കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ക്കെതിരേ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

  • By Desk
Google Oneindia Malayalam News

അബൂദബി: രാജ്യത്ത് ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ തട്ടിപ്പില്‍ കുടുങ്ങാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം. അബൂദബി ധനകാര്യമന്ത്രാലയത്തിന്റേതാണ് ഈ മുന്നറിയിപ്പ്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുമായി ചേര്‍ന്ന് ഇത്തരം വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പേജുകളും അടച്ചുപൂട്ടാന്‍ നടപടികള്‍ തുടങ്ങിയതായും മന്ത്രാലയം അറിയിച്ചു.

സൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന്‍ മുഖ്യശത്രുസൗദിക്കും യുഎഇക്കും പിന്തുണയുമായി ഇസ്രായേല്‍ അനുകൂല സമ്മേളനം; ഇറാന്‍ മുഖ്യശത്രു

ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ ഇടപാടുകള്‍ക്ക് സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയരക്ടര്‍ ഡോ. ഹാഷിം അല്‍ നുഐമി പറഞ്ഞു. അബൂദബിയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

 cyber-crime

ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം വെബ്‌സൈറ്റുകളും ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടരുതെന്നും അദ്ദേഹം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം തട്ടിപ്പ് വെബ്‌സൈറ്റുകളിലൂടെ നടക്കുന്ന ഇടപാടുകളില്‍ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സംവിധാനങ്ങളില്ല എന്നതിനാലാണിത്. അനധികൃത വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പേജുകളും എങ്ങനെ അടച്ചുപൂട്ടണമെന്നതിനെ കുറിച്ച് വിവിധ വിഭാഗങ്ങളുമായി ചേര്‍ന്ന് സമഗ്ര പദ്ധതി ആവിഷ്‌ക്കരിച്ചതായും അല്‍ നുഐമി പറഞ്ഞു.

നിയമവിധേയമല്ലാത്ത ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായും അമിത വില ഈടാക്കുന്നതായും പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ഇവയ്‌ക്കെതിരേ നടപടികള്‍ സ്വീകരിക്കുന്നത്. വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയത് പ്രകാരമുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാതിരിക്കുക, ഇടപാടുമായി ബന്ധപ്പെട്ട നിയമങ്ങളും നിര്‍ദ്ദേശങ്ങളും പ്രസിദ്ധീകരിക്കാതിരിക്കുക തുടങ്ങിയ പരാതികളും ഇത്തരം ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്കെതിരേ ഉന്നയിക്കപ്പെട്ടിരുന്നു. നിയമവിധേയമായി ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവര്‍ത്തനം നടത്തിയാല്‍ അവയ്‌ക്കെതിരേയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Over the next few days, the Ministry of Economy, in conjunction with the Telecommunications Regulatory Authority (TRA), will be shutting down any pages carrying out commercial activities without a licence on social media networking sites
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X