കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുറിച്ചുള്ള വിവരങ്ങള്‍ അമേരിക്കയ്ക്ക് ലഭിച്ചത് അടുത്ത സഹായിയില്‍ നിന്ന്

വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത് ബഗ്ദാദിയുടെ അടുത്ത സഹായിയും ഐസിസിന്റെ നേതാക്കളില്‍ പ്രമുഖനുമായ ഇസ്മ

Google Oneindia Malayalam News

ബാഗ്ദാദ്: വര്‍ഷങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ നീക്കങ്ങള്‍ സംബന്ധിച്ച് അമേരിക്കയ്ക്ക് വിവരം ലഭിച്ചത് ബഗ്ദാദിയുടെ അടുത്ത സഹായിയും ഐസിസിന്റെ നേതാക്കളില്‍ പ്രമുഖനുമായ ഇസ്മയില്‍ അല്‍ എത്താവിയില്‍ നിന്ന്.

1

തുര്‍ക്കിയുടെ പിടിയിലായ ഇസ്മയിലിനെ പിന്നീട് ഇറാഖിന് കൈമാറുകയായിരുന്നു. വര്‍ഷങ്ങളോളം അമേരിക്കയുടെ കണ്ണില്‍പ്പെടാതെ അബൂബക്കര്‍ അല്‍ ബഗ്ാദാദി ഇറാഖിലും സിറിയയിലുമായി സഞ്ചരിക്കുകയും മറ്റു ഭീകരരുമായി ആശയവിനിമയം നടത്തിയതടക്കമുള്ള വിവരങ്ങളാണ് ഇയാള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.

പിടിക്കപ്പെടാതിരിക്കാന്‍ പച്ചക്കറി നിറച്ച ഓടുന്ന മിനി ബസുകളില്‍ വെച്ചടക്കം ബഗ്ദാദി അനുയായികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി ഇസ്മയില്‍ വെളിപ്പെടുത്തിയിരുന്നുവെന്ന് ഒരു ഇറാഖി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സിറിയയിലും മറ്റിടങ്ങളിലുമായി ബഗ്ദാദിയുമായി കൂടിക്കാഴ്ച നടത്തുന്ന താനടക്കമുള്ള അഞ്ച് പേരുടെ വിവരങ്ങള്‍ ഇസ്മയില്‍ നല്‍കിയതായി ഉദ്യോഗസ്ഥന്‍ പറയുന്നു.

മതശാസ്ത്രത്തില്‍ പി.എച്ച്.ഡിയുള്ള ഇസ്മയില്‍ എത്താവി ബഗ്ദാദിയുടെ അഞ്ച് അനുയായികളില്‍ ഒരാളാണ്. 2006ല്‍ അല്‍ഖാഇദയില്‍ ചേര്‍ന്ന ഇയാളെ 2008ല്‍ അമേരിക്ക പിടികൂടുകയും 4 വര്‍ഷക്കാലം ജയിലിലടക്കുകയും ചെയ്തിരുന്നു.

ഐസിസ് കമാന്‍ഡര്‍മാരെ തെരഞ്ഞെടുക്കുന്നതും മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതടക്കമുള്ള ഉത്തരവാദിത്തങ്ങളാണ് എത്താവിയ്ക്ക് ഉണ്ടായിരുന്നത്. 2017ല്‍ ഇറാഖില്‍ ഐസിസ് തകര്‍ക്കപ്പെട്ടപ്പോള്‍ സിറിയക്കാരിയായ ഭാര്യയുമായി ഇയാള്‍ സിറിയയിലേക്ക് കടക്കുകയായിരുന്നു.

ബഗ്ദാദിയെ പിടികൂടുന്നതില്‍ നിര്‍ണായകമായത് ഈ വര്‍ഷം ആദ്യം അമേരിക്ക-തുര്‍ക്കി-ഇറാഖ് സംയുക്ത ഓപറേഷനില്‍ പിടിയിലായ മറ്റു ഐസിസ് നേതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണെന്ന് ഇറാഖി ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറയുന്നു. നാല് ഇറാഖികളും ഒരു സിറിയക്കാരനുമാണ് പിടിയിലായത്.

