കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധികാരമേറ്റ ഉടന്‍ തന്നെ സുപ്രധാന തീരുമാനം നടപ്പിലാക്കാന്‍ ബൈഡന്‍; ട്രംപിന്‍റെ നയം തിരുത്തും

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കൻ പ്രസിഡന്റായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ജോ ബൈഡന്‍ തന്റെ ഭരണത്തിന്റെ ആദ്യ ദിനത്തിൽ തന്നെ വിപുലമായ കുടിയേറ്റ ബില്‍ പുറത്തിറക്കാാന്‍ പദ്ധതിയിടുന്നതായി സൂചന. നിയമപരമായ അംഗീകാരമില്ലാതെ രാജ്യത്ത് താമസിക്കുന്ന 11 ദശലക്ഷം ആളുകൾക്ക് പൗരത്വം നല്‍കുന്ന ബില്ല് ബൈഡന്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്‍റെ കുടിയേറ്റ നയത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും തന്‍റെ നിലപാടെന്ന് മുമ്പ് പലതവണ വ്യക്തമാക്കിയ വ്യക്തിയാണ് ജോ ബൈഡന്‍.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാലുവർഷത്തെ നിയന്ത്രണ നയങ്ങൾക്കും കൂട്ട നാടുകടത്തലിന്‍റെയും പശ്ചാത്തലത്തില്‍ ലാറ്റിനോ വോട്ടർമാർക്കും മറ്റ് കുടിയേറ്റ സമൂഹങ്ങൾക്കും തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇത് സംബന്ധിച്ച വാഗ്ദാനം ജോ ബൈഡനും ഡമോക്രാറ്റിക് പാര്‍ട്ടികളും നല്‍കിയിരുന്നു. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടന്‍ തന്നെ ബില്ല് അവതരിപ്പിക്കാന്‍ ബൈഡന്‍ ഒരുങ്ങുന്നുവെന്നാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 joe-biden

Recommended Video

cmsvideo
വമ്പന്‍ കുടിയേറ്റനയം പ്രഖ്യാപിക്കാനൊരുങ്ങി ജോ ബൈഡന്‍; പൗരത്വം എട്ട് വർഷത്തിനുള്ളിൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ട്രംപിന്‍റെ കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ വ്യക്തിയായിരുന്നു ജോ ബൈഡന്‍. ട്രംപിന്റെ വിവാദപരമായ പത്തോളം തീരുമാനങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ അധികാരമേറ്റ ആദ്യ ദിനം തന്നെ പുറപ്പെടുവിക്കുമെന്നും ജോ ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു.ചില മുസ്ലീം രാജ്യങ്ങളില്‍ നിന്ന്‌ അമേരിക്കയിലേക്കുള്ള യാത്ര വിലക്കും ട്രംപ് നിര്‍ത്തലാക്കും. സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് വലിയ സുരക്ഷയാണ് അമേരിക്കന്‍ പാര്‍ലമെന്‍റില്‍ ഒരുക്കുന്നത്.

English summary
Biden to introduce immigration bill soon after taking office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X