കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശനിയുടെ ഉപഗ്രഹ വിള്ളലുകളില്‍ ജീവന്റെ തുടിപ്പ്.... കണ്ടെത്തിയത് കാസിനി.... നാസയ്ക്ക് ആവേശം!!

ശനിയുടെ ഉപഗ്രഹ വിള്ളലില്‍ ജീവന്റെ തുടിപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
ബഹിരാകാശത്ത് ജീവന്‍ ഉണ്ട് പുതയ കണ്ടെത്തലുമായി നാസ | Oneindia Malayalam

വാഷിങ്ടണ്‍: ശാസ്ത്രത്തോട് മനുഷ്യനുള്ള സ്‌നേഹം ചരിത്രാതീത കാലം മുതല്‍ ഉണ്ടായതാണ്. അതിനെ കുറിച്ച് പഠിക്കാന്‍ തുടങ്ങിയപ്പോള്‍ ബഹിരാകാശത്ത് എന്ത് നടക്കുന്ന എന്നറിയാനായി മനുഷ്യന് താല്‍പര്യം. അതിപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അതിന് ഒരവസാനം ഉണ്ടായിരിക്കുകയാണ്. ബഹിരാകാശത്ത് ജീവന്‍ ഉണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ശാസ്ത്രലോകം വരെ ഞെട്ടിത്തരിച്ച നിമിഷങ്ങളായിരുന്നു ഇത്. ശനിയുടെ ഉപഗ്രഹ വിള്ളുലകളിലാണ് ജീവന്റെ തുടിപ്പ് കണ്ടെത്തിയിരിക്കുന്നത്.

ജീവന്റെ നിലനില്‍പ്പിന് വേണ്ട കാര്യങ്ങളെല്ലാം ഇതിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം നിര്‍ണായകമായ ഈ കണ്ടെത്തല്‍ കൂടുതല്‍ പര്യവേഷണത്തിന് ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് കരുതുന്നത്. നാസയുടെ കാസിനി പേടകമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ചൊവ്വയിലും ചന്ദ്രനിലും ഇത്തരത്തില്‍ ജീവന്റെ സാന്നിധ്യമുള്ളതായി ശാസ്ത്ര സംഘം സൂചിപ്പിച്ചിരുന്നു.

ജീവന്റെ കണങ്ങള്‍...

ജീവന്റെ കണങ്ങള്‍...

ശനിയില്‍ ജീവന്റെ അംശങ്ങള്‍ എവിടെ നിന്നെങ്കിലും എത്തിപ്പെട്ടതാവാമെന്ന് ശാസ്ത്രലോകം പ്രവചിക്കുന്നു. തണുത്ത പ്രതലത്തിലാണ് ഇത് കണ്ടെത്തിയത്. കാര്‍ബണ്‍ കലര്‍ന്ന മിശ്രിതം ശനിയുടെ ഉപഗ്രഹത്തില്‍ നിന്ന് കണ്ടെത്തിയെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘം പറയുന്നു. അതേസമയം ഈ കണങ്ങള്‍ ജീവന് സ്ഥിരമായി നിലനില്‍ക്കാനുള്ള അന്തരീക്ഷം പ്രദാനം ചെയ്യുന്നില്ല. എന്നാല്‍ ജീവന്റെ നിലനില്‍പ്പിന് ഇത് ആധാരവുമാണ്. ഭൂമിയില്‍ അല്ലാതെ മറ്റേതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെങ്കില്‍ അതിന് കൂടുതല്‍ സാധ്യത ഉള്ളത് ശനിയിലാണെന്ന് ശാസ്ത്രസംഘം പറഞ്ഞു.

കാസിനിയാണ് താരം...

കാസിനിയാണ് താരം...

എന്‍സൈലദൂസ് എന്ന ഉപഗ്രഹത്തിലെ വിള്ളലുകളില്‍ നിന്നാണ് ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ ശനിയിലുണ്ടെന്ന് വ്യക്തമായത്. ഭൂമിയിലേതിന് സമാനമായി ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും എന്‍സൈലദൂസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ നാസയുടെ പേടകമായ കാസിനിയാണ് ലോകത്തെ അറിയിച്ചത്. അതുകൊണ്ട് നാസയുടെ കാസിനി തന്നെയാണ് ഈ കണ്ടെത്തലിലെ യഥാര്‍ത്ഥ താരം. മഞ്ഞുപാളികള്‍ നിറഞ്ഞതാണ് എന്‍സൈലദൂസിന്റെ ഉപരിതലം. ഇതിനു താഴെ വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവും നേരത്തെ ലഭിച്ചിരുന്നു.

