കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഹമ്മദ് ബിന്‍ സല്‍മാനെ 'തരംതാഴ്ത്തി' ബൈഡൻ ഭരണകുടം; ചർച്ച സൽമാൻ രാജാവുമായി മാത്രം

Google Oneindia Malayalam News

വാഷിംഗ്ടൺ; സൗദിയുമായുള്ള ബന്ധം പുന:നിർണയിക്കാനൊരുങ്ങി യുഎസ്. ഇതിന്റെ ഭാഗമായി സൗദി കിരീടവകാശി മുഹമ്മദ് ബിൽ സൽമാനോടല്ല പകരം സൽമാൻ രാജാവുമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആശയ വിനിമയം നടത്തുകയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി. പത്രസമ്മേളനത്തിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

mbs and biden

രണ്ട് രാജ്യങ്ങൾ തമ്മിൽ പരസ്പരം സംവദിക്കുമ്പോൾ അത് രാഷ്ട്രത്തലവൻമാരോടായിരിക്കുമെന്നും അതുകൊണ്ട് തന്നെ ബൈഡൻ ഇടപെടുക സൽമാൻ രാജാവുമായിട്ടായിരിക്കുമെന്നും സാകി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 85 കാരനായ സൽമാൻ രാജാവാണ് സൗദിയുടെ കിരീടവകാശിയെങ്കിലും നിലവിൽ ഭരണപരമായ കാര്യങ്ങളിൽ നിർണായകമായ തിരുമാനങ്ങൾ കൈക്കൊള്ളുന്നത് മുഹമ്മദ് ബിൻ സൽമാനാണ്. ഇദ്ദേഹമാണ് അടുത്ത രാജാവ് എന്നാണ് കരുതപ്പെടുന്നത്. വൈറ്റ് ഹൗസിന്റെ പുതിയ നയം അനുസരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി ലുയിഡ് ആസ്റ്റിനായി എംബിഎസുമായി ചർച്ച നടത്തുക. രാജ്യത്തെ ഉപമുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയാണ് എംബിഎസ്.

ട്രംപ് ഭരണകാലത്ത് യുഎസുമായി മുഹമ്മദ് ബിൻ സൽമാൻ അടുത്ത ബന്ധമാണ് പുലർത്തിയത്. ട്രംപിന്റെ മകൻ ജാരദ് കുഷനുമായി എംബിഎസ് അടുത്ത ബന്ധമായിരുന്നു നിലനിർത്തിയിരുന്നത്. എന്നാൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം ഉൾപ്പെടെയുള്ള വിഷയത്തിൽ സൗദി നയങ്ങളോട് കടുത്ത എതിർപ്പ് പുലർത്തുന്ന ബൈഡൻ ഈ ബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് തുടക്കം മുതൽ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ബൈഡന്റെ ഭരണത്തിന്റെ ആദ്യ നാളുകളിൽ ത്ന്നെ സൗദിയുമായുള്ള പ്രധാന ആയുധ വിൽപന യുഎസ് നിർത്തിവെച്ചിരു്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടായിരുന്നു ബൈഡൻ സ്വീകരിച്ചിരുന്നത്.

ഇന്ത്യൻ, ചൈനീസ് സൈനികരും ടാങ്കുകളും പാംഗോംഗ് തടാക പ്രദേശത്ത് നിന്ന് പിന്‍മാറുന്നു-ചിത്രങ്ങള്‍ കാണാം

യെമനിൽ നടത്തുന്ന യുദ്ധം സൗദി അവസാനിപ്പിക്കണമെന്നും മനുഷ്യാവകാശത്തിന് പ്രാധാന്യം നൽകണമെന്നും ബൈഡൻ വ്യക്തമാക്കിയിരുന്നു. സൗദി ഉൾപ്പെടെ എല്ലാ ഗർഫ് രാജ്യങ്ങളുടേയും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും സൈനിക സഹായവും ഉറപ്പാക്കുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. അതേസമയം യെമനിലെ യുദ്ധ പരിഹാരത്തിനായി നടപടി കൈക്കൊള്ളുമെന്നും ഹൂതി വിമതരെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ പ്രസിഡന്‍റ് ട്രംപിന്‍റെ പ്രഖ്യാപനം പിൻവലിക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.

ദിഷ രവിയുടെ അറസ്റ്റ് : അടിയന്തരാവസ്ഥയുടെ ഓർമ്മകൾ ഉണർത്തുന്നതാണെന്ന് എംഎ ബേബിദിഷ രവിയുടെ അറസ്റ്റ് : അടിയന്തരാവസ്ഥയുടെ ഓർമ്മകൾ ഉണർത്തുന്നതാണെന്ന് എംഎ ബേബി

സ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളിസ്ത്രീകളുടെ അന്തസ്സിന് ഒരാളുടെ കീർത്തിയേക്കാള്‍ വിലയുണ്ട്: മീടൂവിൽ എംജെ അക്ബറിന്റെ ഹർജി തള്ളി

 ആത്മാര്‍ഥതയും സുതാര്യതയും സത്യസന്ധതയും വേണം ഒരു ഭരണാധികാരിക്ക്; വിമര്‍ശനവുമായി മുല്ലപ്പള്ളി ആത്മാര്‍ഥതയും സുതാര്യതയും സത്യസന്ധതയും വേണം ഒരു ഭരണാധികാരിക്ക്; വിമര്‍ശനവുമായി മുല്ലപ്പള്ളി

കുട്ടനാട്ടില്‍ തോമസ് കെ തോമസിനെ വീഴ്ത്താന്‍ ജേക്കബ് എബ്രഹാം; ടിപി സെന്‍കുമാറിനും സാധ്യതകുട്ടനാട്ടില്‍ തോമസ് കെ തോമസിനെ വീഴ്ത്താന്‍ ജേക്കബ് എബ്രഹാം; ടിപി സെന്‍കുമാറിനും സാധ്യത

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
Biden administration 'degrades' Saudi Crown Prince MBS; Discussion only with King Salman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X