കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബേത്ത് ഗൂഡിയര്‍ ; ഉറങ്ങുന്ന സുന്ദരി

Google Oneindia Malayalam News

ചുറ്റുപാടും നടക്കുന്നത് എന്തെന്നറിയാതെ വേവലാതികളില്ലാതെ മണിക്കൂറുകളോളം മൂടിപ്പുതച്ച് ഉറങ്ങാന്‍ ഇഷ്ടപ്പെടാത്താവരുണ്ടാകില്ല. അസമയത്ത് കിടന്നുറങ്ങുന്നതിന് പലതവണ പഴികേട്ടിട്ടുമുണ്ടാകും. ദിവസത്തില്‍ ഇരുപത്തിരണ്ട് മണിക്കൂറും ഉറങ്ങിത്തീര്‍ത്താല്‍ എങ്ങനെയുണ്ടാകും. എന്നാല്‍ ബേത്ത് ഗൂഡിയര്‍ എന്ന ഇരുപതുകാരി പെണ്‍കുട്ടി സദാസമയവും ഉറക്കത്തിലാണ്. ദിവസത്തില്‍ അവള്‍ ഉണര്‍ന്നിരിക്കുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രം.

ക്ലെയിന്‍ ലെവിന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വ നാഡീവ്യൂഹ രോഗത്തിന്റെ പിടിയിലാണ് മാഞ്ചസ്റ്റര്‍ സ്വദേശിനിയായ ഈ പെണ്‍കുട്ടി. 16 വയസ്സ് മുതലാണ് ഗൂഡിയറില്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ വിശപ്പോ ദാഹമോ ഒന്നും അറിയാതെ രാപകലില്ലാതെ അവള്‍ ഉറക്കത്തിലാണ്. ഉണര്‍ന്നാലും സ്വപ്‌നവും യാഥാര്‍ഥ്യവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ഒരുതരം മരവിച്ച അവസ്ഥ. ഇക്കാരണം കൊണ്ടുതന്നെ വീട്ടിനു പുറത്തോട്ട് ഇറങ്ങാന്‍ ബുദ്ധിമുട്ടാണ്. പഠനം തുടരാനുമായില്ല. ഗൂഡിയര്‍ എപ്പോള്‍ ഉറങ്ങുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോളും ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വരെ അവള്‍ ഉറങ്ങിപ്പോകാറുണ്ട്.

sleep

വളരെ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന രോഗമാണിത്. ലോകത്ത് ആയിരം പേര്‍ ഈ രോഗത്തിന് അടിമകളാണെന്നാണ് കണക്ക്. ഇതില്‍ 70 ശതമാനത്തോളം പേര്‍ പുരുഷന്മാരാണ്. രോഗത്തിന്റെ കാരണമെന്തെന്നോ പ്രതിവിധികളെന്തെങ്കിലും ഉണ്ടെന്നോ ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല.

English summary
Beth Goodier is 20 year old girl who suffers from Kleine-Levin Syndrome which dominates her life. The neurological condition began when she was 16. she can sleep up to 22 hours a day and can't work or study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X