വീണ്ടുമൊരു ദൗത്യം

വീണ്ടുമൊരു ദൗത്യം

ഈ കണ്ടെത്തലോടെ എന്‍സൈലദൂസിലേക്ക് പുതിയൊരു പര്യവേഷണത്തിനായി തയ്യാറെടുക്കുകയാണ് നാസ. ശനിയില്‍ കണ്ടെത്തിയ ജൈവ കണങ്ങള്‍ അമിനോ ആസിഡിനേക്കാളും മീഥൈനിനേക്കാളും ഗാഢമേറിയതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സമുദ്രത്തില്‍ നിന്നുള്ള ജലം കൂടിക്കലര്‍ന്നതാണ് ഈ കണങ്ങള്‍. സമുദ്രത്തിനടിയില്‍ നിന്ന് രാസപ്രക്രിയയിലൂടെ വന്‍തോതില്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുണ്ട്. മീഥൈയ്ന്‍, ഹൈഡ്രജന്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഈ വാതകങ്ങളില്‍ നിന്നാണ് കാസിനി സാമ്പിള്‍ ശേഖരിച്ചത്.

അന്യഗ്രഹജീവികളുണ്ടോയെന്ന് സിനിമാപ്രേമികള്‍

അന്യഗ്രഹജീവികളുണ്ടോയെന്ന് സിനിമാപ്രേമികള്‍

ഈ വാര്‍ത്തയെ സിനിമ കാണുന്നത് പോലെയാണ് പലരും ഏറ്റെടുത്തിട്ടുള്ളത്. അന്യഗ്രഹജീവികള്‍ ഉണ്ടെന്നതിന് തെളിവാണോ ഇതെന്ന് പലരും സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നുണ്ട്. അതേസമയം ഹൈഡ്രജന്റെ കണം ഭക്ഷണ പദാര്‍ത്ഥവും ഇവിയെുണ്ടന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെയെങ്കില്‍ അത് അന്യഗ്രഹജീവികള്‍ തന്നെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നുണ്ട്. എന്നാല്‍ അന്യഗ്രഹ ജീവികള്‍ എന്ന ആശയം തന്നെ തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സിനിമയില്‍ കാണുന്നത് പോലുള്ള ജീവികള്‍ ചലച്ചിത്രകാരന്‍മാരുടെ ഭാവനയാണെന്നും ഇവര്‍ പറയുന്നു.

മാസങ്ങള്‍ നീണ്ട ദൗത്യം

മാസങ്ങള്‍ നീണ്ട ദൗത്യം

ശനിയെ കുറിച്ചുള്ള പഠനത്തിനിടെ നിരവധി തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെ കാസിനി കടന്നുപോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ച് വിശകലനം ചെയ്തിരുന്നു. മാസങ്ങളോളം ശേഖരിച്ച ഡാറ്റയാണ് ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവര്‍ത്തനം നിലയ്ക്കുന്നതിന് മുമ്പായി കാസിനി ഭൂമിയിലേക്ക് അയച്ചത്. ഈ ഡാറ്റയില്‍ നിന്നാണ് എന്‍സൈലദൂസിന്റെ മധ്യഭാഗത്ത് കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇത്തരം രാസപ്രക്രിയ എന്‍സൈലദൂസില്‍ നടക്കുന്നുണ്ടെന്ന് ഇതാദ്യമായിട്ടാണ് വ്യക്തമാകുന്നത്. അതേസമയം ചൊവ്വയില്‍ നിന്ന് കിട്ടിയ തെളിവുകളേക്കാള്‍ ശക്തമാണ് ഇതെന്ന് നാസ പറയുന്നു.

മോഹന്‍ലാലിന്റെ കോലം കത്തിച്ചു.... അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് എഐവൈഎഫ്!!മോഹന്‍ലാലിന്റെ കോലം കത്തിച്ചു.... അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് എഐവൈഎഫ്!!

പ്രകാശ് രാജും ഹിറ്റ്‌ലിസ്റ്റും, നിശബ്ദനാക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പ്, ഇനിയും ശബ്ദിക്കുമെന്ന് നടന്‍ പ്രകാശ് രാജും ഹിറ്റ്‌ലിസ്റ്റും, നിശബ്ദനാക്കണമെന്ന് ഹിന്ദുത്വ ഗ്രൂപ്പ്, ഇനിയും ശബ്ദിക്കുമെന്ന് നടന്‍

English summary
Best evidence yet for alien life on Saturns moon found by scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X