കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭഗത് സിങിനെ സംഘികള്‍ അല്ല, പാകിസ്താന്‍ കൊണ്ടുപോകും; പാകിസ്താന്റെ ദേശീയ നായകന്‍?

  • By Desk
Google Oneindia Malayalam News

ലാഹോര്‍: ഭഗത് സിങ് എന്നും ഇന്ത്യന്‍ ജനതയുടെ ആവേശം ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് അത്രയേറെ ആവേശം നല്‍കിയ യുവാക്കള്‍ അധികം ഉണ്ടാകില്ല. 1931 മാര്‍ച്ച് 23 ന് ആയിരുന്നു ബ്രിട്ടീഷുകാര്‍ ഭഗത് സിങിനെ തൂക്കിക്കൊന്നത്. രാജ് ഗുരുവും സുഖ് ദേവും അഭഗത് സിങിനൊപ്പം വീരചരമം പ്രാപിച്ചു.

ലാഹോര്‍ ഗൂഢാലോചന കേസില്‍ ആയിരുന്നു ഭഗത് സിങിന് വധശിക്ഷ വിധിച്ചത്. ലാഹോര്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബ് എറിഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ആയിരുന്നു ഇത്. എന്താ.ാലും ലാഹോര്‍ ഇപ്പോള്‍ ഇന്ത്യയില്‍ അല്ല. പാകിസ്താനില്‍ ആണ്. ഭഗത് സിങ് ജനിച്ചതും ഇപ്പോഴത്തെ പാകിസ്താനില്‍ ആണ്.

Nhagat Singh

ഇന്ത്യയില്‍ ആണെങ്കില്‍ ഭഗത് സിങിന്റെ ചരിത്രം ഏറ്റെടുക്കാന്‍ സംഘപരിവാര്‍ അനുകൂല സംഘടനകളുടെ മത്സരം ആണ്. മാര്‍ക്‌സിസത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഭഗത് സിങ് എന്നാണ് ചരിത്രം പറയുന്നത്.

ഇപ്പോള്‍ അതൊന്നും അല്ല വിഷയം. ജന്മനാടായ പാകിസ്താനിലും ഭഗത് സിങിന് വേണ്ടി ശബ്ദം ഉയരുന്നു എന്നതാണത്. ഭഗത് സിങ്ങിനേയും രാജ് ഗുരുവിനേയും സുഖ് ദേവിനേയും വധശിക്ഷയ്ക്ക് വിധേയരാക്കിയതിന് ശേഷം ആയിരുന്നു പാകിസ്താനില്‍ സ്വാതന്ത്ര്യസമരം ശക്തമായത്. അതുകൊണ്ട് തന്നെ ഭഗത് സിങിനെ പാകിസ്താന്റെ ദേശീയ നായകനായി പ്രഖ്യാപിക്കണം എന്നാണ് ചിലര്‍ ആവശ്യം ഉന്നയിക്കുന്നത്.

ഭഗത് സിങ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍, ഭഗത് സിങ് ഫൗണ്ടേഷന്‍ പാകിസ്താന്‍ എന്നീ സംഘടനകള്‍ ആണ് ഇത്തരം ഒരു ആവശ്യം ഉന്നയിക്കുന്നത്. ലാഹോര്‍ കേസില്‍ തൂക്കിലേറ്റപ്പെട്ടവരുടെ സ്മരണക്ക് ഇവര്‍ ചില പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഭഗത് സിങിനേയും രാജ് ഗുരുവിനേയും സുഖ് ദേവിനേയും തൂക്കിക്കൊന്ന സംഭവത്തില്‍ ബ്രിട്ടീഷ് രാജ്ഞി മാപ്പുപറയണം എന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.

English summary
Freedom fighter Bhagat Singh’s 87th death anniversary was observed in Lahore by two groups of people who demanded declaring him a “national hero” of Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X