കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഡന്‍ ഉറക്കംതൂങ്ങി; ജയിച്ചാല്‍ ചൈനയ്‌ക്കെതിരായ നികുതി പിന്‍വലിക്കും, വീണ്ടും കടന്നാക്രമിച്ച് ട്രംപ്

Google Oneindia Malayalam News

ജോണ്‍സ്ടൗണ്‍: യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബിഡനും പ്രചരണ രംഗത്ത് സജീവമാണ്. കൊവിഡ് മുക്തി നേടിയ ട്രംപ് കൂടുതല്‍ കരുത്താര്‍ജിച്ചാണ് പ്രചരണ രംഗത്ത് തിരിച്ചെത്തിയത്. തിരഞ്ഞെടുപ്പ് റാലികളില്‍ ബിഡനെ കടന്നാക്രമിച്ച് കൊണ്ടാണ് ട്രംപിന്റെ പ്രസംഗങ്ങള്‍ പലതും. കഴിഞ്ഞ ദിവസം പെന്‍സിന്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും ട്രംപ് ബിഡനെ കടന്നാക്രമിച്ചു.

us election

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ബിഡന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ചൈനയ്‌ക്കെതിരെ യുഎസ് ചുമത്തിയ നീക്കം ചെയ്യുമെന്ന് ട്രംപ് റാലിയെ അബിസംബോധന ചെയ്ത് സംസാരിച്ചു. ബിഡന്‍ വിജയിച്ചാല്‍ ചൈന വിജയിച്ച പോലെയാണ്. നമ്മള്‍ അനുദിനം വലിച്ചെറിയപ്പെടും, എന്നാല്‍ താന്‍ ജയിച്ചാല്‍ പെന്‍സിന്‍വാനിയ ജയിച്ചു. അമേരിക്ക ജയിച്ചു. കാര്യം വളരെ ലളിതമാണ്- ട്രംപ് വ്യക്തമാക്കി.

അമേരിക്കന്‍ തൊഴിലുകള്‍ക്കെതിരെ ചൈന നടത്തിയ ഭീഷണിയെ ചെറുക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. ചൈനയില്‍ നിന്ന് വലിയ തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നതിന് ഈടാക്കിയത്. ഏകദേശം 28 ബില്യണ്‍ ഡോളറാണ് ചൈനയില്‍ നിന്ന് ലഭിച്ചത്. ഇനിയും അവിടെ നിന്ന് ലഭിക്കാനുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ ബിഡന്‍ ഉറക്കം തൂങ്ങിയാണെന്ന് ട്രംപ് പരിഹസിക്കുക.ും ചെയ്തു.

ഇതുകൂടാതെ അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിയാണ് ജോ ബിഡനെന്നാണ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റിക് നേതാവായാ ബിഡന്റെ സമീപകാലത്തെ ചില പ്രസ്ഥാവനകള്‍ സൂചിപ്പിച്ചു കൊണ്ടായിരുന്നു ട്രംപിന്റെ പരിഹാസം. 'അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്‍ത്ഥിക്കെതിരെയാണ് ഞാന്‍ മത്സരിക്കുന്നത്, അത് എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? അത് എന്നെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. ഇതുപോലുള്ള ഒരാളോട് നമ്മള്‍ തോറ്റാലുള്ള അവസസ്ഥയെ കുറിച്ച് ഊഹിക്കാന്‍ കഴിയുമോ?- ട്രംപ് പറഞ്ഞു.

അതേസമയം, യുഎസ് തിരഞ്ഞെടുപ്പില്‍ 70 ശതമാനം ഇന്ത്യന്‍- അമേരിക്കക്കാര്‍ ജോ ബിഡന് വോട്ട് ചെയ്യാന്‍ കണക്കുകൂട്ടല്‍ നടത്തുന്നതായി സര്‍വേ. 2020 ലെ ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ് സര്‍വേയാണ് ഇന്ത്യന്‍- അമേരിക്കന്‍ വോട്ടര്‍മാര്‍ ജോ ബിഡന് അനുകൂലമായി നീങ്ങുമെന്ന് പറയുന്നത്. 22 ശതമാനത്തോളം ആളുകള്‍ നിലവിലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വോട്ട് ചെയ്യുമെന്നും പറയുന്നു.

സെപ്തംബറിലെ ആദ്യ ആഴ്ചയില്‍ 936 ഇന്ത്യന്‍- അമേരിക്കന്‍ പൌരന്മാരെയാണ് ഓണ്‍ലൈന്‍ വഴി സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനം പേരും ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമായാണ് നില്‍ക്കുന്നത്. 15 ശതമാനത്തോളം പേര്‍ റിപ്പബ്ലിക്ക് പാര്‍ട്ടിയ്ക്ക് അനുകൂലമായി നിലകൊള്ളുന്നവരാണ്.

Recommended Video

cmsvideo
എന്താണ് റുസ്തം ഡ്രോണുകൾ ? | India tests indigenously developed Rustom-2 drone | Oneindia Malayalam

English summary
Biden is a sleepy guy; If he wins, he will withdraw taxes against China; Says Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X