യുഎഇ മാത്രമല്ല, മറ്റൊരു രാജ്യം കൂടി ഗോള്‍ഡന്‍ വിസ തുടങ്ങി; ഇന്ത്യക്കാരെ ലക്ഷ്യമിട്ട് വന്‍ പദ്ധതി
യുഎഇ നടപ്പാക്കിയ ഗോള്‍ഡന്‍ വിസ വന്‍തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സിനിമാ-കായിക താരങ്ങളും നിക്ഷേപകരും വ്യവസായികളുമെല്ലാം യുഎഇയുടെ ഗോര്‍ഡന്‍ വിസ സ്വന്തമാക്കി. പത്ത് വര്‍ഷത്തോളം യുഎഇയില്‍ താമസിക്കാന്‍ സാധിക്കുമെന്നതാണ് ഗോള്‍ഡന്‍ വിസയുടെ നേട്ടം. മാത്രമല്ല, ആശ്രിതരുടെ പഠനം, ജോലി എന്നിവയെല്ലാം എളുപ്പമാകുകയും ചെയ്യും.
സമാനമായ ദീര്‍ഘകാല വിസ ഒമാനും തയ്യാറാക്കിയിട്ടിട്ടുണ്ട്. സൗദി അറേബ്യയും വിദഗ്ധരെ ആകര്‍ഷിക്കാന്‍ ദീര്‍ഘകാല വിസ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു രാജ്യം കൂടി ഈ ഗണത്തിലേക്ക് എത്തിയിരിക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്നാം ആണ് ഈ വിസ അനുവദിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് വിയറ്റ്നാം ആരംഭിച്ചിരിക്കുന്നത്. വിദേശ നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍, സംരംഭകര്‍, വിനോദ സഞ്ചാരികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് വിയറ്റ്നാമിന്റെ നടപടി. വിയറ്റ്നാം പൗരന്മാര്ക്ക് ലഭിക്കുന്ന ഏതാണ്ട് എല്ലാ സൗകര്യങ്ങളും ഗോള്‍ഡന്‍ വിസയില്‍ എത്തുന്ന വിദേശികള്‍ക്കും ലഭിക്കുമെന്നതാണ് എടുത്തു പറയേണ്ട കാര്യം.
എങ്ങനെയാണ് വിസ ലഭിക്കുക
ദീര്‍ഘകാല വിസ പിന്നീട് പുതുക്കാന്‍ സാധിക്കുന്നതാണ്. ഐടി, ടെക്സ്റ്റൈല്‍സ്, പുനരുപയോഗ ഊര്‍ജം തുടങ്ങി വിവിധ രംഗങ്ങളില്‍ സംരംഭമുള്ളവര്ക്കും അപേക്ഷിക്കാം. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിയറ്റ്്നാമിന്റെ എംബസിയില്‍ നേരിട്ട് പോകേണ്ട ആവശ്യവുമില്ല. ഇന്‍വെസ്റ്റര്‍ വിസ, പ്രൊഫഷണല്‍ വിസ തുടങ്ങി വിവിധ കാറ്റഗറികളിലുള്ള വിസകള്‍ വിയറ്റ്നാമില്‍ ലഭ്യമാണ്.
വിയറ്റ്നാമിലെ കോളജുകള്‍, ആശുപത്രികള്‍ എന്നിവയെല്ലാം ഗോള്‍ഡന്‍ വിസ ലഭിക്കുന്ന വ്യക്തികള്‍ക്ക് ഉപയോഗിക്കാം. ചില മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സ്ഥിരതാമസത്തിനുള്ള അനുമതിയും ലഭിക്കും. അപേക്ഷകര്‍ക്ക് പാസ്പോര്‍ട്ട് ആവശ്യമാണ്. സാമ്പത്തിക ഭദ്രത വേണം. യോഗ്യത തെളിയിക്കുന്ന രേഖ, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ വേണം. കൂടാതെ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകാനും പാടില്ല.
വിസ ലഭിച്ചാല്‍ പങ്കാളിയെയും മക്കളെയും ഉള്‍പ്പെടുത്താനുള്ള അനുമതി ലഭിക്കും. ഹനോയ്, ഹുചിമിന് സിറ്റി തുടങ്ങി വിയറ്റ്നാമിലെ പ്രധാന നഗരങ്ങളെല്ലാം പുതിയ വിസാ നടപടികള്‍ക്ക് വേണ്ടി ഒരുങ്ങിക്കഴിഞ്ഞു. വിസ സംബന്ധിച്ച പ്രാഥമിക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ.
ടൂറിസവും നിക്ഷേപവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിയറ്റ്നാം ഭരണകൂടം പുതിയ വിസയ്ക്ക് തുടക്കമിടുന്നത്. വിദേശത്ത് നിന്ന് സമ്പന്നര്‍ എത്തുന്നതോടെ കൂടുതല്‍ ഫണ്ട് രാജ്യത്തേക്ക് ഒഴുകുമെന്നും തൊഴില്‍ അവസരം വിപുലമാകുമെന്നും അവര്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ രാജ്യങ്ങള്‍ ഇത്തരം ദീര്‍ഘകാല വിസകള്‍ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.
സാമ്പത്തിക ഭദ്രത ശക്തമാക്കുകയാണ് എല്ലാവരുടെയും ആത്യന്തിക ലക്ഷ്യം. ചില രാജ്യങ്ങള്‍ നിശ്ചിത കാലത്തേക്ക് മാത്രമായി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വിസ ഇളവുകള്‍ പ്രഖ്യാപിക്കാറുണ്ട്. തായ്ലാന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ അടുത്തിടെ ഇന്ത്യക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരുന്നു.
-
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications