ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ബെർണാഡ് അർണോൾട്ട് ഒന്നാം സ്ഥാനത്ത്; ആസ്തി 186.3 ബില്ല്യൺ ഡോളർ
ആദ്യ രണ്ട് സ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ മൂന്നാമത് എലോൺ മസ്ക്കാണ്
ന്യൂഡൽഹി: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് പ്രമുഖ ഫ്രഞ്ച് ഫാഷൻ വ്യവസായി ബെർണാഡ് അർനോൾട്ട്. തിങ്കളാഴ്ചയാണ് അദ്ദേഹം ഒന്നാം സ്ഥാനത്തെത്തിയത്. ഏകദേശം 186.3 ബില്യൺ ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. നേരത്തെ ഒന്നാം സ്ഥാനത്തായിരുന്ന ജെഫ് ബെസോസിനേക്കാളും 300 മില്യൺ ഡോളർ അധികമാണ് ഇപ്പോൾ ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. അതേസമയം നിലവിൽ ജെഫ് ബെസോസ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തിയതായാണ് റിപ്പോർട്ട്.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

ആദ്യ രണ്ട് സ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ മൂന്നാമത് എലോൺ മസ്ക്കാണ്. 147.3 ബില്ല്യൺ ഡോളറാണ് എലോൺ മസ്ക്കിന്റെ ആസ്തി. അതേസമയം ബെർണാഡ് അർനോൾട്ടിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള മുന്നേറ്റം അതിസമ്പന്നരുടെ പട്ടികയിലെ അമേരിക്കൻ ആധിപത്യം അവസാനിപ്പിക്കുന്നതായിരുന്നു. അമേരിക്കൻ ബൗരന്മാരായ ബെസോസ്, എലോൺ മസ്ക്, ബിൽ ഗേറ്റ്സ് എന്നിവരാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
2020 മാർച്ചിൽ 76 ബില്ല്യൺ ഡോളർ മാത്രമായിരുന്നു ബെർണാഡിന്റെ സമ്പാദ്യം. ഒരു വർഷങ്ങൾക്കിപ്പുറം അത് ഇരട്ടിയാക്കിയിരിക്കുകയാണ് അദ്ദേഹം. 14 മാസത്തിനിടെ 110 ബില്ല്യൺ ഡോളറാണ് അദ്ദേഹം അധികമായി തന്റെ ആസ്തിയിലേക്ക് കൂട്ടിച്ചേർത്തത്. കോവിഡ് രോഗവ്യാപനത്തിന് ഇടയിലും ബെർണാഡിന്റെ ഉടമസ്ഥതയിലുള്ള ലൂയിസ് വീട്ടൻ മോട്ട് ഹെൻസി (LVMH) നേട്ടം കൊയ്തതാണ് അദ്ദേഹത്തിന് തുണയായത്.
ഫെൻഡി, ക്രിസ്റ്റ്യൻ ഡിയോർ, ഗിവഞ്ചി തുടങ്ങിയ വീട്ടുപേരുകളുടെ ഉടമസ്ഥതയിലുള്ള എൽവിഎംഎച്ച് തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ 0.4 ശതമാനം ഉയർന്നു. വിപണി മൂലധനം 320 ബില്യൺ ഡോളറാക്കി ഇത് അർനോൾട്ടിന്റെ സ്വകാര്യ ഓഹരി 600 ദശലക്ഷത്തിലധികം ഉയർത്തി.
ലോകത്തെ അതി സമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നും മുകേഷ് അംബാനിയും ഗൗതം അദാനിയുമാണ് മുന്നിൽ. അംബാനിയുടെ സമ്പാദ്യം 7650 കോടി ഡോളർ (5,58,576 കോടി രൂപ) ആണ്. പട്ടികയിൽ 13-ാം സ്ഥാനത്താണ് അംബാനി. 14-ാം സ്ഥാനത്തുള്ള അദാനിയുടെ ആസ്തി 6650 കോടി ഡോളർ ഏകദേശം 4,85,558 കോടി രൂപയാണ്. ഏഷ്യക്കാരിൽ ഇവർ തന്നെയാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications