ബെര്‍മൂഡ ട്രയാംഗിളില്‍ കപ്പല്‍ അപ്രത്യക്ഷമായാല്‍ പണം തിരികെ; ട്രാവൽ ഏജൻസിയുടെ ഓഫർ
ന്യൂയോർക്ക്: ബെർമൂഡ ട്രയാംഗിളിനെ ചുറ്റിപ്പറ്റി നിരവധി വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. ബെർമൂഡ ട്രയാംഗളുമായി ബന്ധപ്പെട്ട നിഗൂഢതയുടെ ചുരുൾ ഇപ്പോഴും അഴിഞ്ഞിട്ടില്ല. ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ട്രയാംഗിൾ. ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇത് . ഇവിടെ പല കപ്പലുകളും വിമാനങ്ങളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇതിന് തെളിവുകൾ ഒന്നുമില്ല. ഇപ്പോഴും ഇതിലൂടെ കപ്പലുകളും വിമാനങ്ങളും സഞ്ചരിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
ഈ അടുത്തകാലത്ത് പ്രദേശത്ത് അപ്രത്യക്ഷമായത് 50ഓളം കപ്പലുകളും 20 ഓളം വിമാനങ്ങളുമാണ് എന്നാണ് പറയപ്പെടുന്നത്. ഇവയിൽ യാത്ര ചെയ്തവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. എന്നാൽ തെളിവുകൾ ഇല്ല. ബർമൂഡ ട്രയാംഗളുമായി പ്രചരിക്കുന്ന കഥകളൊക്കെ ശാത്രജ്ഞരും തള്ളിക്കളഞ്ഞിട്ടുണ്ട്. ബെർമൂഡ ട്രയാംഗിളിനെ പറ്റിയുള്ള ശാസ്ത്രീയ തെളിവുകളോ ശാസ്ത്രീയ വിശദീകരണങ്ങളോ ഇതുവരെ ഉണ്ടായിട്ടില്ല. ട്രയാംഗിളിൽ ഇപ്പോഴും കപ്പലുകളും മുങ്ങിക്കപ്പലുകളും വിമാനങ്ങളും മുങ്ങിക്കിടക്കുന്നതായി കരുതുന്നവരും ഉണ്ട്. എന്നാൽ ഇപ്പോൾ ബെർമൂഡ ട്രയാംഗിൾ ചർച്ചയിൽ വന്നത് മറ്റൊരു കാരണം കൊണ്ടാണ്.

അമല.. എന്നും ഇങ്ങനെ ചിരിച്ച് സന്തോഷമായിരിക്കൂ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
ബെർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് ഒരു ട്രാവൽ ഏജൻസി ഒരു ഓഫർ മുന്നോട്ടുവെച്ചിട്ടുണ്ട്. ബെർമുഡ ട്രയാംഗളിലേക്ക് ട്രാവൽ ഏജൻസി സംഘടിപ്പിക്കുന്ന വിനോദക്കപ്പൽ യാത്രയിൽ പങ്കെടുക്കുന്ന എല്ലാ യാത്രക്കാർക്കും അവർ നൽകുന്ന പണം മുഴുവനായും തിരികെ നൽകുമെന്നാണ് ഏജൻസിയുടെ ഓഫർ. പക്ഷേ ഒരു ഒരു നിബന്ധനയും വെച്ചിട്ടുണ്ട് ബെർമുഡ ട്രയാംഗിളിൽ കപ്പൽ അപ്രത്യക്ഷമാകണം!
'ബെർമുഡ ട്രയാംഗിൾ യാത്രക്കിടെ നിങ്ങളെ കാണാതായാൽ വിഷമിക്കേണ്ട. യാത്രക്കായി നിങ്ങൾ നൽകുന്ന പണം മുഴുവൻ നിങ്ങൾക്ക് മടക്കി നൽകും'. കൂടാതെ സമുദ്രത്തിലെ കാഴ്ചകൾ ആസ്വദിക്കാൻ താഴേവശത്ത് ഗ്ലാസ് ഘടിപ്പിച്ച കപ്പലായിരിക്കും യാത്രയ്ക്ക് ഒരുക്കുക. കൂടാതെ ടോക്ക് ഷോയും മറ്റുപരിപാടികളും യാത്രയിൽ ഉടനീളം ഉണ്ടാവും. അടുത്ത കൊല്ലം മാർച്ചിലാണ് യാത്ര. 1,450 പൗണ്ട് (ഏകദേശം 1.42 ലക്ഷം രൂപ) ആണ് യാത്രാചെലവ്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏജൻസിയുടെ വെബ്സൈറ്റിലാണ് ഈ പരസ്യം നൽകിയിരിക്കുന്നത്.
ബർമൂഡ ട്രയാംഗിളിനെ ചുറ്റി പ്രചരിക്കുന്നതൊക്കെയും കെട്ടുകഥകളാണെന്ന് ആധുനിക ലോകം പറയുമ്പോഴും ഇപ്പോഴും ആ കഥകൾ വിശ്വസിക്കുന്നവരുണ്ട്. ബെർമുഡ ട്രയാംഗിളിൽ ആളില്ലാത്ത പ്രേതക്കപ്പൽ എത്താറുണ്ടെന്നും കഥകളുണ്ട്.












Click it and Unblock the Notifications