ഗേള്‍ഫ്രണ്ട് സുന്ദരിയാണോ, നിങ്ങളുടെ പുകവലി കുറയില്ല!
ലണ്ടന്‍: കൂടെയുള്ള ഗേള്‍ഫ്രണ്ട് അതീവസുന്ദരിണോ, ഗ്ലാമറസാണോ. സൂക്ഷിക്കണം, നിങ്ങള്‍ പുകവലി നിര്‍ത്താനുള്ള സാധ്യത വളരെ കുറവാണ്. പുകവലി നിര്‍ത്തുന്നത് പോലുള്ള പ്രധാന കാര്യങ്ങള്‍ക്കല്ല സുന്ദരിയായ ഗേള്‍ഫ്രണ്ടിനെ തൃപ്തിപ്പെടുത്തുന്നത് പോലുള്ള 'സില്ലി' കാര്യങ്ങള്‍ക്കാകും നിങ്ങളുടെ ശ്രദ്ധ എന്നത് തന്നെ കാരണം.
പുകവലി നിര്‍ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ദീര്‍ഘകാലം മനസിരുത്തി മാത്രം നടപ്പിലാക്കേണ്ട ഒരു ലക്ഷ്യമാണ് അത്. എന്നാല്‍ സുന്ദരിയായ കാമുകി അടുത്തിരിക്കുമ്പോള്‍ ഈ ദീര്‍ഘകാല ലക്ഷ്യത്തെക്കുറിച്ച് ആളുകള്‍ ചിന്തിക്കില്ല എന്നാണ് പഠനം പറയുന്നത്. തായ്‌വാനില്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

76 പുരുഷന്മാരെയാണ് ഇവര്‍ പഠനത്തിനായി തിരഞ്ഞെടുത്തത്. എല്ലാവരും നന്നായി പുകവലിക്കുന്നവര്‍, പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍. ഇവരില്‍ നടത്തിയ പരീക്ഷണം രസകരമായിരുന്നു. വിവിധ തരത്തിലുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ കൊടുത്തു. സാമാന്യം ആകര്‍ഷകമായവ തന്നെ. എന്നിട്ട് മാര്‍ക്കിടാന്‍ പറഞ്ഞു. ചിത്രങ്ങള്‍ക്ക് കൃത്യമായി മാര്‍ക്കിടാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
എന്നാല്‍ മറ്റൊരു കാര്യം ശാസ്ത്രജ്ഞന്മാര്‍ ശ്രദ്ധിച്ചു. കൂടുതല്‍ സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ കിട്ടിയവര്‍ സിഗരറ്റ് വലിച്ചതിന്റെ എണ്ണം. അത് വളരെ കൂടുതലായിരുന്നു. ഓരോ ആഷ്ട്രേയും കൊടുത്ത് വേണമെങ്കില്‍ സിഗരറ്റ് വലിച്ചോളാന്‍ അനുവാദവും കൊടുത്തിരുന്നു ഇവര്‍ക്ക്. കൂടെ കഴിയുന്ന ആളും ദീര്‍ഘകാല ലക്ഷ്യങ്ങളിലുള്ള ശ്രദ്ധയും തമ്മില്‍ ബന്ധമുണ്ട് എന്ന തിയറിയുമായാണ് ശാസ്ത്രജ്ഞന്മാര്‍ ഇതിനെ ബന്ധപ്പെടുത്തുന്നത്.












Click it and Unblock the Notifications