Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈൻ യുദ്ധം പുടിന് വിനയാകുമോ? റഷ്യൻ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പുടിനെ തെറിപ്പിക്കാനാകുമോ?

വാഷിംഗ്ടൺ; റഷ്യൻ പ്രസിഡന്റ് വ്ലാഡ്മീർ പുടിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. പ്രസ്താവന വിവാദമായതോടെ ഇതിൽ തിരുത്തലുമായി യുഎസ് സർക്കാർ രം ഗത്ത് വന്നു. ബൈഡന്റെ പ്രസം ഗം ചരിത്രത്തിൽ ഇടം പിടിക്കുമെന്നായിരുന്നു നേരത്തെ യുഎസ് അറിയിച്ചത്. റഷ്യയിലെ ഭരണമാറ്റത്തെക്കുറിച്ചല്ല യുഎസ് പ്രസിഡൻ്റ് പറഞ്ഞത്. റഷ്യക്ക് പുറത്ത് പുടിന് അധികാരമുണ്ടാകില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും വൈറ്റ് ഹൗസ് അറിയിച്ചു. പോളണ്ട് സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ ആണ് പുടിൻ അധികനാൾ പ്രസിഡൻ്റ് സ്ഥാനത്ത് തുടരില്ലെന്ന് ബൈഡൻ പറഞ്ഞത്

എന്നാൽ റഷ്യൻ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് റഷ്യക്കാരാണെന്നും അമേരിക്കക്കും ബൈഡനും ഇതിൽ എന്താണ് അവകാശം എന്നും റഷ്യ തിരിച്ചടിച്ചു. യുഎസിന്റെ സഖ്യകക്ഷിയായ ഫ്രാൻസും ബൈഡന്റെ പ്രസംഗത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചു. ബൈഡന്റെ വാക്കുകൾ യുക്രൈൻ റഷ്യ സമാധാന ചർച്ചകളെ ബാധിക്കുമെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണമാറ്റങ്ങളിൽ യുഎസ് നേരിട്ട് ഇടപെട്ടിട്ടുണ്ട്. അതേ സമയം സിറിയയിൽ അടുത്ത കാലത്ത് പ്രസിഡന്റ് ബാഷർ അൽ-അസാദിനെ രക്ഷിക്കാൻ റഷ്യയും ഇടപെട്ടിരുന്നു.

bidenandputin

"യുക്രൈൻ അധിനിവേശത്തിൽ റഷ്യയുടെ യുദ്ധ തന്ത്രങ്ങൾ പരാജയപ്പെട്ടു. യുക്രൈന് മേൽ റഷ്യക്ക് വിജയം നേടാനായില്ല. സമാധാനം ആഗ്രഹിക്കുന്ന യുക്രൈനിലെ ധീരരായ പൗരന്മാർക്കൊപ്പം അമേരിക്കൻ ജനത നിലകൊള്ളും. റഷ്യൻ ജനത ഒരിക്കലും ശത്രുവല്ല. നിരപരാധികളായ കുട്ടികളെയും മുത്തശിമാരെയും കൊല്ലുന്ന നടപടിയെ നിങ്ങൾ സ്വാഗതം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. പുടിന് അധിക നാൾ പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ സാധിക്കില്ല" എന്നായിരുന്നു ബൈഡന്റെ വാക്കുകൾ

പുടിന് അധികാരം നഷ്ടപ്പെടുമോ?

പുടിനെ അധികാത്തിൽ നിന്ന് മാറ്റുക എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. കഴിഞ്ഞ 23 വർഷക്കാലമായി പുടിന്റെ നിയന്ത്രണത്തിലാണ് റഷ്യ. പ്രസിഡന്റ് ആകും മുമ്പ് തന്നെ പുടിന്റെ ഇഷ്ടത്തിന് അനുസരിച്ചായിരുന്നു കാര്യങ്ങൾ നടന്നിരുന്നത്. നിലവിൽ പുടിന് പകരക്കാൻ എന്ന നിലയിൽ ചിന്തിക്കാൻ ഒരു നേതാവും റഷ്യയിൽ ഇല്ല എന്നതാണ് സത്യം. എന്നാൽ യുദ്ധം തുടരുന്നത് ഒരു പക്ഷെ പുടിന് ദോഷമായി സംഭവിച്ചേക്കാം. പുടിന്റെ പ്രതിച്ഛായയക്ക് ഇത് മങ്ങലേൽപ്പിച്ചേക്കാം. പല രാജ്യങ്ങളും ഉപരോധമായി മുന്നോട്ട് വന്നിരിക്കുന്നു. യുദ്ധം മൂലം വൻ സാമ്പത്തിക ബാധ്യത ഉണ്ടായേക്കാം. തുടർന്ന് രാജ്യം പട്ടിണിയിലേക്ക് നീങ്ങിയാൽ ജനങ്ങളുടെ വികാരം പുടിന് എതിരാകും. ഒരു നൂറ്റാണ്ട് മുമ്പ് റഷ്യയുടെ അവസാനത്തെ രാജാവായിരുന്ന നിക്കോളാസ് രണ്ടാമന് സംഭവിച്ചത് തന്നെ പുടിനും സംഭവിക്കാൻ സാധ്യത ഉണ്ട്.

യുദ്ധത്തിൽ ജയിച്ചതാര്...?

യുദ്ധത്തിൽ റഷ്യക്ക് പ്രതീക്ഷിച്ച മുന്നേറ്റം നേടാൻ സാധിച്ചിട്ടില്ല എന്നാണ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള മാധ്യമ റിപ്പോർട്ടുകൾ, പ്രത്യേകിച്ച് യുഎസ്, യുകെ, യുക്രൈൻ എന്നീ രാജ്യങ്ങളിലെ റിപ്പോർട്ടുകൾ. റഷ്യൻ സൈന്യം അനുഭവിച്ച തിരിച്ചടികളെക്കുറിച്ച് ഇവർ ധാരാളമായി സംസാരിക്കുന്നു. എന്നാൽ റഷ്യൻ മാധ്യമ റിപ്പോർട്ടുകൾ നേരെ തിരിച്ചാണ് പറയുന്നത്. യുക്രൈന്റെ കിഴക്ക്, വടക്ക്, തെക്ക് ഭാഗങ്ങളിൽ വലിയ പ്രദേശങ്ങൾ റഷ്യ പിടിച്ചെടുത്തുവെന്നത് ഇവർ പറയുന്നു. തലസ്ഥാനമായ കിയെവിൽ അധിനിവേശ സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിർണായകമായ മരിയുപോൾ തുറമുഖത്തിനായുള്ള പോരാട്ടം ഒരാഴ്ചയിലധികമായി രൂക്ഷമായി തുടരുകയാണ്. റഷ്യ ആയിരക്കണക്കിന് താമസക്കാരെ മരിയുപോളിൽ നിന്ന് തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റിയതായി പറയപ്പെടുന്നു. മറുവശത്ത്. പുടിൻ ഉന്നയിച്ച "നിഷ്പക്ഷ പദവി" എന്ന ആവശ്യം അംഗീകരിക്കാൻ താൻ തയ്യാറാണെന്ന് സെലെൻസ്‌കി സൂചിപ്പിച്ചതായും ചില റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകരം ഒരു സുരക്ഷാ ഗ്യാരണ്ടിയാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+