Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹമാസ് മാത്രമല്ല, ഇസ്രായേലിനെ മൂന്ന് ഭാഗത്തു നിന്നും നേരിടാന്‍ നീക്കം... യുദ്ധതന്ത്രം മാറ്റുന്നു

ടെല്‍ അവീവ്: ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഹമാസ് തന്ത്രം മാറ്റുകയാണോ. ഇന്ന് മൂന്ന് ഭാഗത്ത് നിന്നാണ് ഇസ്രായേലിന് നേരെ ആക്രമണം നടന്നത്. എന്നാല്‍ എല്ലാ മേഖലയിലും കടുത്ത പ്രത്യാക്രമണം ഇസ്രായേല്‍ തുടരുകയാണ്. ഹമാസിനെ സഹായിക്കാന്‍ കൂടുതല്‍ സംഘങ്ങള്‍ എത്തുന്നു എന്നാണ് പുതിയ നീക്കത്തില്‍ നിന്ന് മനസിലാകുന്നത്. അതിനിടെ ഇസ്രായേലിലേക്ക് അമേരിക്കന്‍ ആയുധങ്ങള്‍ എത്തിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെയാണ് ഹമാസ് അപ്രതീക്ഷിതമായ നീക്കം ഇസ്രായേലിനെതിരെ തുടങ്ങിയത്. കര, നാവിക, വ്യോമ മാര്‍ഗമുള്ള ആക്രമണം ആദ്യമായിട്ടായിരുന്നു. ആദ്യം പകച്ചുപോയ ഇസ്രായേല്‍ പിന്നീട് കൂടുതല്‍ സൈനികരെ രംഗത്തിറക്കി പ്രത്യാക്രമണം തുടങ്ങി. ഇസ്രായേലിലേക്ക് കയറിയ സായുധ സംഘങ്ങളെ ആക്രമിക്കുന്നതിനൊപ്പം തന്നെ ഗാസയിലേക്കും മിസൈല്‍ ആക്രമണം നടത്തി.

gaza

അതിനിടെയാണ് മറ്റുചില സംഘങ്ങള്‍ കൂടി ഇസ്രായേലിനെ ആക്രമിക്കാന്‍ തുടങ്ങിയത്. ലബ്‌നാനില്‍ നിന്ന് ഹിസ്ബുല്ലയുടെ ആക്രമണം ഇസ്രായേലിനെ ലക്ഷ്യമിട്ടുണ്ടായി. ലബ്‌നാനിലേക്ക് ഇസ്രായേലും മിസൈല്‍ ആക്രമണം നടത്തി. തൊട്ടുപിന്നാലെ സിറിയയില്‍ നിന്നും ഇസ്രായേലിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നു. ഇവിടെയും ശക്തമായ പ്രഹരമാണ് ഇസ്രായേല്‍ ഏല്‍പ്പിച്ചത്.

ഹമാസിനെ പിന്തുണച്ച് ഹിസ്ബുല്ല എത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ലബ്‌നാനില്‍ നിന്നുള്ള ആക്രമണം ഇസ്രായേല്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സിറിയ കൂടി ആക്രമണം തുടങ്ങിയതാണ് പുതിയ സംഭവം. ഇസ്രായേലിനെ ആക്രമിക്കരുതെന്ന് യുഎഇ സിറിയയെ താക്കീത് ചെയ്തുവെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

israel

അതേസമയം, അമേരിക്കന്‍ ആയുധങ്ങള്‍ കൂടി ഇസ്രായേലിന് ലഭിക്കുന്നതോടെ ആക്രമണം ശക്തമാകുമെന്ന് കരുതുന്നു. ഗാസയില്‍ സര്‍വകലാശാലയും ആരോഗ്യ കേന്ദ്രവും ഇസ്രായേല്‍ സൈന്യം തകര്‍ത്തു. ആംബുലന്‍സിന് നേരെയും ആക്രമണമുണ്ടായി. ഗാസയില്‍ കൊല്ലപ്പെടുന്നവരില്‍ കൂടുതലും കുട്ടികളും സ്ത്രീകളുമാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ തങ്ങളുടെ 9 ജീവനക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍ അറിയിച്ചു. ഗാസയില്‍ വൈകാതെ വൈദ്യുതി തീരും.

യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതിനകം 3000 കവിഞ്ഞിട്ടുണ്ട്. 1200 പേര്‍ ഇസ്രായേലികളാണ്. കൂടാതെ ഹമാസ് ആക്രമണത്തില്‍ ഇസ്രായേലിലെ വിദേശികളും കൊല്ലപ്പെട്ടിട്ടുണ്ട്. അഷ്‌കലോണിലേക്ക് കൂടുതല്‍ ആക്രമണം നടത്തിയെന്ന് ഹമാസ് അറിയിച്ചു. ചില കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ ഗാസ അതിര്‍ത്തി പ്രദേശം ഇസ്രായേല്‍ സൈന്യം തിരിച്ചുപിടിച്ചുവെന്നാണ് വിവരം. വൈകാതെ കരയാക്രണം തുടങ്ങിയേക്കും.

അതിനിടെ, ഇസ്രായേല്‍ സൈന്യം പൗരന്മാരെ യുദ്ധത്തിന് ഇറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ നിയമ പ്രകാരം 18 വയസ് തികഞ്ഞ യുവതീ യുവാക്കള്‍ നിര്‍ബന്ധമായും സൈനിക സേവനം നടത്തേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ടര വര്‍ഷമാണ് നിര്‍ബന്ധ സേവനം. ഇസ്രായേല്‍ പൗരന്മാര്‍ക്ക് കൂടി ആയുധം നല്‍കിയാല്‍ വലിയ നാശനഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. പഴയ ഗസ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+