ബര്‍ലിന്‍ ആക്രമണം: ചോരയ്ക്ക് ജര്‍മനി ചോര കൊണ്ട് പകരം വീട്ടി; ജിഹാദിയ്ക്ക് അന്ത്യം!!
ബെര്‍ലിന്‍: ജര്‍മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് ട്രക്ക് ഇടിച്ച് കയറ്റിയ അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഇറ്റലിയിലെ മിലനിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഭീകരാക്രമണത്തെ തുടര്‍ന്ന് യൂറോപ്പില്‍ അക്രമിയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് വധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
12 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബര്‍ലിനിലെ തിരക്കുള്ള ക്രിസ്മസ് മാര്‍ക്കറ്റില്‍ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. അക്രമി മനഃപ്പൂര്‍വ്വം ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനമിടിച്ചുകയറ്റുകയായിരുന്നുവെന്നാണ് ജര്‍മന്‍ പൊലീസിന്റെ നിഗമനം.













Click it and Unblock the Notifications