കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പ്രതിരോധത്തിന് ബൈഡന്‍; സമ്പദ് വ്യവസ്ഥക്ക് ട്രംപ്; ആര്‍ക്കും വ്യക്തമായ പിന്തുണയില്ല

Google Oneindia Malayalam News

വാഷിംങ്ടണ്‍: കൊവി‍ഡ് ഉയര്‍ത്തിയ പൊതജനാരോഗ്യ പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയിലെ തിരിച്ചടിയുമാണ് ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ നിര്‍ണ്ണായകമായത്. എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള ജനങ്ങളുടെ വ്യക്തമായ തിരഞ്ഞെടുപ്പായി ഒരു സ്ഥാനാർത്ഥിയും ഉയർന്നുവന്നിട്ടില്ലെന്നാണ് എപി വോട്ട്കാസ്റ്റ് അഭിപ്രായപ്പെടുന്നത്.

ജോസിനെ ഞെട്ടിച്ച് ജോസഫ്! പാലായിൽ റോഷിയെന്ന്... കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കുംജോസിനെ ഞെട്ടിച്ച് ജോസഫ്! പാലായിൽ റോഷിയെന്ന്... കാപ്പൻ യുഡിഎഫിന്, കടുത്തുരുത്തിയിൽ മുട്ടുവിറയ്ക്കും

കൊറോണ വൈറസ് മാഹമാരിയെ കൈകാര്യം ചെയ്യാൻ ജോ ബൈഡന് കഴിയുമെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അതേസമയം, 11 ദശലക്ഷത്തോളം തൊഴിൽ നഷ്ടങ്ങള്‍ അടക്കം അലട്ടുന്ന സമ്പദ്‌വ്യവസ്ഥയെ പുനർനിർമ്മിക്കാൻ ആരാണ് നല്ലത് എന്ന ചോദ്യത്തിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണ് കൂടുതല്‍ ആളുകളും വോട്ട് നല്‍കുന്നത്. ദേശീയതലത്തിൽ പത്തിൽ 3 വോട്ടർമാരും സമ്പദ്‌വ്യവസ്ഥയുടെ വോട്ടെടുപ്പിന്‍റെ നിര്‍ണ്ണായക ഘടകമായി കാണുന്നു.

ap3

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പ്രത്യാഘാതങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു ജോ ബൈ‍ന്‍ പ്രധാനമായും പ്രചാരണങ്ങള്‍ നയിച്ചത്. കൊറോണ വൈറസിന്‍റെ വ്യാപനം കുറഞ്ഞെങ്കിലും ബിസിനസ്സുകൾക്ക് പൂർണ്ണമായും വീണ്ടും തുറക്കാൻ കഴിയുന്നില്ലെങ്കിൽ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും പൂർണ്ണമായി പഴയ രീതിയിലേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നാണ് ജോ ബൈഡന്‍ അഭിപ്രായപ്പെട്ടത്.

കിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കികിങ് മേക്കറാകാന്‍ പിസി ജോര്‍ജ്; ജനപക്ഷം 60 സീറ്റില്‍ മല്‍സരിക്കും; തിരഞ്ഞെടുപ്പ് തന്ത്രം ഒരുക്കി

വെള്ളക്കാർ, കോളേജ് ബിരുദം ഇല്ലാത്ത വെള്ളക്കാർ, ചെറിയ പട്ടണങ്ങളിലും ഗ്രാമീണ സമൂഹങ്ങളിലും താമസിക്കുന്നവർ എന്നിവരുടെ പിന്തുണയാണ് ട്രംപിന് പ്രധാനമായും ലഭിച്ചത്. സ്ത്രീകൾ, കോളേജ് ബിരുദധാരികൾ, ചെറുപ്പക്കാർ, കറുത്ത വംശജര്‍, ഹിസ്പാനിക്, ഏഷ്യൻ വോട്ടർമാരിൽ നിന്ന് ബിഡൻ കൂടുതൽ പിന്തുണ നേടി. ബൈഡനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം വോട്ടര്‍മാരും കൊവിഡ് പ്രധാന പ്രശ്നമാണെന്ന് വിലയിരുത്തിയവരാണ്.

അതേസമയം, നിലവില്‍ 238 ഇലക്ട്രല്‍ വോട്ടുകള്‍ നേടി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. 213 വോട്ടുകളുമായി ട്രംപ് തൊട്ട് പിന്നിലുണ്ട്. 270 വോട്ടുകളാണ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാന്‍ വേണ്ടത്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാനുള്ള സംസ്ഥാനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്നത് ട്രംപിന്‍റെ തിരിച്ചു വരവിന് പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. മിഷിഗണ്‍, പെന്‍സുല്‍വാലിയ, നോര്‍ത്ത് കരോലീന എന്നിവിടങ്ങളില്‍ ട്രംപിനാണ് മുന്നേറ്റം. നെവാദയിലും വിസ്കോൺസിനിലും മാത്രമാണ് ബൈഡന് ലീഡുള്ളത്.

പിണറായി കേരളം കണ്ട പരാജിതനായ ഭരണാധികാരി, മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത് അപമാനകരം: വിഎം സുധീരന്‍പിണറായി കേരളം കണ്ട പരാജിതനായ ഭരണാധികാരി, മുഖ്യമന്ത്രിപദത്തില്‍ തുടരുന്നത് അപമാനകരം: വിഎം സുധീരന്‍

Recommended Video

cmsvideo
jo biden and donald trump twitter fight

English summary
Biden for covid defense; Trump for the economy; latest trends in US election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X