകാശ കൗൺസിലിന്റെ അന്വേഷണ റിപ്പോർട്ടില്‍ പറയുന്നുണ്ട്. ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേൽ മാരകശേഷിയുള്ള ബോംബാക്രമണങ്ങൾ നടത്തി. കുട്ടികളും സ്ത്രീകളും വലിയ ക്രൂരത നേരിട്ടു, തടവുകാർ ബലാത്സംഗത്തിനും ഇരകളായെന്നും യുഎൻഎച്ച്ആർസി മുൻമേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ യുഎൻഎച്ച്ആർസി റിപ്പോർട്ട് ഇസ്രായേല്‍ പൂർണ്ണമായും തള്ളുകയാണ് ചെയ്തത്. തികച്ചും തെറ്റും അസംബന്ധവും നിറഞ്ഞ റിപ്പോർട്ടാണ് ഇതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. യുഎൻ മനുഷ്യാവകാശ കൗൺസിൽ എന്നറിയപ്പെടുന്ന ഇസ്രായേൽ വിരുദ്ധ സർക്കസ് സെമിറ്റിക് വിരുദ്ധവും, അഴിമതി നിറഞ്ഞതും, ഭീകരതയെ പിന്തുണയ്ക്കുന്നതും, അപ്രസക്തവുമായ ഒരു സംഘടനയാണെന്ന് വളരെ നേരത്തെ തന്നെ തുറന്ന് കാട്ടപ്പെട്ടതാണെന്നും നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
'ഹോളോകോസ്റ്റിന് ശേഷം ജൂത ജനതയ്‌ക്കെതിരെ നടന്ന ഏറ്റവും മോശമായ കൂട്ടക്കൊലയിൽ ഹമാസ് ഭീകര സംഘടന നടത്തിയ യുദ്ധക്കുറ്റങ്ങളിലും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഗാസയിലെ ലൈംഗിക, പ്രത്യുൽപാദന ആരോഗ്യ സൗകര്യങ്ങൾ നശിപ്പിച്ചുവെന്ന അസംബന്ധ അവകാശവാദങ്ങൾ ഉൾപ്പെടെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് യുഎൻ വീണ്ടും ഇസ്രായേൽ രാജ്യത്തെ ആക്രമിക്കാൻ തീരുമാനിച്ചു' ഇസ്രായേല്‍ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications