ദുബായ്ക്കാര്‍ക്ക് വിമാനയാത്രയ്ക്ക് 'നല്ല നേരം'; നിരക്ക് കുത്തനെ കുറഞ്ഞു
ദുബായ്: ദുബായില്‍ നിന്ന് വിമാനയാത്ര നടത്തുന്നവര്ക്ക് സന്തോഷ വാര്‍ത്ത!!! വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ചിരിയ്ക്കുന്നു. സീസണ്‍ കഴിഞ്ഞതോടെ വന്‍ ഓഫറുകളാണ് വിമാനക്കമ്പനികള്‍ മുന്നോട്ട് വയ്ക്കുന്നത്.
പുതുവര്‍ഷത്തിന്റെ തിരക്കും, സ്‌കൂള്‍ അവധികള്‍ കഴിഞ്ഞതിന് ശേഷമുള്ള തിരക്കും അവസാനിച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ നിരക്ക് കുറയ്ക്കാന്‍ മത്സരിയ്ക്കുന്നത്. യാത്രക്കാര്‍ പൊതുവെ കുറവുള്ള സമയമാണിത്.
ഫ്‌ലൈ എമിറേറ്റ്‌സ്, എത്തിഹാദ്, ഖത്തര്‍ എയര്‍, എയര്‍ അറേബ്യ, എയര്‍ ഫ്രാന്‍സ്, കെഎല്‍എം തുടങ്ങിയ വിമാനക്കമ്പനികളാണ് വന്‍ ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നത്.

തിരക്കൊഴിഞ്ഞു
പുതുവര്‍ഷാ ഘോഷം, ക്രിസ്മസ് അവധി എല്ലാം കഴിഞ്ഞു. വിമാനക്കമ്പനികള്‍ക്ക് ഇപ്പോള്‍ തിരക്കൊഴിഞ്ഞ സമയാണ്. അതുകൊണ്ടാണ് ദുബായില്‍ വന്‍ ഓഫറുകള്‍ മുന്നോട്ട് വച്ചിരിയ്ക്കുന്നത്.

എല്ലായിടത്തേയ്ക്കും ഇല്ല
നിരക്ക് കുത്തനെ കുറച്ചു എന്ന് കേള്‍ക്കുമ്പോള്‍, അത് എല്ലായിടത്തേയ്ക്കും ആണ് എന്ന് കരുതരുത്. ഹോളിഡേ ഡെസ്റ്റിനേഷനുകളിലേയ്ക്കുള്ള കാര്യമാണ് പറയുന്നത്.

ഫ്‌ലൈ എമിറേറ്റ്‌സ്
ഫ്‌ലൈ എമിറേറ്റ്‌സ് വന്‍ ഓഫറുകളാണ് ഇപ്പോള്‍ മുന്നോട്ട് വച്ചിട്ടുള്ളത്. ജനുവരി 18 നുള്ളില്‍ നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. യാത്ര നവംബര്‍ 30 നുള്ളില്‍ എപ്പോഴെങ്കിലും ആയാല്‍ മതി.

എത്തിഹാദ്
ഫ്‌ലൈ എമിറേറ്റ്‌സിന് സമാനമായ ഓഫറുകളാണ് എത്തിഹാദും മുന്നോട്ട് വയ്ക്കുന്നത്.

ഖത്തര്‍ എയര്‍
ഖത്തര്‍ എയര്‍ അവരുടെ നിരക്കുകളില്‍ 35 ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. ജനുവരി 19 മുതല്‍ ഡിസംബര്‍ 15 വരെ ഈ ഓഫര്‍ പ്രകാരമുള്ള ഇളവ് ലഭിയ്ക്കും. എന്നാല്‍ ബുക്കിംഗ് ഇപ്പോഴേ നടത്തണം എന്ന് മാത്രം.

എയര്‍ അറേബ്യ
പ്രമുഖ വിമാനക്കമ്പനിയായ എയര്‍ അറേബ്യയും ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. മാര്‍ച്ച് 15 വരെയാണ് ഇവരുടെ ഓഫറുകള്‍ ഉള്ളത്.

എയര്‍ ഫ്രാന്‍സ്
എയര്‍ ഫ്രാന്‍സും കെഎല്‍എമ്മും യൂറോപ്പിലേയക്കും അമേരിയ്ക്കയിലേക്കും ഉള്ള സര്‍വ്വീസുകള്‍ക്കാണ് ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഗള്‍ഫ് ട്രാവലര്‍
ഗള്‍ഫ് എയറിന്റെ ഭാഗമായ ഗള്‍ഫ് ട്രാവലറും ഓഫറുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ജനുവരി 12 നും ഫെബ്രുവരി 2 നും ഇടയില്‍ ബുക്ക് ചെയ്താല്‍ ആനുകൂല്യം ജൂണ്‍ 30 വരെ ഉപയോഗിയ്ക്കാം.












Click it and Unblock the Notifications