കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരയൂഥത്തില്‍ പ്ളൂട്ടോയ്ക്ക് പകരക്കാരന്‍ പ്ളാനറ്റ് 9, കുഞ്ഞന്‍ ഗ്രഹത്തിലെ രഹസ്യങ്ങളറിയാന്‍...

Google Oneindia Malayalam News

കാലിഫോര്‍ണിയ: സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം വീണ്ടും ഒന്‍പതിലേയ്ക്ക്. പ്ളൂട്ടോയ്ക്ക് അപ്പുറത്ത് ശാസ്ത്രലോകം ഒന്‍പതാമത് ഒരു ഗ്രഹത്തെ കൂടി കണ്ടെത്തി. പ്ളാനറ്റ് നയണ്‍ എന്നാണ് ഈ ഗ്രഹത്തിന് പേരിട്ടിരിയ്ക്കുന്നത്. പ്ളൂട്ടോയെക്കാള്‍ 5000 മടങ്ങ് വലുപ്പമുള്ളതാണ് സൗരയൂഥത്തിലെ ഏറ്റവും അങ്ങേയറ്റത്തുള്ള ഈ കുഞ്ഞന്‍ ഗ്രഹം.

10000 മുതല്‍ 20000ത്തോളം സമയമെടുത്താണ് ഈ ഗ്രഹം സൂര്യനെ ചുറ്റുന്നത്.പുതിയ ഗ്രഹത്തെ കണ്ടെത്തിയത് കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനായ മൈക്ക് ബ്രൗണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്. ഒട്ടേറെ രഹസ്യങ്ങള്‍ ഒളിപ്പിയ്ക്കുന്ന ഈ ഗ്രഹത്തെപ്പറ്റി കൂടുതല്‍ അറിയുന്നതിനുള്ള അന്വേഷണം ശാസ്ത്ര ലോകം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.

നെപ്ട്യൂണിന്റെ അയല്‍ക്കാരന്‍

നെപ്ട്യൂണിന്റെ അയല്‍ക്കാരന്‍

നെപ്ട്യൂണിന്റെ അയല്‍ക്കാരനായ ഈ കുഞ്ഞന്‍ ഗ്രഹം പ്ളൂട്ടോയെക്കാള്‍ വലുതാണ്.

പ്ളൂട്ടോയ്ക്ക് സമാനം

പ്ളൂട്ടോയ്ക്ക് സമാനം

പ്ളൂട്ടോയ്ക്ക് സമാനമായ അന്തരീക്ഷമാണ് പ്ളാനറ്റ് 9 ലും ഉള്ളത്. മഞ്ഞ് നിറഞ്ഞ ഉപരിതലമാണ് ഈ ഗ്രഹത്തിനും ഉള്ളത്.

അഞ്ച് വര്‍ഷം

അഞ്ച് വര്‍ഷം

അടുത്ത അഞ്ച് വര്‍ഷത്തിനകം തന്നെ കുഞ്ഞന്‍ ഗ്രഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും

അങ്ങനെ

അങ്ങനെ

പ്ളൂട്ടോ വെറും പൊടിപടലമാണെന്നും ഗ്രഹമല്ലെന്നും കണ്ടെത്തിയ മൈക്ക് ബ്രൗണ്‍ തന്നെയാണ് പുതിയ ഗ്രഹത്തേയും കണ്ടെത്തിയത് എന്ന പ്രത്യേകതയും ഉണ്ട്.

നെപ്ട്യൂണിന് അപ്പുറവും...ഇപ്പുറവും

നെപ്ട്യൂണിന് അപ്പുറവും...ഇപ്പുറവും

നെപ്ട്യൂണിന് അപ്പുറത്ത് ഒരു ഗ്രഹമുണ്ടെന്ന് ശാസ്ത്രലോകം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്തരത്തില്‍ ശക്തമായ ഒരു ഗ്രഹത്തെ കണ്ടെത്തിയത്.

രഹസ്യങ്ങള്‍

രഹസ്യങ്ങള്‍

ഭൂമിയ്ക്കപ്പുറത്ത് മനുഷ്യവാസം സാധ്യമായ ഗ്രഹങ്ങള്‍ തേടുന്ന ശാസ്ത്രലോകം ജീവന്റെ കണങ്ങള്‍ പ്ളാനറ്റ് 9 ലും കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം. അതോ പ്ളൂട്ടോയെപ്പോലെ പില്‍ക്കാലത്ത് ഈ ഒന്‍പതാം സ്ഥാനക്കാരനും ഗ്രഹമല്ലാതായി മാറുമോ?

English summary
Beyond Pluto: Scientists may have found massive ninth planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X