Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ പുതിയ രാജ്യം; വിലക്കുറവ് തേടുന്ന നിര്‍ണായക നീക്കം, കരാറിന് അനുമതി...

ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ. ലോക ജനസംഖ്യയുടെ വലിയൊരു ഭാഗമുള്ള രാജ്യമായതിനാല്‍ ഇന്ത്യന്‍ വിപണി എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്.

യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ റഷ്യ വില കുറച്ച് എണ്ണ വില്‍ക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ അവസരം മുതലാക്കിയിരുന്നു. എന്നാല്‍ അമേരിക്കന്‍ ഉപരോധം നിലവിലുള്ളതിനാല്‍ റഷ്യയുമായുള്ള സാമ്പത്തിക ഇടപാട് പ്രയാസമേറിയതാണ്. മാത്രമല്ല, റഷ്യ വില അല്‍പ്പം ഉയര്‍ത്തിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണ് ഇന്ത്യ...

india-buy-crude-oil

സാധാരണ കേള്‍ക്കുന്ന എണ്ണ രാജ്യങ്ങളെ മാത്രമല്ല ഇന്ത്യ ആശ്രയിക്കുന്നത്. എവിടെ നിന്നാണോ വില കുറച്ച് കിട്ടുന്നത്, ആ രാജ്യവുമായി കരാറിലെത്തുകയാണ് ഇന്ത്യ. സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയുമായി ഇന്ത്യ കരാര്‍ ഒപ്പിടാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. ഇക്കാര്യത്തിന് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിയം മന്ത്രാലയത്തിന് അനുമതി നല്‍കിയിരിക്കുകയാണ്.

ഏറ്റവും പുതിയ എണ്ണ രാജ്യമാണ് ഗയാന. വിവിധ വിദേശ കമ്പനികളാണ് ഇവിടെ നിന്ന് എണ്ണ ഖനനം ചെയ്‌തെടുക്കുന്നത്. പല രാജ്യങ്ങളും ഗയാനയുമായി എണ്ണ വ്യാപാര കരാറിന് ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയും അവസരം മുതലാക്കുന്നത്. കൂടുതല്‍ രാജ്യങ്ങള്‍ കരാറിന് എത്തുന്നതിനാല്‍ എണ്ണ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗയാന.

ഇന്ത്യന്‍ പെട്രോളിയം മന്ത്രാലയവും ഗയാനയുടെ പ്രകൃതി വാതക മന്ത്രാലയവുമാണ് പുതിയ കരാറില്‍ ഒപ്പുവയ്ക്കുക. എണ്ണ വാങ്ങുന്നത് മാത്രമല്ല കരാറിന്റെ ഭാഗമാകുന്നത്. പുതിയ എണ്ണ മേഖല കണ്ടെത്തുക, ഖനനത്തില്‍ ഭാഗമാകുക എന്നീ കാര്യങ്ങളിലും ഇന്ത്യ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ വരുന്നത്. ശേഷം ഇരുരാജ്യങ്ങള്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ കരാര്‍ പുതുക്കും.

2019ലാണ് എണ്ണ ഖനനത്തിന് ഗയാന പ്രാധാന്യം നല്‍കാന്‍ തുടങ്ങിയത്. ഗയാനയിലെ സ്റ്റാബ്രോക്ക് ബ്ലോക്കില്‍ നിന്ന് എക്‌സോണ്‍ മൊബൈലും ഹെസ്സ് കോര്‍പുമാണ് ഉല്‍പ്പാദനം നടത്തുന്നത്. 1100 കോടി ബാരല്‍ എണ്ണ ഇവിടെയുണ്ടെന്നാണ് നിഗമനം. പ്രതിദിനം 380000 ബാരല്‍ എണ്ണയാണ് ഗയാന ഉല്‍പ്പാദിപ്പിക്കുന്നത്. 2027 ആകുമ്പോള്‍ 12 ലക്ഷം ബാരലാക്കി ഉയര്‍ത്താനാണ് ഇവരുടെ നീക്കം.

വരുന്ന പത്ത് വര്‍ഷത്തിനകം പ്രധാന എണ്ണ കയറ്റുമതി രാജ്യമായി മാറുകയാണ് ഗയാനയുടെ ലക്ഷ്യം. ഈ അവസരം ഉപയോഗപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. വില കുറഞ്ഞ് എണ്ണ കിട്ടുന്നത് എവിടെ നിന്നാണോ, അവിടെ നിന്ന് വാങ്ങുക എന്ന നയമാണ് എണ്ണ-വാതക രംഗത്ത് ഇന്ത്യ സ്വീകരിക്കുന്നത്. നൈജീരിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുമായും ക്രൂഡ് ഓയില്‍ കരാറിലെത്താന്‍ ഇന്ത്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+