Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരൂഹതയ്ക്ക് വിരാമം; ബെർമുഡ ട്രയാംഗിളിന്റെ ഭീകര രഹസ്യം ഒടുവിൽ ശാസ്ത്രം കണ്ടെത്തി!

നൂറ്റാണ്ടുകളായി ശാസ്ത്ര ലോകത്തിനും മനുഷ്യരാശിക്കും ഒരുപോലെ ചുരുളഴിയാത്ത കഥയായി അവശേഷിച്ച ഒന്നാണ് ബെർമുഡ ട്രയാംഗിൾ അഥവാ 'ഡെവിൾസ് ട്രയാംഗിൾ'. അറ്റ്ലാന്റിക് സമുദ്രത്തിലെ ഈ പ്രത്യേക മേഖലയിലൂടെ കടന്നുപോയ നൂറുകണക്കിന് കപ്പലുകളും വിമാനങ്ങളും എങ്ങോട്ടെന്നില്ലാതെ അപ്രത്യക്ഷമായതിന് പിന്നിൽ അന്യഗ്രഹ ജീവികളാണെന്നും ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത നിഗൂഢ ശക്തികളാണെന്നും വിശ്വസിച്ചവർ ഏറെയാണ്.

എന്നാൽ, ഈ ഭീതിജനകമായ കാത്തിരിപ്പിന് ഒടുവിൽ വിരാമമായിരിക്കുകയാണ്. ബെർമുഡ ട്രയാംഗിളിലെ ദുരൂഹമായ അപ്രത്യക്ഷമാകലുകൾക്ക് പിന്നിലെ യഥാർത്ഥ ശാസ്ത്രീയ കാരണങ്ങൾ പുതിയ പഠനങ്ങളിലൂടെ ഗവേഷകർ കൃത്യമായി പുറത്ത് വിട്ടിരിക്കുകയാണ്. സമുദ്രത്തിനടിയിലെ അസാധാരണമായ പ്രകൃതിദത്ത ശക്തികളും ഭൂമിയുടെ ആഴങ്ങളിലെ സവിശേഷമായ ഘടനയുമാണ് ഈ അപകടങ്ങൾക്ക് പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ.

സമുദ്രത്തിനടിയിലെ വമ്പൻ വാതക സ്ഫോടനങ്ങൾ

ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന് ബെർമുഡ ട്രയാംഗിൾ മേഖലയിലെ സമുദ്രപ്പരപ്പിനടിയിലുള്ള വൻതോതിലുള്ള മീഥേൻ ഹൈഡ്രേറ്റുകളുടെ (Methane Hydrates) സാന്നിധ്യമാണ്. സമുദ്രാന്തർഭാഗത്തെ അഗ്നിപർവ്വത സമാനമായ ഘടനകൾ കാരണം ഈ ഭാഗത്ത് വൻതോതിൽ പ്രകൃതിവാതക സ്ഫോടനങ്ങൾ ഉണ്ടാകുന്നു.

bermuda-triangle-1779103777 jpg

ഇത്തരം വാതകങ്ങൾ സമുദ്രത്തിനടിയിൽ നിന്ന് അതിശക്തമായി മുകളിലേക്ക് പ്രവഹിക്കുമ്പോൾ, വെള്ളത്തിന്റെ സാന്ദ്രത പെട്ടെന്ന് വൻതോതിൽ കുറയുന്നു. ഇതോടെ, ആ ഭാഗത്തുകൂടി സഞ്ചരിക്കുന്ന വമ്പൻ കപ്പലുകളെപ്പോലും താങ്ങിനിർത്താൻ സമുദ്രജലത്തിന് സാധിക്കാതെ വരികയും അവ നിമിഷനേരം കൊണ്ട് കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോവുകയും ചെയ്യും. കപ്പലുകൾക്ക് ഒരു തരത്തിലുള്ള സിഗ്നലുകളോ മുന്നറിയിപ്പുകളോ നൽക്കാൻ പോലും സമയം ലഭിക്കാത്തത് ഇതുകൊണ്ടാണ്.

വായു അറകളും അപ്രതീക്ഷിത കാറ്റുകളും

കപ്പലുകൾ മാത്രമല്ല, ഈ ആകാശപരിധിയിലൂടെ സഞ്ചരിച്ച വിമാനങ്ങളും തകർന്നു വീണിട്ടുണ്ട്. ഇതിന് പിന്നിൽ ഈ മേഖലയിൽ രൂപപ്പെടുന്ന വിചിത്രമായ ഷഡ്ഭുജ മേഘങ്ങളാണ് (Hexagonal Clouds) എന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഈ മേഘങ്ങൾ അന്തരീക്ഷത്തിൽ അതിശക്തമായ ബോംബുകൾക്ക് (Air Bombs) സമാനമായ പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്നു. മണിക്കൂറിൽ 170 മൈൽ വരെ വേഗതയുള്ള താഴേക്കുള്ള ശക്തമായ വായുപ്രവാഹമാണ് ഇതിലൂടെ ഉണ്ടാകുന്നത്. ഈ അതിശക്തമായ കാറ്റിൽ അകപ്പെടുന്ന വിമാനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും അവ കടലിലേക്ക് പതിക്കുകയും ചെയ്യുന്നു.

കാന്തിക വ്യതിയാനങ്ങളും ഭൗമ ഘടനയും

ഭൂമിയുടെ കാന്തിക മണ്ഡലത്തിൽ ഈ ഭാഗത്തുണ്ടാകുന്ന ചില പ്രാദേശിക വ്യതിയാനങ്ങളും നാവിക ഉപകരണങ്ങളെ തെറ്റായ ദിശയിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ട്. കോമ്പസ്സുകളും മറ്റ് നാവിക കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഇവിടെയെത്തുമ്പോൾ പ്രവർത്തനരഹിതമാകുകയോ തെറ്റായ റീഡിംഗുകൾ കാണിക്കുകയോ ചെയ്യാറുണ്ട്. പഴയകാലത്ത് കൃത്യമായ ജിപിഎസ് സംവിധാനങ്ങൾ ഇല്ലാതിരുന്ന നാവികർക്ക് ദിശ തെറ്റാനും അപകടകരമായ പാറക്കെട്ടുകളിലും ശക്തമായ സമുദ്രച്ചുഴികളിലും കപ്പലുകൾ ചെന്നിടിക്കാനും ഇത് കാരണമായി.

ഒരു മാന്ത്രിക ശക്തിയും അല്ല, മറിച്ച് പ്രകൃതിയുടെ അതിശക്തമായ ചില ഭൂമിശാസ്ത്ര-അന്തരീക്ഷ പ്രതിഭാസങ്ങൾ ഒരേസമയം ഒത്തുചേരുന്നതാണ് ബെർമുഡ ട്രയാംഗിളിനെ അപകടമേഖലയാക്കി മാറ്റിയതെന്ന് ശാസ്ത്രം ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഇതോടെ വർഷങ്ങളായി പ്രചരിച്ച അന്ധവിശ്വാസങ്ങൾക്കാണ് ശാസ്ത്രലോകം വിരാമമിട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+