Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വീഴുന്നു; എണ്ണയൊഴുക്കി റഷ്യ... പിന്തുടര്‍ന്ന് ഇന്ത്യയും ചൈനയും, പുടിന്‍ മാജിക്!!

മോസ്‌കോ/റിയാദ്: എണ്ണ കയറ്റുമതിയില്‍ ഏറെ കാലം ആരും ചോദ്യം ചെയ്യാനില്ലാത്ത നേതാവായിരുന്നു സൗദി അറേബ്യ. എന്നാല്‍ ആഗോള രാഷ്ട്രീയ സാഹചര്യം മാറിയതോടെ കാര്യങ്ങള്‍ മറ്റൊരു വഴിക്കാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഉപഭോക്തൃരാജ്യങ്ങളായ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യയോടാണിപ്പോള്‍ പ്രിയം.

റഷ്യയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുകയാണ് രണ്ട് രാജ്യങ്ങളും. ഇതോടെ വെട്ടിലായത് സൗദി അറേബ്യയാണ്. അമേരിക്ക തൊടുത്തുവിട്ട തന്ത്രങ്ങളില്‍ തിരിച്ചടി നേരിട്ടത് സൗദിക്കാണെന്ന് പറയാം. എന്തുവില കൊടുത്തും അമേരിക്കക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാണ് റഷ്യയുടെ ശ്രമം. അവര്‍ മുന്നോട്ട് വച്ച ഓഫറില്‍ ആകൃഷ്ടരായിട്ടാണ് ഇന്ത്യയും ചൈനയും മോസ്‌കോയെ കൂടുതല്‍ ആശ്രയിക്കുന്നത്....

1

സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണയാണ് ഇന്ത്യയും ചൈനയും ഇത്രയും കാലം കൂടുതല്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ ഇതില്‍ മാറ്റം വന്നിരിക്കുന്നു. റഷ്യയില്‍ നിന്നാണ് ഈ രണ്ട് രാജ്യങ്ങളും കൂടുതല്‍ എണ്ണ വാങ്ങിയിരിക്കുന്നത്. ഇപ്പോള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നതാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും സാമ്പത്തികമായി ലാഭം.

2

യുക്രൈനെതിരെ ആക്രമണം തുടങ്ങിയ വേളയില്‍ റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ലോകത്തെ പ്രധാന എണ്ണ രാജ്യമായ റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു അമേരിക്കന്‍ ഉപരോധം. ഇത് മറികടക്കുക എന്നത് റഷ്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അമേരിക്കക്കും യൂറോപ്പിനും മുമ്പില്‍ മുട്ടുമടക്കേണ്ടെന്നാണ് റഷ്യയുടെ തീരുമാനം.

3

അമേരിക്ക ഉപരോധം പ്രഖ്യാപിച്ച പിന്നാലെ റഷ്യ സമീപിച്ചത് ഇന്ത്യയെയും ചൈനയെയയുമാണ്. കുറഞ്ഞ വിലയ്ക്ക് എണ്ണ തരാമെന്നായിരുന്നു റഷ്യയുടെ ഓഫര്‍. എണ്ണ വില കൂടിയത് കാരണം പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് വലിയ ആശ്വാസമായിരുന്നു റഷ്യയുടെ ഓഫര്‍. ഉടന്‍ തന്നെ റഷ്യയുമായി ഇതുസംബന്ധിച്ച കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പുവയ്ക്കുകയും ചെയ്തു.

4

മെയ് മാസത്തില്‍ ചൈന റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത എണ്ണയില്‍ 55 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2021 മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇത്രയും വര്‍ധനവ്. ഇതുവരെ സൗദിയില്‍ നിന്നായിരുന്നു ചൈന കൂടുതല്‍ എണ്ണ ഇറക്കിയിരുന്നു. ഇപ്പോള്‍ ആ സ്ഥാനം റഷ്യയ്ക്കായി മാറിയിരിക്കുന്നു. നേരിട്ടുള്ള പണമിടപാടിലൂടെയാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുന്നത്. ഇതാകട്ടെ അമേരിക്കക്ക് അതൃപ്തിയുണ്ടാക്കുന്നതാണ്.

ബൊമ്മി വീരനൊപ്പം; അപര്‍ണ ബോളിവുഡിലേക്കോ? ചിത്രം വൈറല്‍

5

റഷ്യയില്‍ നിന്ന് മെയ് മാസത്തില്‍ ചൈന ഇറക്കിയത് 8.42 ദശലക്ഷം ടണ്‍ എണ്ണയാണ്. ഏപ്രിലില്‍ ഇറക്കിയതിനേക്കാള്‍ 2 മില്യണ്‍ അധികം വരുമിത്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന. ഇന്ത്യ നേരത്തെ കൂടുതല്‍ എണ്ണ ഇറക്കിയിരുന്നത് സൗദിയില്‍ നിന്നായിരുന്നു. ഇപ്പോള്‍ സൗദിയെ മൂന്നാംസ്ഥാനത്തേക്ക് തള്ളിയിരിക്കുകയാണ് റഷ്യ.

6

നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. രണ്ടാംസ്ഥാനം നേരത്തെ സൗദിക്കായിരുന്നു. ഇപ്പോള്‍ സൗദിയെ പിന്നിലാക്കി റഷ്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. ഇന്ത്യയും ചൈനയും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നത് സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. സൗദിയുടെ എണ്ണ വിലക്കൂടുതലാണ് എന്നതാണ് മറ്റൊരു തടസം.

7

മെയ് മാസത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ ഇറക്കിയത് പ്രതിദിനം 819000 ബാരല്‍ എണ്ണയാണ്. ഏപ്രിലില്‍ 27700 ആയിരുന്നു എന്നതാണ് എടുത്തുപറയേണ്ടത്. വന്‍തോതില്‍ ഇറക്കുമതി വര്‍ധിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. കുറഞ്ഞ വിലയില്‍ റഷ്യയില്‍ നിന്ന് എണ്ണ ലഭിക്കുമ്പോള്‍ എന്തിന് സൗദിയുടെ ഉയര്‍ന്ന വിലയുള്ള എണ്ണ വാങ്ങണം എന്ന ന്യായമായ ചോദ്യമാണ് ഇന്ത്യ മുന്നോട്ട് വെക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+