'പിടിയിലായവര്‍ ബഗ്ദാദിയുമായി സിറിയക്കുള്ളില്‍ കൂടിക്കാഴ്ച നടത്തുന്ന സ്ഥലങ്ങള്‍ പറഞ്ഞു തന്നു. ഈ വിവരങ്ങള്‍ സിഐഎയുമായുമായി പങ്കുവെക്കുകയും പ്രദേശത്ത് കൂടുതല്‍ സഹായികളെ വിന്യസിക്കുകയും ചെയ്തു' ഇറാഖി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

'2019 പകുതിയില്‍ കുടുംബത്തിന്റെയും അനുയായികള്‍ക്കുമൊപ്പം ബഗ്ദാദി ഇദ്‌ലിബില്‍ ഉണ്ടെന്ന് കണ്ടെത്താന്‍ സാധിച്ചു'

ഇദ്‌ലിബ് മാര്‍ക്കറ്റില്‍ കണ്ട കള്ളിതലപ്പാവ് ധരിച്ച ഇറാഖി എത്താവിയാണെന്ന് ഫോട്ടോയിലൂടെ ഇന്‍ഫോര്‍മര്‍മാര്‍ തിരിച്ചറിയുകയും അയാളെ പിന്തുടര്‍ന്ന് ബഗ്ദാദി താമസിക്കുന്ന സ്ഥലം കണ്ടെത്തുകയുമായിരുന്നു.

'ഈ വിവരങ്ങള്‍ ഞങ്ങള്‍ സി.ഐ.എക്ക് നല്‍കി. കഴിഞ്ഞ അഞ്ച് മാസമായി ഈ സ്ഥലം സാറ്റലൈറ്റ്, ഡ്രോണ്‍ ഉപയോഗിച്ചുള്ള അമേരിക്കയുടെ നിരീക്ഷണത്തിലായിരുന്നു.'

'രണ്ട് ദിവസം മുമ്പ് ബഗ്ദാദി കുടുംബത്തോടൊപ്പം ബഗ്ദാദി ഇദ്‌ലിബിലെ മറ്റൊരു ഗ്രാമത്തിലേക്ക് നീങ്ങി. ഇതായിരുന്നു അയാളുടെ അവസാനം'

കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ നിന്ന് നടത്തിയ പ്രഖ്യാപനത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടത് തന്റെ മൂന്നു മക്കള്‍ക്കൊപ്പമായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. അമേരിക്കന്‍ ആക്രമണത്തിനിടെ താമസിച്ചിരുന്ന ടണലിന്റെ അവസാനത്തേക്ക് പിന്തിരിഞ്ഞോടിയ
ബഗ്ദാദി രക്ഷപ്പെടാന്‍ മാര്‍ഗമില്ലാതെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു.

സിറിയയില്‍ അമേരിക്കയെ കൂടാതെ പ്രാദേശിക ഗ്രൂപ്പുകളും ബഗ്ദാദിയെ ലക്ഷ്യം വെച്ചിരുന്നു. നേരത്തെ നുസ്‌റ ഫ്രണ്ട് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന 'ഹയാത് തഹ്‌രീര്‍ അല്‍ ഷാം' എന്ന ഭീകര സംഘടന ഇദ്‌ലിബില്‍ ബഗ്ദാദിയുണ്ടെന്നറിഞ്ഞ് പരിശോധന നടത്തിയതായി അവരുടെ കമാന്‍ഡര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇദ്‌ലിബില്‍ സ്വാധീനമുള്ള സംഘടനയാണ് ഹയാത് തഹ്‌രീര്‍ അല്‍ ഷാം. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഐഎസിന്റെ ശത്രുപക്ഷത്തായിരുന്നു നുസ്‌റ. അബൂ മുഹമ്മദ് അല്‍ ഗോലാനി സ്ഥാപിച്ച നുസ്‌റ ഫ്രണ്ട് അല്‍ഖാഇദയുടെ പോഷക സംഘടനായിരുന്നു. 2016ല്‍ തെറ്റിപ്പിരിയുകയായിരുന്നു.

അബൂ സുലൈമാന്‍ അല്‍ ഖാലിദി എന്ന ബഗ്ദാദിയുടെ അടുത്ത അനുയായിയെ അടുത്തിടെ തങ്ങള്‍ പിടികൂടിയിരുന്നതായി ഹയാത് തഹ്‌രീര്‍ അല്‍ ഷാമിന്റെ ഇദ്‌ലിബ് കമാന്‍ഡര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബഗ്ദാദിയുടെ അവസാനമായി പുറത്തു വന്ന വീഡിയോയില്‍ ഒപ്പമിരിക്കുന്ന മൂന്നുപേരിലൊരാള്‍ അബൂ സുലൈമാന്‍ അല്‍ ഖാലിദിയാണ്. ഇയാളെ പിടികൂടിയത് ഇദ്‌ലിബിലെ ബഗ്ദാദിയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ എളുപ്പമാക്കിയതായി കമാന്‍ഡര്‍ പറയുന്നു.

ഒരുപക്ഷെ വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ സൈന്യം ഹയാത് തഹ്‌രീര്‍ അല്‍ ഷാമുമായി പരസ്പരം വിവരങ്ങള്‍ പങ്കുവെച്ചിരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു.

English summary
bhagdadis aide helped us finding him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X