നീന്തല്‍ക്കുളങ്ങളില്‍ വിവേചനം പാടില്ല, സ്ത്രീകള്‍ക്കും മേല്‍വസ്ത്രം വേണ്ട, നിയമവുമായി ഈ നഗരം
നേരത്തെ മേല്‍വസ്ത്രമില്ലാതെ നീന്തല്‍ കുളത്തില്‍ ഇറങ്ങിയതിന് ഒരു സ്ത്രീക്ക് എതിരെ നടപടിയെടുത്തിരുന്നു. ഈ സ്ത്രീയാണ് വിവേചനം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിനില്‍ നീന്തല്‍ കുളങ്ങളില്‍ ലിംഗ ഭേദമില്ലാതെ എല്ലാവര്ക്കും മേല്‍വസ്ത്രമില്ലാതെ കുളിക്കാം എന്ന് പുതിയ നിയമം. പൊതു നീന്തല്‍ കുളങ്ങളില്‍ ആയിരിക്കും ഈ നിയമം ബാധകമാകുക. എന്നാല്‍ ഇത് എന്ന് മുതല്‍ പ്രാബല്യത്തില്‍ വരും എന്നതിനെ കുറിച്ച് വ്യക്തതയില്ല.
നഗര ഭരണകൂടമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് എന്ന ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് നീന്തല്‍ കുളത്തില്‍ മേല്‍ വസ്ത്രം ഇല്ലാതെ ഒരു സ്ത്രീ നീന്തി കുളിക്കാന്‍ എത്തിയതിന് നിയമ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് നീന്തല്‍ കുളത്തിലെ വിവേചനത്തിന് എതിരെ നിരവധി പേര് രംഗത്തെത്തിയത്.
തുല്യത ആവശ്യമാണ് എന്നും ടോപ്ലെസ് ആയി പോകാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ട് നടപടി നേരിട്ട സ്ത്രീ സെനറ്റിന്റെ ഓംബുഡ്സ്പേഴ്സന്റെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. നീന്തല്‍ കുളങ്ങളില്‍ സ്ത്രീക്കും പുരുഷനും വിവേചനം പാടില്ല എന്നും ഇവര്‍ ചൂണ്ടിക്കാട്ടി. സംഭവം വിശദമായി പരിശോധിച്ച ശേഷം ബെര്‍ലിന്‍ നഗര അധികൃതര്‍ സ്ത്രീ ഉന്നയിച്ച വിവേചന പരാതി നിലനില്ക്കും എന്ന് കണ്ടെത്തുകയായിരുന്നു.

ബെര്‍ലിനിലെ പൂളുകള്‍ സന്ദര്‍ശിക്കുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ടോപ്പ്ലെസ് ആയി പോകാന്‍ അര്‍ഹതയുണ്ട് എന്നും അധികൃതര്‍ പറഞ്ഞു. ഇതോടെ നഗരത്തിലെ പൊതു കുളങ്ങള്‍ നടത്തുന്ന ബെര്ലിനര് ബേഡര്ബെട്രിബ് വസ്ത്ര നിയമങ്ങളും മാറ്റിയിട്ടുണ്ട്. അതേസമയം പുതിയ നിയമങ്ങള്‍ എപ്പോള്‍ ബാധകമാകും എന്ന് വ്യക്തമല്ല.
എന്നാല്‍ ഈ തീരുമാനത്തെ ജര്‍മ്മനിയുടെ ഫ്രീകോര്പെര്കല്ച്ചര് സ്വാഗതം ചെയ്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ പോലെ നഗ്ന ശരീരത്തോട് അസഹിഷ്ണുതാ മനോഭാവം പ്രകടിപ്പിക്കുന്നവരല്ല ജര്‍മ്മനിക്കാര്‍. അതേസമയം പുതിയ തീരുമാനം മുനിസിപ്പല്‍ നീന്തല്‍ കളങ്ങളില്‍ അനുവദനീയമാണോ, എത്രത്തോളം അനുവദനീയമാണ് എന്ന സംശയം പല പ്രാദേശിക അധികാരികളെ അലട്ടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയിലെ സീഗന്‍, ലോവര്‍ സാക്സണിയിലെ ഗോട്ടിംഗന്‍ എന്നിവ ഉള്‍പ്പെടെ നിരവധി നഗരങ്ങള്‍ പൊതു കുളങ്ങളില്‍ ടോപ്ലെസ് നീന്തല്‍ അവതരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അതേ വര്‍ഷം തന്നെ, ലോവര്‍ സാക്സണി സംസ്ഥാന തലസ്ഥാനമായ ഹാനോവര്‍, മുനിസിപ്പല്‍ കുളികളില്‍ പ്രാഥമിക ലൈംഗിക അവയവങ്ങള്‍ മാത്രമേ മറക്കേണ്ടതുള്ളൂ എന്ന് നിര്‍ദ്ദേശിച്ച് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തിയിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications